- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീട്ടി വളർത്തിയ മുടിയുടേയും സൗമ്യയായ പുഞ്ചിരിയുടേയും പേരിൽ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഹാസ്യനൃത്ത കലാകാരൻ 22-ാം വയസ്സിൽ ആത്മഹത്യ ചെയ്തു; ഇനിയൊരിക്കലും മടങ്ങാത്ത യാത്രയ്ക്ക് മുമ്പ് അനന്ദു ദാസ് ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും വിടവാങ്ങൽ സന്ദേശം പോസ്റ്റ് ചെയ്തു
ചവറ: സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരനായിരുന്നു അനന്ദുദാസ്. ഹാസ്യപരിപാടികളിലും മെഗാ ഷോകളിലും ഡാൻസിലും സജീവസാന്നിധ്യമായിരുന്നു മുടി നീട്ടിവളർത്തിയ കലാകാരൻ. സിനിമയിലും കോറിയോഗ്രാഫി ചെയ്തു. നിറഞ്ഞ പുഞ്ചിരിയുമായി സ്റ്റേജുകളെ കൈയിലെടുത്ത പ്രതിഭ. അപ്രതീക്ഷിതമായി ഈ യുവാവ് വിടവാങ്ങുകയാണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നവമാധ്യമങ്ങളിൽ മരണസന്ദേശമെഴുതിയാണ് യുവനർത്തകൻ മരണത്തെ വരിച്ചത്. ചവറ ചെറുശ്ശേരിഭാഗം ദാസ്ഭവനത്തിൽ ദേവദാസ്-ഗീത ദമ്പതിമാരുടെ മകൻ അനന്ദു ദാസാ(22)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. വാട്സാപ്പിലും ഫേസ്‌ബുക്കിലും മരണസന്ദേശം കുറിച്ചിരുന്നു. എന്തിനാണ് അനന്ദു ദാസ് ആത്മഹത്യ ചെയ്തതെന്ന് ഇനിയും ആർക്കും അറിയില്ല. 'ഞാൻ വിടവാങ്ങുകയാണ്. ഇനിയൊരിക്കലും തിരികെ വരില്ല. കുറേക്കാലം കഴിയുമ്പോൾ നിങ്ങളെന്നെ ഓർക്കുമോയെന്നുപോലും അറിയില്ല. മറക്കില്ലെന്ന് കരുതുന്നു. ഇനി എന്റെ ശബ്ദമോ ചിരിയോ നിങ്ങൾ കേൾക്കില്ല. ഇനിയൊരിക്കലും ആരെയും ശല്യപ്പെടുത്താൻ ഞാൻ വരില്ല. നിങ്ങളിൽനി

ചവറ: സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരനായിരുന്നു അനന്ദുദാസ്. ഹാസ്യപരിപാടികളിലും മെഗാ ഷോകളിലും ഡാൻസിലും സജീവസാന്നിധ്യമായിരുന്നു മുടി നീട്ടിവളർത്തിയ കലാകാരൻ. സിനിമയിലും കോറിയോഗ്രാഫി ചെയ്തു. നിറഞ്ഞ പുഞ്ചിരിയുമായി സ്റ്റേജുകളെ കൈയിലെടുത്ത പ്രതിഭ. അപ്രതീക്ഷിതമായി ഈ യുവാവ് വിടവാങ്ങുകയാണ്.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നവമാധ്യമങ്ങളിൽ മരണസന്ദേശമെഴുതിയാണ് യുവനർത്തകൻ മരണത്തെ വരിച്ചത്. ചവറ ചെറുശ്ശേരിഭാഗം ദാസ്ഭവനത്തിൽ ദേവദാസ്-ഗീത ദമ്പതിമാരുടെ മകൻ അനന്ദു ദാസാ(22)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. വാട്സാപ്പിലും ഫേസ്‌ബുക്കിലും മരണസന്ദേശം കുറിച്ചിരുന്നു. എന്തിനാണ് അനന്ദു ദാസ് ആത്മഹത്യ ചെയ്തതെന്ന് ഇനിയും ആർക്കും അറിയില്ല.
'ഞാൻ വിടവാങ്ങുകയാണ്. ഇനിയൊരിക്കലും തിരികെ വരില്ല. കുറേക്കാലം കഴിയുമ്പോൾ നിങ്ങളെന്നെ ഓർക്കുമോയെന്നുപോലും അറിയില്ല. മറക്കില്ലെന്ന് കരുതുന്നു. ഇനി എന്റെ ശബ്ദമോ ചിരിയോ നിങ്ങൾ കേൾക്കില്ല. ഇനിയൊരിക്കലും ആരെയും ശല്യപ്പെടുത്താൻ ഞാൻ വരില്ല. നിങ്ങളിൽനിന്ന് ഞാൻ അകലുകയാണ്. നിങ്ങളെ ഒന്നുചിരിപ്പിക്കാൻ എനിക്കാവില്ല'-ഇങ്ങനെയാണ് സന്ദേശം.
അനന്ദു അയച്ച അവസാനസന്ദേശം വായിച്ച് തരിച്ചിരിക്കുകയാണ് വീട്ടുകാരും സുഹൃത്തുക്കളും. കേരളത്തിലെ നിരവധി സ്റ്റേജ് ഷോകളിൽ പ്രമുഖരോടൊപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എവിടെച്ചെന്നാലും മുടിയുടെ പ്രത്യേകതയും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിൽ കൊറിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മിയാണ് അനന്ദുവിന്റെ സഹോദരി
കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കെടുക്കാനായി പതിവ് തെറ്റിക്കാതെ എത്തുന്ന കലാകാരനമായിരുന്നു. ആന്റിവൈറസ് ചലച്ചിത്രത്തിനുവേണ്ടിയാണ് അനന്ദ കൊറിയോഗ്രാഫി ചെയ്തത്. 18 വർഷം തുടർച്ചയായി വിളക്കെടുക്കുന്ന അനന്ദുദാസ് കൊറ്റൻകുളങ്ങരയ്ക്കും പ്രിയപ്പെട്ടവനായിരുന്നു.



