- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
105 മത്സരവും 344 വിക്കറ്റും 2891 റൺസും; ഒറ്റ നോട്ടത്തിൽ എൽബിഡബ്ല്യൂ എന്ന് ഉറപ്പുള്ള അപ്പീൽ ചങ്കുറപ്പോടെ നിരാകരിച്ചതിന് കാരണം മത്സര പരിചയം; സൺറൈസേഴ്സ്-ഡൽഹി മത്സരത്തിലെ താരം കുംബ്ലെ കാരണം ഇന്ത്യൻ ടീമിന് പുറത്തിരുന്ന മലയാളി; അമ്പയറിങ് മികവിൽ അനന്തപത്മനാഭൻ; സോണി ചെറുവത്തൂർ വിലയിരുത്തുമ്പോൾ
ദുബായ്: കേരളത്തിന്റെ ക്രിക്കറ്റിനുള്ള ഏറ്റവും വലിയ സംഭാവനയാണ് അനന്തപത്മനാഭൻ. ടിനു യോഹന്നാനാണ് കേരളാ ക്രിക്കറ്റിലെ ആദ്യ ടെസ്റ്റ് താരം. പിന്നീട് ശ്രീശാന്ത് വന്നു. സഞ്ജു വി സാംസണും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ഐപിൽ നായകനുമായി. പക്ഷേ അതിനെല്ലാം അപ്പുറം കേരളാ ക്രിക്കറ്റിലെ ഇതിഹാസ താരം അനന്തപത്മനാഭനാണ്. ലെഗ് സ്പിൻ കൊണ്ട് കേരളത്തിന് വേണ്ടി ഏറെ വിക്കറ്റ് നേടിയ താരം. ഡബിൾ സെഞ്ച്വറി അടിച്ച രഞ്ജി ബാറ്റ്സ്മാൻ. അനിൽ കുംബ്ലയെന്ന ഇതിഹാസ താരം ഉള്ളതു കൊണ്ട് മാത്രം അന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാകാതിരുന്ന നിർഭാഗ്യവാൻ. ആ അനന്തൻ ഇന്ന് അന്താരാഷ്ട്ര അമ്പയറാണ്.
പിഴയ്ക്കാത്ത തീരുമാനവുമായി മുമ്പോട്ട് പോകുന്ന അമ്പയർ. ട്വന്റി ട്വന്റിക്കും ഏകദിനത്തിനും അപ്പുറം ടെസ്റ്റ് ക്രിക്കറ്റിനെ അനന്തൻ നിയന്ത്രിക്കുന്നത് കാൺ കൊതിക്കുകയാണ് മലയാളികൾ. ഐപിഎല്ലിലെ ഇന്നലത്തെ മത്സരം ആ പ്രതീക്ഷ ഉടൻ അടുത്തെത്തുമെന്ന സൂചനകൾ നൽകുന്നു. സൺറൈസേഴ്സ്-ഡൽഹി മത്സരം നിയന്ത്രിച്ച അനന്തന് ഇന്നലെ ഒട്ടും പിഴച്ചില്ല. സമ്മർദ്ദമില്ലാതെ തീരുമാനങ്ങൾ വ്യക്തതയോടെ അതിവേഗം അടുക്കുന്ന അമ്പയറാണ് ഇന്ന് ഗുഗിളികളിലൂടെ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വെള്ളം കുടുപ്പിച്ചിരുന്ന പഴയ ആ കേരളാ ലെഗ് സ്പിന്നർ.
സൺറൈസേഴ്സ് നായകന്റെ കെറ്റ് വില്ല്യംസണിന്റെ എൽബിഡബ്ല്യൂ ആപ്പിൽ നിരാകരിച്ചു. ഉടൻ ഡിആർഎസിന് വിട്ടു. അപ്പോൾ നെഞ്ചിടിപ്പോടെ കാത്തിരുന്നത് മലയാളിയാണ്. കാരണം ആ ഔട്ട് വിധിക്കാത്തത് മലയാളിയുടെ സ്വന്തം അനന്തപത്മനാഭനായിരുന്നു. ഒറ്റ നോട്ടത്തിൽ ഔട്ട് എന്ന് വിധിക്കാവുന്ന ദൃശ്യങ്ങൾ. പക്ഷേ സ്ലോമോഷൻ റിപ്ലേയിൽ അത് ബാറ്റിൽ കൊണ്ട ശേഷമാണ് പാഡിൽ കൊണ്ടതെന്ന് വ്യക്തമായി. അതോടെ അനന്തൻ വിജയിയായി. ഇതിന് ശേഷം ഒട്ടേറെ തീരുമാനങ്ങൾ. കേദാർ ജാദവിന്റെ അപ്പീൽ അനുവദിച്ചപ്പോൾ അതും റിവ്യൂവിന് പോയി. അതും വലിയ ശരിയായണെന്ന് റിപ്ലേയിൽ വ്യക്തമായി.
