വാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു എഞ്ചിനീയറിങ് കോളേജ് പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തിൽ ഒരുകൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തുമായി തിളങ്ങിയ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു കൂട്ടം പുതുമുഖങ്ങളെ കിട്ടും. പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്.

ദിൽ ചാഹ്താ ഹൈ വിനീത് ശ്രീനിവസനെ ഏറെ സ്വാധീനിച്ച ഒരു സിനിമയാണ്. വിനീത് സംവിധാനം ചെയ്യുന്ന സിനിമകളിലൊക്കെ ആ സിനിമയുടെ നിറവും ഗുണവും വായിച്ചെടുക്കാനും കഴിയും. ദിൽ ചാഹ്താ ഹെയിൽ ആമിർഖാൻ ചാരിയിരുന്ന സ്ഥലം പക്ഷേ വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കാണിച്ചിട്ടില്ല. എന്നാൽ ആ ലൊക്കേഷൻ വിനീത് നിർമ്മിക്കുന്ന ആദ്യ സിനിമയിൽ കാണിക്കുന്നുണ്ട്.

ഒരുകൂട്ടം കോളജ് വിദ്യാർത്ഥികളുടെ ആഘോഷദിവസങ്ങളും അവരുടെ പ്രണയവും യാത്രയുമൊക്കെയായി ഒരു ആഘോഷചിത്രം തന്നെയാണ് ഒരുങ്ങുന്നത്. കൂടുതലും പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ രൺജി പണിക്കരുൾപ്പെടെയുള്ള മുതിർന്ന താരങ്ങളും അഭിനയിക്കുന്നു.