- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിലെ സ്പെലിങ് മത്സരത്തിൽ മലയാളിയായ രോഹനെ മലർത്തിയടിച്ചത് തൃശൂർക്കാരിയായ പന്ത്രണ്ടുകാരി; അനന്യയ്ക്ക് ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓപ്പണിങ് ബെൽ മുഴക്കാം; ഒരു കോടിയിലേറെ മിടുമിടുക്കരെ മറികടന്ന് കിരീടം ചൂടിയ കൊച്ചു മിടുക്കിയുടെ കഥ
വാഷിങ്ടൻ: യുഎസിൽ വാഷിങ്ടനിൽ നടന്ന സ്‌ക്രിപ്‌സ് നാഷനൽ സ്‌പെല്ലിങ് ബീ മൽസരത്തിൽ ചരിത്ര രചിച്ചത് മലയാളി പെൺകൊടി. ഡോ. അനുപമ വിനയചന്ദ്രൻ ദമ്പതികളുടെ മകൾ അനന്യ വിനയ് എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് കിരീടം നേടിയത്. അമേരിക്കയിലെ ഒൻപതു സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി ഒരു കോടിയിലേറെപ്പേർ പങ്കെടുത്ത മൽസരത്തിലാണ് അനന്യ വിജയ കിരീടം സ്വന്തമാക്കിയത്. 25 ലക്ഷം രൂപയാണു സമ്മാനത്തുക. അവസാന റൗണ്ടിൽ അനന്യ പരാജയപ്പെടുത്തിയത് മലയാളിയായ രോഹൻ രാജീവിനെയെന്നതും ശ്രദ്ധേയമായി. അങ്ങനെ മലയാളികളുടെ പന്ത്രണ്ടു മണിക്കൂർ ഉശിരൻ പോരാട്ടത്തനാണ് സ്‌പെല്ലിങ് ബീ മത്സരം സാക്ഷിയായത്. കടുകട്ടി ഇംഗ്ലിഷ് വാക്കുകളുടെ സ്‌പെല്ലിങ് മണി മണിയായി പറഞ്ഞ് ഓരോ റൗണ്ടും ജയിച്ചു മുന്നേറുമ്പോൾ അനന്യയ്ക്ക് രസം പിടിച്ചു. ഒടുവിൽ അനന്യയും രോഹനും മാത്രമായി. ഇതോടെ പോരാട്ടത്തിന് ആവേശവും കൂടി. Cheirotompholyx, durchkomponiert, tchefuncte... സ്‌പെല്ലിങ് പറയാനുള്ള വാക്കുകൾക്ക് കൂളായി മറുപടി. ഒടുവിൽ, മാറെം (marram) എന്ന വാക്ക് വന്നപ്പോൾ രോഹന
വാഷിങ്ടൻ: യുഎസിൽ വാഷിങ്ടനിൽ നടന്ന സ്‌ക്രിപ്‌സ് നാഷനൽ സ്‌പെല്ലിങ് ബീ മൽസരത്തിൽ ചരിത്ര രചിച്ചത് മലയാളി പെൺകൊടി. ഡോ. അനുപമ വിനയചന്ദ്രൻ ദമ്പതികളുടെ മകൾ അനന്യ വിനയ് എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് കിരീടം നേടിയത്. അമേരിക്കയിലെ ഒൻപതു സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി ഒരു കോടിയിലേറെപ്പേർ പങ്കെടുത്ത മൽസരത്തിലാണ് അനന്യ വിജയ കിരീടം സ്വന്തമാക്കിയത്.
