കോട്ടയം: കോട്ടയം ചിങ്ങവനത്ത് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റൊഴിവാക്കാൻ പ്രതി നടത്തിയത് സമാനതകളില്ലാത്ത നടാകം. മാലം സ്വദേശി അനന്ദു സി മധു( 23) വാണ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡന ദൃശ്യങ്ങൾ യുവാവ് തന്നെ ഫോണിൽ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുത്തതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തായത്.പെൺകുട്ടിയുടെ വീടിനുള്ളിൽ കയറിയാണ് ഇയാൾ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.

പെൺകുട്ടിയും ഇയാളും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇതാണ് ദുരുപയോഗത്തിന് കാരണമായത്. എന്നാൽ പെൺകുട്ടി ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇയാളുമായി പിണങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് വീഡിയോ ്അച്ഛന് അയച്ചു കൊടുത്തത്. ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അച്ഛൻ പൊലീസിന് പരാതി കൊടുത്തത് നിർണ്ണായകമായി.

പെൺകുട്ടിയുമായി പ്രതി സോഷ്യൽ മീഡിയവഴി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ തന്റെ മൊബൈൽഫോണിൽ പകർത്തുകയും ഈ ചിത്രങ്ങളും വീഡിയോകളും കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു.ഇത് കണ്ടാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ അനന്ദുവിനെ മണിക്കുറുകൾക്കകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എന്നാൽ ഇവിടം കൊണ്ടും കേസിലെ സംഭവ വികാസങ്ങൾ തീർന്നില്ല. സ്റ്റേഷനിലെത്തിയ പ്രതി അവിടെ പൊലീസുകാർക്കായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റായിരുന്നു ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ പുറത്ത് പറഞ്ഞത്. താൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം ബ്ലേഡ് വിഴുങ്ങിയതായി ഇയാൾ പറഞ്ഞു.തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

സ്‌കാനും സിടി സ്‌ക്ാനും എടുത്തു. ഇതിൽ ബ്ലൈഡൊന്നും കണ്ടില്ല. അറസ്റ്റ് ഒഴിവാക്കാനുള്ള കള്ളക്കളിയായിരുന്നു ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. വയറിലൂടെ ബ്ലൈഡ് കടന്നു പോയതിനും പരിശോധനയിൽ തെളിവൊന്നും കിട്ടിയില്ല. ഇതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.