- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ എഴുതുമ്പോൾ സൂക്ഷിക്കണം; അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ട്; ഡബ്ല്യൂ.സി.സി കാമ്പയിനിൽ പങ്കുചേർന്ന് അനശ്വര രാജനും
വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ നേതൃത്വത്തിൽ നടക്കുന്ന REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം! കാമ്പയിനിൽ അനശ്വര രാജനും. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ നേതൃത്വത്തിൽ പുതിയ കാമ്പയിൻ ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുകയാണ് ഡബ്ല്യൂ.സി.സി.
സോഷ്യൽമീഡിയകളിലൂടെ നടക്കുന്ന ആക്രമണങ്ങൾക്ക് പ്രതിരോധം സൃഷ്ടിക്കാൻ സോഷ്യൽമീഡിയ തന്നെ തെരഞ്ഞെടുക്കാവുന്നതാണെന്നും അതിനാൽ ഇത്തരം ക്യാമ്പയിനുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. അന്ന ബെൻ, സാനിയ ഇയ്യപ്പൻ, നിമിഷ സജയൻ, രഞ്ജിനി ഹരിദാസ്, മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്, സൈനോര ഫിലിപ്, കനി കുസൃതി, ഗംഗ ജി നായർ, നവ്യ നായർ, പാർവ്വതി തിരുവോത്ത്, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം തുടങ്ങി പ്രമുഖരായ മുപ്പതിലധികം സ്ത്രീകൾ ഇതുവരെ കാമ്പയിന്റെ ഭാഗമായിട്ടുണ്ട്.
മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സംമ്പ്രദായം അതിക്രമിച്ചിരിക്കുന്നു എന്ന് കാമ്പയിന്റെ ഭാഗമായി അനശ്വര പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട അനശ്വര സോഷ്യൽ മീഡിയയിലൂടെ നൽകിയ മറുപടി 'വീ ഹാവ് ലെഗ്സ്' എന്ന വലിയ മൂവ്മെന്റിന് തുടക്കമിട്ടിരുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ- അനശ്വര പറയുന്നു
അനശ്വരയുടെ വാക്കുകൾ
'ഞാൻ പങ്കുവെയ്ക്കുന്ന എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സംമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ.'
മറുനാടന് ഡെസ്ക്