- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് ക്ലബ്ബിൽ ബാർ നടത്തിയാൽ എന്താ കുഴപ്പം?
പത്രക്കാർ ധിക്കാരികളാണോ എന്നെനിക്കറിയില്ല. അവർ നിയമം പാലിക്കുന്നവരാണോ? എന്ന ചോദ്യത്തിനുത്തരം പറയാൻ പറ്റുന്ന ആളല്ല ഞാൻ. എന്നാൽ ഒരു പത്രക്കാരന് എത്രമാത്രം ധിക്കാരിയാകാമെന്നതിന്റെ തെളിവാണ് കലാകൗമുദിയുടെ 2016 ജൂലൈ 24-ലെ എബ്രഹാം മാത്യു എന്ന പത്രപ്രവർത്തകന്റെ നെല്ലും പതിരും പംക്തിയിലെ ''പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം?'' എന്ന തലക്കെട്ടിലെ ലേഖനം അതിങ്ങനെ പോകുന്നു. നെല്ലും പതിരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിന്റെ ലഹരിയിലാണ് കേരളം. എക്സൈസ് കമ്മീഷണർ മുതൽ ഗാർഡുവരെയുള്ളവർ ലഹരിക്കെതിരെ പ്രാണത്യാഗം ചെയ്യാൻ തയാറായി നിൽക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ എസ്) ബോധവത്ക്കരണം നടത്തി ഒടുവിൽ പലരും എന്നാൽ ഒരു കൈ നോക്കിയിട്ടുതന്നെ കാര്യം എന്നും പറഞ്ഞ് കൂറുമാറുന്ന അതേ നിലയാണ് ലഹരിവിരുദ്ധ സുവിശേഷത്തിലും സംഭവിക്കുന്നത്. എക്സൈസ്, പൊലീസ് വിപ്ലവകാരികൾ ഇടയ്ക്കിടെ മുഴക്കുന്ന ലഹരിഭീഷണിവിരുദ്ധ മുദ്രാവാക്യങ്ങൾ വിരുദ്ധഫലം ഉണ്ടാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പകൽ ലഹരിവിരുദ്ധരും രാത്രി രണ്ടടിച്ച് തലകുനിക്കുന്നവരുമാണ
പത്രക്കാർ ധിക്കാരികളാണോ എന്നെനിക്കറിയില്ല. അവർ നിയമം പാലിക്കുന്നവരാണോ? എന്ന ചോദ്യത്തിനുത്തരം പറയാൻ പറ്റുന്ന ആളല്ല ഞാൻ. എന്നാൽ ഒരു പത്രക്കാരന് എത്രമാത്രം ധിക്കാരിയാകാമെന്നതിന്റെ തെളിവാണ് കലാകൗമുദിയുടെ 2016 ജൂലൈ 24-ലെ എബ്രഹാം മാത്യു എന്ന പത്രപ്രവർത്തകന്റെ നെല്ലും പതിരും പംക്തിയിലെ ''പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം?'' എന്ന തലക്കെട്ടിലെ ലേഖനം അതിങ്ങനെ പോകുന്നു.
നെല്ലും പതിരും
ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിന്റെ ലഹരിയിലാണ് കേരളം. എക്സൈസ് കമ്മീഷണർ മുതൽ ഗാർഡുവരെയുള്ളവർ ലഹരിക്കെതിരെ പ്രാണത്യാഗം ചെയ്യാൻ തയാറായി നിൽക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ എസ്) ബോധവത്ക്കരണം നടത്തി ഒടുവിൽ പലരും എന്നാൽ ഒരു കൈ നോക്കിയിട്ടുതന്നെ കാര്യം എന്നും പറഞ്ഞ് കൂറുമാറുന്ന അതേ നിലയാണ് ലഹരിവിരുദ്ധ സുവിശേഷത്തിലും സംഭവിക്കുന്നത്.
എക്സൈസ്, പൊലീസ് വിപ്ലവകാരികൾ ഇടയ്ക്കിടെ മുഴക്കുന്ന ലഹരിഭീഷണിവിരുദ്ധ മുദ്രാവാക്യങ്ങൾ വിരുദ്ധഫലം ഉണ്ടാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പകൽ ലഹരിവിരുദ്ധരും രാത്രി രണ്ടടിച്ച് തലകുനിക്കുന്നവരുമാണ് ചില ബോധവത്ക്കരണ ഉദ്യോഗസ്ഥന്മാരെന്ന് കുട്ടികൾക്കുപോലും അറിയാം. പൊലീസ് ക്ലബ്ബുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ സ്വകാര്യ ആസ്ഥാനങ്ങളിലും ഐ എ എസ്, ഐപിഎസ് സംഘങ്ങളുടെ വേദികളിലും കുപ്പി പൊട്ടിച്ചിട്ട് പകൽ കെട്ടിറങ്ങുമ്പോൾ ഇറങ്ങിവന്ന് കുട്ടികളെ ഉപദേശിക്കാൻ ഇവർക്ക് നാണമില്ലേയെന്ന് കുട്ടികൾ രഹസ്യമായി ചോദിക്കും.
