- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാവിളയാട്ടം! മാദ്ധ്യമപ്രവർത്തകരുടെ!
യാതൊരു നിയന്ത്രണവുമില്ലാതെ ''വായിൽ തോന്നിയത് കോതക്കു പാട്ട്'' എന്ന നിലയിൽ പ്രവർത്തിക്കുകയാണ് ദൃശ്യമാദ്ധ്യമങ്ങൾ എന്നെഴുതിയത് ബി.ആർ.പി. ഭാസ്‌കർ തന്നെയാണ്. 31-7-2016-ലെ കലാകൗമുദി മാസികയിൽ ഗുണ്ടാവിളയാട്ടം എന്ന തലക്കെട്ടിലെ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ദുർബലമായ നിയന്ത്രണസംവിധാനം മാത്രമാണ് മാദ്ധ്യമരംഗത്തുള്ളത്. അതുതന്നെയും അച്ചടി മാദ്ധ്യമങ്ങൾക്കു മാത്രമാണ് ബാധകം. അടിയന്തിരാവസ്ഥയ്ക്കുശേഷം മാദ്ധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ വലിയ എതിർപ്പു വിളിച്ചുവരുത്തിയതിനാൽ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇന്ന് ദൃശ്യമാദ്ധ്യമങ്ങൾക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നു തോന്നുന്നു. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് ഒഴിവാക്കാനായി ദൃശ്യമാദ്ധ്യമങ്ങൾ ഏർപ്പെടുത്തിയ സ്വയം നിയന്ത്രണ സംവിധാനം ഒട്ടും ഫലപ്രദമല്ല. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടശേഷം മാദ്ധ്യമങ്ങൾക്ക് അർഹിക്കുന്നത് കിട്ടിയെന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ നവ
യാതൊരു നിയന്ത്രണവുമില്ലാതെ ''വായിൽ തോന്നിയത് കോതക്കു പാട്ട്'' എന്ന നിലയിൽ പ്രവർത്തിക്കുകയാണ് ദൃശ്യമാദ്ധ്യമങ്ങൾ എന്നെഴുതിയത് ബി.ആർ.പി. ഭാസ്‌കർ തന്നെയാണ്. 31-7-2016-ലെ കലാകൗമുദി മാസികയിൽ ഗുണ്ടാവിളയാട്ടം എന്ന തലക്കെട്ടിലെ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
ദുർബലമായ നിയന്ത്രണസംവിധാനം മാത്രമാണ് മാദ്ധ്യമരംഗത്തുള്ളത്. അതുതന്നെയും അച്ചടി മാദ്ധ്യമങ്ങൾക്കു മാത്രമാണ് ബാധകം. അടിയന്തിരാവസ്ഥയ്ക്കുശേഷം മാദ്ധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ വലിയ എതിർപ്പു വിളിച്ചുവരുത്തിയതിനാൽ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇന്ന് ദൃശ്യമാദ്ധ്യമങ്ങൾക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നു തോന്നുന്നു. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് ഒഴിവാക്കാനായി ദൃശ്യമാദ്ധ്യമങ്ങൾ ഏർപ്പെടുത്തിയ സ്വയം നിയന്ത്രണ സംവിധാനം ഒട്ടും ഫലപ്രദമല്ല.
കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടശേഷം മാദ്ധ്യമങ്ങൾക്ക് അർഹിക്കുന്നത് കിട്ടിയെന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ നവമാദ്ധ്യമങ്ങളിൽ കാണുകയുണ്ടായി. സാമ്പ്രദായിക മാദ്ധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്താൻ അവസരം ലഭിക്കാത്തവർ ഫേസ്‌ബുക്കിലും മറ്റും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അവിടെ നടക്കുന്ന അഭിപ്രായപ്രകടനങ്ങൾ സൂചിന്തിതമാകണമെന്നില്ല.
എങ്കിലും അവിടെ പ്രതിഫലിക്കുന്ന വികാരം മനസ്സിലാക്കി ആത്മപരിശോധന നടത്താൻ മാദ്ധ്യമപ്രവർത്തകർ തയാറാകണം. സത്യസന്ധമായ ആത്മപരിശോധനയും അടിയന്തിരമായ തിരുത്തലും ആവശ്യപ്പെടുന്ന പല പ്രവണതകളും മലയാള മാദ്ധ്യമരംഗത്ത് കാണാനുണ്ട്.