25 ലക്ഷം രൂപയാണു സമ്മാനത്തുക. അവസാന റൗണ്ടിൽ അനന്യ പരാജയപ്പെടുത്തിയത് മലയാളിയായ രോഹൻ രാജീവിനെയെന്നതും ശ്രദ്ധേയമായി. അങ്ങനെ മലയാളികളുടെ പന്ത്രണ്ടു മണിക്കൂർ ഉശിരൻ പോരാട്ടത്തനാണ് സ്‌പെല്ലിങ് ബീ മത്സരം സാക്ഷിയായത്. കടുകട്ടി ഇംഗ്ലിഷ് വാക്കുകളുടെ സ്‌പെല്ലിങ് മണി മണിയായി പറഞ്ഞ് ഓരോ റൗണ്ടും ജയിച്ചു മുന്നേറുമ്പോൾ അനന്യയ്ക്ക് രസം പിടിച്ചു. ഒടുവിൽ അനന്യയും രോഹനും മാത്രമായി. ഇതോടെ പോരാട്ടത്തിന് ആവേശവും കൂടി. Cheirotompholyx, durchkomponiert, tchefuncte... സ്‌പെല്ലിങ് പറയാനുള്ള വാക്കുകൾക്ക് കൂളായി മറുപടി. ഒടുവിൽ, മാറെം (marram) എന്ന വാക്ക് വന്നപ്പോൾ രോഹനു കാലിടറി. അനന്യ നൽകിയതു ശരിയുത്തരം. പിന്നെയതാ ആ അവസാന വാക്ക് - മാറൊകെയ്ൻ (marocain)! അനന്യയ്ക്ക് തെറ്റിയതുമില്ല. ഇതോടെ മലയാളി പോരാട്ടത്തിൽ വിജയം പെൺകുരത്തിനായി.
യുഎസിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനൽ സ്‌പെല്ലിങ് ബീ മൽസരത്തിലാണു മലയാളികൾ തമ്മിൽ അവസാന റൗണ്ടിൽ മത്സരിച്ചത്. തൃശൂർ ചേലക്കോട്ടുകര പൊലീയേടത്ത് വീട്ടിൽ ഡോ. അനുപമയുടെയും തിരുവനന്തപുരം പൂജപ്പുര വിനുഭവനിൽ വിനയചന്ദ്രൻ ശ്രീകുമാറിന്റെയും മകളാണ് പന്ത്രണ്ടു വയസ്സുള്ള അനന്യ. യുഎസിൽനിന്നും ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിനു വിദ്യാർത്ഥികളാണു വിവിധ ഘട്ടങ്ങളിലായി മൽസരത്തിൽ പങ്കെടുത്തത്.
അമേരിക്കയിൽ ജനിച്ചുവളർന്ന അനന്യ കലിഫോർണിയയിലെ ഫുഗ്മാൻ എലിമെന്ററി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. നന്നായി വായിക്കുന്ന ശീലമുള്ള അനന്യ സ്‌പെല്ലിങ് ബീ പുസ്തകങ്ങൾ വായിച്ചാണ് അവസാനവട്ട പരിശീലനം നടത്തിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌പെല്ലിങ് ബീ മേഖലാതല മൽസരത്തിൽ വിജയിച്ചിരുന്നു. അനന്യയുടെ അമ്മ അനുപമ അമേരിക്കയിൽ ഡോക്ടറും അച്ഛൻ വിനയചന്ദ്രൻ സ്വകാര്യ കമ്പനിയുടെ വൈസ് പ്രസിഡന്റുമാണ്. അനുജൻ അച്യുത് രണ്ടാം ക്ലാസ് വിദ്യാർത്ഥി.
നാലു വർഷത്തിനിടെ ഇതാദ്യമായാണ് സ്‌പെല്ലിങ് ബീ മൽസരത്തിൽ ടൈ ബ്രേക്കർ ആവശ്യമില്ലാതെ വന്നത്. കഴിഞ്ഞ 13 വർഷങ്ങളായി ഇന്ത്യൻ വംശജരാണ് സ്‌പെല്ലിങ് ബീ കിരീടം ചൂടുന്നത്. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓപ്പണിങ് ബെൽ മുഴക്കാനുള്ള അവസരവും അനന്യയ്ക്കു ലഭിക്കും.