വീഞ്ഞ് കലഹക്കാരനും മദ്യം പരിഹാസിയുമാണെന്നു പറഞ്ഞ ക്രിസ്തുവും ചെത്തരുത്, കുടിക്കരുത്, വിൽക്കരുത് എന്നു നിർദ്ദേശിച്ച ഗുരുദേവനും പറഞ്ഞിട്ട് നടക്കാത്ത കാര്യം വടക്കെ ഇന്ത്യൻ പൊലീസ് ഏമാൻ സംസ്‌കാരത്തിന്റെ ലഹരി കേരളത്തിൽ പതയ്ക്കാൻ നോക്കുന്നവർ വിചാരിച്ചാൽ നടക്കുമോ? ഇവരുടെ എല്ലാ ചേഷ്ടകളും കുട്ടികൾ വിലയിരുത്തിയിട്ടുണ്ടെന്ന് മറക്കരുത്.
[BLURB#1-VL]തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മാദ്ധ്യമപ്രവർത്തകർ ക്ലബ്ബിനുള്ളിലിരുന്ന് മദ്യപിക്കുന്നുണ്ടോ എന്ന സാർവ്വദേശീയ പ്രശ്നമാണ് എക്സൈസ് കമ്മീഷണരെ കുഴക്കുന്നത്. ഇക്കാര്യമോർത്ത് കുറെ ദിവസങ്ങളായി പുള്ളിക്ക് ഉറക്കമില്ല. ഒരിടത്ത് ചാരം മറ്റൊരിടത്ത് പുക. ഈ നാടിനെന്തുപറ്റി? ഇങ്ങനെ ചിന്തിച്ചുകിടന്നാൽ ഉറങ്ങാൻ പറ്റുമോ? ഉടൻ കൽപ്പന; ജേണലിസ്റ്റുകൾ അവരുടെ ക്ലബ്ബിനുള്ളിലിരുന്നു മദ്യപിക്കരുത്. അങ്ങനെയെങ്കിൽ കേരളത്തിലെ പൊലീസ് ക്ലബ്ബുകളിൽ കള്ളും കുടിച്ച് തെറീം വിളിച്ച് ആരൊക്കെ ബഹളമുണ്ടാക്കുന്നുവെന്ന് ഇനിമുതൽ ജനം തിരിച്ചറിയട്ടെ. ഐ.പി.എസ്, ഐ.എ.എസ് ലോബിയിൽപ്പെട്ട ചിലർ ഫിറ്റായി കോവളത്ത് കൂത്താടാറുള്ളത് ഇനിമുതൽ ജനം ലൈവായി കാണട്ടെ. മദ്യപാനികളായ ചില എക്സൈസ് ഉദ്യോഗസ്ഥർ ബോധവത്ക്കരണത്തിനിറങ്ങിത്തിരിക്കുന്നതിനെ ജനം ചെറുക്കട്ടെ. സാധാരണക്കാരനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാതൃകാ പൊതുപ്രവർത്തകനാണ് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മാദ്ധ്യമ പരിലാളനയ്ക്കുവേണ്ടി മാത്രമാണോ ബോധവത്ക്കരണയജ്ഞങ്ങൾ എന്നു മന്ത്രി നിരീക്ഷിക്കട്ടെ. ബോധവത്ക്കരണക്കാർ അതിനു പറ്റിയവർ തന്നെയോ എന്ന് മന്ത്രിക്ക് പരിശോധിക്കാവുന്നതേയുള്ളു.
ചിലപ്പോൾ നാളെ മുതൽ മറ്റൊരു ഉത്തരവിന് സാധ്യതയുണ്ട്. ജേർണലിസ്റ്റുകൾ നാളെ മുതൽ ബീഫ് കഴിക്കരുതെന്നാവാം അത്. തൃശ്ശൂരിലെ കെ.എ.പി. ബറ്റാലിയനിൽ പരീക്ഷിച്ചുവിജയിച്ച ബീഫ് നിരോധനത്തിൽനിന്നും ഊർജ്ജം കൊണ്ട ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ടല്ലോ.