അങ്ങനെ ഇന്നലത്തെ കളിയിലെ താരങ്ങളിലെ താരം അനന്തപത്മനാഭനായിരുന്നു. ബാറ്റിൽ പന്തുകൊള്ളുന്ന ശബ്ദം മനസ്സിലേക്ക ആവാഹിച്ചായിരുന്നു ഈ നേട്ടം. ഇതിന് വേണ്ടി അനന്തേട്ടൻ എന്ന അനന്തപത്മനാഭൻ ഏറെ പ്രാക്ടീസ് ചെയ്യാറുണ്ടെന്ന് പറയുകയാണ് കേരളത്തിന്റെ മുൻ ക്യാപ്ടൻ കൂടിയായ അനന്തപത്മനാഭൻ. കളിയിൽ നിന്ന് വിരമിച്ച ശേഷവും പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് അനന്തൻ വരും. അതിന് ശേഷം പന്ത് ബാറ്റിൽ തട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ശബ്ദവും കളിക്കളത്തിന് പുറത്തിരുന്ന് വീക്ഷിക്കും. അനായാസം ഉണ്ടാക്കിയെടുത്ത സ്കിൽ അല്ല അത്-സോണി പറയുന്നത്.
അമ്പയർക്ക് നിമിഷ നേരം കൊണ്ട് തീരുമാനം എടുക്കണം. അതിന് വേണ്ടി ഏറെ പ്രാക്ടീസ് ചെയ്യുന്നു വ്യക്തിയാണ്. പ്രാക്ടീസ് കാണാതിരിക്കുമ്പോൾ പോലും ഗ്രൗണ്ടിന് പുറത്തു നിന്ന് ശബ്ദങ്ങളെ അനന്തപത്മനാഭൻ ശ്രദ്ധിക്കുക പതിവാണെന്ന് സോണി പറയുന്നു. ബാറ്റാണോ പാഡാണോ ആദ്യം പന്തിൽ കൊണ്ടതെന്ന് പറയുന്ന അനന്തൻ വിസ്മയിപ്പിച്ചിട്ടുണ്ടെന്നും സോണി പറയുന്നു. സോണി അംഗമായ കേരളാ ടീമിനെ മുമ്പ് അനന്തൻ പരിശീലിപ്പിച്ചിട്ടുമുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയമാണ് ഇന്നലെ ഉണ്ടായത്. ഹൈദരാബാദിനെ എട്ടുവിക്കറ്റിനാണ് ഡൽഹി തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 17.5 ഓവറിൽ വിജയത്തിലെത്തി. പുറത്താവാതെ 47 റൺസെടുത്ത ശ്രേയസ്സ് അയ്യരും 42 റൺസ് നേടിയ ശിഖർ ധവാനുമാണ് ഡൽഹിയുടെ ബാറ്റിങ്ങിന് കരുത്തേകിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഡൽഹി ബൗളർമാരും ഈ വിജയത്തിൽ നിർണായക സാന്നിധ്യമായി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ ഒൻപതിന് 134. ഡൽഹി 17.5 ഓവറിൽ രണ്ടിന് 139.
ഐസിസിയുടെ രാജ്യന്തര അംപയർമാരുടെ പട്ടികയിൽ മുൻ കേരള ക്രിക്കറ്റ് താരം കെ എൻ അനന്തപത്മനാഭൻ ഇടം നേടിയത് കഴിഞ്ഞ വർഷം നവംബറിലാണ്. ദീർഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു തിരുവനന്തപുരത്തുകാരൻ. 50 വയസിലാണ് അനന്തപത്മനാഭൻ നേട്ടം സ്വന്തമാക്കുന്നത്. ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേൽവിലാസമായിരുന്നു അനന്തപത്മനാഭൻ. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഒരിക്കൽപോലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിനായില്ല.
ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നുള്ള സംസാരം അന്നുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 105 മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും അനന്തപത്മനാഭൻ സ്വ്ന്തമാക്കി. 54 ലിസ്റ്റ് എ മത്സരങ്ങളിൽ 87 വിക്കറ്റും 493 റൺസും സ്വന്തം പേരിൽ ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