- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനീത് നിർമ്മാതാവാകുന്ന ആനന്ദം റിലീസ് ഒക്ടോബർ 14ന്; പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം പറയുന്നത് എൻജിനീയറിങ് വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെ കഥ
വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം മാണ് ആനന്ദം ഒക്ടോബർ 14ന് തീയേറ്ററുകളിലെത്തും. ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ശേഷമാണ് വിനീത് നിർമ്മാണ രംഗത്തെക്ക് കാലെടുത്തു വയ്ക്കുന്നത്. തട്ടത്തിൻ മറയത്തു മുതൽ ജേക്കബിന്റെ സ്വർഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേശ് രാജ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ആനന്ദം. ഏഴ് പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാബിറ്റ്സ് ഓഫ് ലൈഫ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിലാണ് നിർമ്മാണം. സൗഹൃദം, പ്രണയം, യാത്ര തുടങ്ങിയവയാണ് ചിത്രത്തിൽ പ്രധാന വിഷയങ്ങളായി വരുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങി രണ്ടു ദിവസം കൊണ്ട് 13,000ത്തിലധികം പേർ യൂട്യൂബിൽ ഇതു കണ്ടിരുന്നു. ഒരു എൻജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. കോളേജിൽ നിന്ന് നാലു ദിവസത്തെ ടൂറിനു പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. പ്രശസ്ത ഗായകൻ സച്ചിൻ വാര്യർ ആദ്യമായി സംഗീതം ചെയ്യ

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം മാണ് ആനന്ദം ഒക്ടോബർ 14ന് തീയേറ്ററുകളിലെത്തും. ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ശേഷമാണ് വിനീത് നിർമ്മാണ രംഗത്തെക്ക് കാലെടുത്തു വയ്ക്കുന്നത്. തട്ടത്തിൻ മറയത്തു മുതൽ ജേക്കബിന്റെ സ്വർഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേശ് രാജ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ആനന്ദം. ഏഴ് പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാബിറ്റ്സ് ഓഫ് ലൈഫ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിലാണ് നിർമ്മാണം.
സൗഹൃദം, പ്രണയം, യാത്ര തുടങ്ങിയവയാണ് ചിത്രത്തിൽ പ്രധാന വിഷയങ്ങളായി വരുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങി രണ്ടു ദിവസം കൊണ്ട് 13,000ത്തിലധികം പേർ യൂട്യൂബിൽ ഇതു കണ്ടിരുന്നു. ഒരു എൻജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. കോളേജിൽ നിന്ന് നാലു ദിവസത്തെ ടൂറിനു പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.
പ്രശസ്ത ഗായകൻ സച്ചിൻ വാര്യർ ആദ്യമായി സംഗീതം ചെയ്യുന്ന ചിത്രമാണിത്. അനു എലിസബത്ത്, മനു മഞ്ജിത് എന്നിവരാണ് ഗാനരചന. നേരം, പ്രേമം എന്നീ ചിത്രങ്ങളിൽ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് കാമറ ചലിപ്പിക്കുന്നത്. ലാൽജോസിന്റെ എൽ.ജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരിക്കുന്നത്.