പ്രസ് ക്ലബ്ബ് ഒരു സമ്പൂർണ്ണ മദ്യശാലയല്ല. ക്ലബ്ബിൽ കൂടുന്നവരിൽ കുടിക്കുന്നവരും കുടിക്കാത്തവരുമുണ്ട്. ജേർണലിസ്റ്റുകളുടെ സ്വകാര്യത സംരക്ഷിക്കുന്ന ആസ്ഥാനം എന്ന പരിഗണന പതിറ്റാണ്ടുകളായി ക്ലബ്ബ് നിലനിർത്തുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് ക്ലബ്ബിലിരുന്നു മദ്യപിക്കാമെങ്കിൽ ജേർണലിസ്റ്റുകൾക്ക് അവരുടെ ക്ലബ്ബിൽ എന്തുകൊണ്ടാവില്ല?
എക്സൈസുകാർക്കും ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കുമൊക്കെ മദ്യപിക്കാൻ രഹസ്യകേന്ദ്രങ്ങൾ വേറെയും തലസ്ഥാനത്തുണ്ട്.
പതിറ്റാണ്ടുകളായുള്ള മാദ്ധ്യമ സംസ്‌കാരത്തിന്റെ ഭാഗമാണ് പ്രസ്‌ക്ലബ്ബിലെ അനൗദ്യോഗിക കൂടിച്ചേരലുകൾ. വിരുദ്ധ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള മാദ്ധ്യമങ്ങളിലെ പ്രതിനിധികൾ ഒരേ മേശയ്ക്കു ചുറ്റും പരസ്പരം മനസ്സിലാക്കാനും ബന്ധം പുതുക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള പൊതുവേദിയാണത്.
മഹാരഥന്മാരായ മുൻഗാമികൾ തുടങ്ങിവച്ച ശീലം. മദ്യമുണ്ടെങ്കിലേ കൂടിക്കാഴ്ചകൾ ഫലവത്താകൂ എന്നില്ല; മദ്യം വേണ്ടവർക്കും വേണ്ടാത്തവർക്കും തുല്യാവകാശം വേണമെന്നേയുള്ളൂ. ക്ലബ്ബിന്റെ സ്വകാര്യതയിലേക്ക് എന്തിന് മറ്റുള്ളവരെ ഒളിഞ്ഞുനോക്കാൻ അനുവദിക്കണം? പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം?
[BLURB#2-VR]''പീഡിതനായ പ്ലീഡർ'' എന്ന തലക്കെട്ടിൽ 31-7-2016-ലെ കലാകൗമുദിയിൽ എബ്രാഹം മാത്യു എഴുതിയതിങ്ങനെ: ഹൈക്കോടതിയിലെ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ വഴിയെപോയ ഒരു യുവതിയെ കയറിപ്പിടിച്ച് നിയമോപദേശം നൽകാൻ ശ്രമച്ചിട്ടുണ്ടോ എന്നറിയില്ല. ഏതായാലും അങ്ങനെ ഒരു കേസ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. കോടതി മുമ്പാതെ വരുന്ന ഏതൊരു കേസും റിപ്പോർട്ടുചെയ്യുന്നപോലെ മാദ്ധ്യമ പ്രതിനിധികൾ ഈ കേസ് റിപ്പോർട്ട് ചെയ്തു.
വഴിയെപോയ ഒരു പെൺകുട്ടിയെ, സർക്കാർ പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ കയറിപ്പിടിച്ചിട്ടില്ല എന്നു വിശ്വസിക്കുന്ന ഒരു വിഭാഗം അഭിഭാഷകർ ഹൈക്കോടതിയെ കലാപഭൂമിയാക്കി. മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ചു. വനിതാ ജേർണലിസ്റ്റുകളെ തെറിയഭിഷേകം നടത്തി. കഴുകാത്ത കറുത്ത കോട്ടിൽനിന്നുയരുന്ന ദുർഗന്ധത്തെ വെല്ലുന്ന പുളിച്ച തെറിവിളിച്ചു. കോടതിമുറിയിൽ കമാന്നു മിണ്ടാൻ ശേഷിയില്ലാത്ത കുനിഞ്ഞിരിപ്പു ശീലക്കാർ കേട്ടാൽ അറയ്ക്കുന്ന സ്വന്തം തെറിസമ്പത്ത് നാട്ടുകാർക്കു വിതറി. പൊലീസ് സഹായത്തോടെ മാദ്ധ്യമ പ്രവർത്തകർക്ക് കോടതി നടപടി റിപ്പോർട്ട് ചെയ്യേണ്ടിവന്നു. പൊലീസ് സഹായത്തോടെതന്നെ പുറത്തിറങ്ങേണ്ടിയും വന്നു.
