സംവിധായകൻ, ഗായകൻ, നടൻ എന്നീ നിലയിൽ പ്രശസ്തനായ വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ആനന്ദം. വിനീതിന്റെ സഹസംവിധായകനായി തിളങ്ങിയ ഗണേശ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഒരു നാട്ടിൽ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. പുതുമുഖങ്ങളായ വിശാഖ് നായർ, അനു ആന്റണി, തോമസ് മാത്യൂ, അരുൺ കുര്യൻ, സിദ്ധി മഹാജൻകട്ടി, റോഷൻ മാത്യു, അനാർകലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ഗായകനായ സച്ചിൻ വാര്യർ ആദ്യമായി സംഗീതസംവിധായകനാകുന്ന ചിത്രമാണിത്.

ഏറ്റവും പ്രായം കുറഞ്ഞ ഛായാഗ്രാഹകൻ എന്ന് പേരുകേട്ട ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അൽഫോൻസ് പുത്രന്റെ 'നേരം', 'പ്രേമം' എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തതും ആനന്ദ് തന്നെയാണ്. അഭിനവ് സുന്ദർ നായക് എഡിറ്റിങ്ങും ഡിനൊ ശങ്കർ കലാ സംവിധാനവും നിർവഹിക്കുന്നു.