ഈ കലാപത്തിന് കാരണമെന്ത്? ധനേഷ് മാത്യു മാഞ്ഞൂരാൻ പെണ്ണിനെ കയറിപ്പിടിച്ചു എന്ന ആരോപണവും കേസ്സും റിപ്പോർട്ട് ചെയ്തുവെന്നതാണ് വാർത്താ ലേഖകർ ചെയ്ത കുറ്റം. പിന്നെ എങ്ങനെ റിപ്പോർട്ട് ചെയ്യണമായിരുന്നു?
ഗവൺമെന്റ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ റോഡരികിൽ ഭംഗിയുള്ള ഒരു പൂമ്പാറ്റയെ കണ്ട് ആകൃഷ്ടനായി, അതിന്റെ നേർക്ക് വികാരവായ്പോടെ കൈനീട്ടുകയാണുണ്ടായത്. പൊടുന്നനെ പൂമ്പാറ്റ പറന്നുമാറുകയും തൽസ്ഥാനത്ത് ഒരു യുവതി പ്രത്യക്ഷമാകുകയും ചെയ്തു. പൂമ്പാറ്റയും പുൽച്ചാടിയും വഴിപോക്കനും ഈശ്വരന്റെ ഒരേ സൃഷ്ടികളാണെന്ന അപാരമായ പ്രപഞ്ചിക വിക്ഷണത്തിൽ, സർക്കാർ പ്ലീഡർ ഒരു നിമിഷം സർക്കാരിനെപ്പോലും മറന്നു. തന്നെ ഉദ്ദീപിപ്പിച്ച പ്രപഞ്ച ദർശനത്തിന്റെ പൊരുൾ പ്ലീഡർക്ക് പിന്നീടാണു മനസ്സിലായത്. വിവാദ വാർത്ത ഏതാണ്ട് ഇതേവിധം റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ സംതൃപ്തരാകുമായിരുന്നു.
ഡൽഹി കോടതിയിൽ കനയ്യകുമാറിനെ ഹാജരാക്കിയ ദിവസം കണ്ട അഭിഭാഷക അഴിഞ്ഞാട്ടത്തിന്റെ കൊച്ചി മെട്രോ പതിപ്പാണ് കഴിഞ്ഞദിവസം കണ്ടത്. അഭിഭാഷകസമൂഹത്തിന് അപമാനമുണ്ടാക്കുന്ന ഒരുവിഭാഗം ക്രിമിനലുകളാണ് കറുത്ത കോട്ടിന് കാൽക്കാശിനു വിലയില്ലാതാക്കുന്നത്. ഉയർന്ന നിലവാരവും സംസ്‌കാരവുമുള്ള അഭിഭാഷക സമൂഹം ഇത്തരം ക്രിമിനലുകളെ അടിച്ചു പുറത്താക്കണം.
സർക്കാർ പ്ലീഡർ യുവതിയെ കയറിപ്പിടിച്ചു എന്ന കേസ് എന്താ വാർത്തയല്ലേ? തങ്ങൾക്കിഷ്ടമില്ലാത്ത വാർത്ത മൂടിവയ്ക്കണം എന്ന ക്രിമിനൽ പരിപ്പ് കേരളത്തിലെ വെള്ളത്തിൽ വേവില്ല. പ്ലീഡർ പിടിച്ചാലും പ്ലംബർ പിടിച്ചാലും വാർത്ത വാർത്തയാണ്. (പത്രക്കാരൻ പിടിച്ചാൽമാത്രം അവർ വാർത്ത കൊടുക്കില്ല).
കേരളത്തിലെ എത്രയോ രാഷ്ട്രീയ നേതാക്കൾ അറിഞ്ഞും അറിയാതെയും കേസ്സിൽ പ്രതിയാകുന്നു. അവ മാദ്ധ്യമങ്ങൾ ഒരു ദാക്ഷിണ്യവുമില്ലാതെ വാർത്തയാക്കാറുണ്ട്. സദാ മൊബൈൽ നോക്കി വെള്ളമിറക്കി ജീവിച്ച ഒരു സ്ത്രീയുമായി കേരളത്തിലെ ചില മന്ത്രിമാരും എംഎൽഎ മാരും എത്ര തവണ സംസാരിച്ചുവെന്നതിന്റെ കണക്കുകൾ ഹൈക്കോടതിയിൽനിന്ന് മാദ്ധ്യമങ്ങൾ ലൈവായി റിപ്പോർട്ടുചെയ്തിരുന്നു. ജനം കേട്ട് തരിച്ചിരുന്നു. മന്ത്രിക്കും എംഎൽഎയ്ക്കുമില്ലാത്ത എന്തു പരിഗണനയാണ് പ്ലീഡർക്കു വേണ്ടത്. സർ, നിയമത്തിനു മുന്നിൽ പ്ലീഡറും പ്ലംബറും ഒന്നല്ലേ? പൂമ്പാറ്റയും പൽച്ചാടിയും ഒന്നല്ലേ? (മാദ്ധ്യമപ്രവർത്തകരും അങ്ങനെതന്നെയല്ലെ!).
ഇതുകേട്ടാൽ തോന്നും മാദ്ധ്യമങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് സർക്കാർ പ്ലീഡർ ഈ കേസ്സിൽപ്പെട്ടതെന്ന്; റോഡരുകിൽ പൂമ്പാറ്റയെ പിടിക്കുന്ന മാതൃക സൃഷ്ടിക്കാൻ എന്താ പ്ലീഡർമാർക്ക് സർക്കാർ എന്തെങ്കിലും അസൈന്മെന്റ് നൽകിയിട്ടുണ്ടോ?
നാളെ മുതൽ കോടതി വാർത്തകളിൽനിന്നും വക്കീലന്മാരുടെ പേരുകൾ മാദ്ധ്യമങ്ങൾ ഒഴിവാക്കുന്നു എന്നു സങ്കല്പിക്കുക, ദൃശ്യങ്ങൾ നൽകേണ്ടന്നും തീരുമാനിക്കുന്നു. വക്കീൽ പുലികൾ പ്യൂപ്പയാകാൻ ഒരു നിമിഷം മതി. എന്നാൽ മാദ്ധ്യമ ധർമ്മം ഈവിധമാകില്ല. കറുത്ത കോട്ട് കക്ഷത്തിൽ തിരുകി പുളിച്ച തെറിയിൽ തെന്നിവീഴുന്ന ഒരു വിഭാഗവുമായി മത്സരിക്കേണ്ടവരല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള പത്രപ്രവർത്തകർ. (എബ്രാഹം മാത്യുവിനും മുഴുവൻ മാദ്ധ്യമപ്രവർത്തകർക്കും തെറ്റി. കഴിഞ്ഞ 2 വർഷമായി ഈ ഉമ്മാക്കി പത്രക്കാർ എനിക്കെതിരെ പ്രയോഗിച്ചതാണ്. ഒന്നും സംഭവിച്ചില്ല. ഒരു പുലിയും പ്യൂപ്പയായില്ല. പുളിച്ച തെറിയിൽ തെന്നിവീഴുന്ന വിഭാഗം ആരാണെന്നു മനസ്സിലായില്ലെ?)
വനിതാ മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുവച്ച് അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത അഭിഭാഷകർക്കെതിരെ സ്ത്രീപീഡനത്തിനു കേസ്സെടുക്കണം. തൊഴിൽ സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മർദ്ദിച്ചവർക്കെതിരെ കേസ്സെടുക്കണം. വ്യാജ കറസ്പോണ്ടൻസ് കോഴ്സ് എൽഎൽബികളേയും ഒറിജിനൽ എൽഎൽബികളേയും ജനം തിരിച്ചറിയട്ടെ. ഒരു വക്കീലിന് ഇഷ്ടമില്ലാത്ത വാർത്ത വന്നാൽ മറ്റ് വക്കീലന്മാർ തെറിവിളിച്ച് മർദ്ദിക്കും. അങ്ങനെയെങ്കിൽ നിയമസഭയിൽ കൂർക്കംവലിക്കുന്ന എംഎൽഎയെക്കുറിച്ച് എങ്ങനെ വാർത്ത കൊടുക്കും? ഉറക്കം എന്റെ ജന്മാവകാശമാണ്. അതു ഞാൻ കാത്തുസൂക്ഷിക്കുമെന്നു പറഞ്ഞ് ഇവർ മാദ്ധ്യമങ്ങൾക്കെതിരെ അവകാശലംഘനത്തിനു നോട്ടീസ് നൽകുന്ന കാലം വിദൂരമല്ല. (നിങ്ങളെപ്പറ്റിയും ജനങ്ങൾ അറിയട്ടെ, വിദ്യാഭ്യാസ യോഗ്യതകളൊക്കെ ഒന്നു പുറത്തുവിട്).