- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ല; എതിർക്കുന്നവരെ വെടിവച്ചു കൊല്ലലല്ല {{സിപിഎം}} നയം; മാവോയിസ്റ്റു വേട്ടയിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ആനത്തലവട്ടം ആനന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന മാവോയിസ്റ്റു വേട്ടയിൽ പരസ്യപ്രതികരണവുമായി സിപിഐ(എം) നേതാവ് ആനത്തലവട്ടം ആനന്ദൻ. എതിർക്കുന്നവരെ വെടിവച്ചു കൊല്ലുന്നതു സിപിഐ(എം) നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഇതാദ്യമായാണ് ഒരു സിപിഐ(എം) നേതാവ് മാവോയിസ്റ്റു വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നത്. സിപിഐ(എം) നിലപാടുകൾ വ്യക്തമാക്കിയതിലൂടെ പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ആനത്തലവട്ടം ആനന്ദൻ ഉന്നയിച്ചിരിക്കുന്നത്. ചാനൽ പരിപാടിയിൽ പൊലീസ് നയങ്ങൾ സംബന്ധിച്ച് ആനത്തലവട്ടം നിലപാടു വ്യക്തമാക്കിയപ്പോൾ ഡിജിപിയുടെ പല പ്രവൃത്തികളോടും വിയോജിപ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഡി.ജി.പിയുടെ പല പ്രവൃത്തിയോടും പാർട്ടിക്ക് വിയോജിപ്പുണ്ട്. പൊലീസിന്റെ അത്തരം നിലപാടുകളെ അതിശക്തമായി വിമർശിക്കുന്നവരാണ് തങ്ങൾ. തെറ്റുണ്ടെങ്കിൽ തിരുത്താൻ പ്രേരിപ്പിക്കുന്നതാണ് പാർട്ടിയുടെ നയം. അത് പിണറായി വിജയന്റെയും നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി അവ
തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന മാവോയിസ്റ്റു വേട്ടയിൽ പരസ്യപ്രതികരണവുമായി സിപിഐ(എം) നേതാവ് ആനത്തലവട്ടം ആനന്ദൻ. എതിർക്കുന്നവരെ വെടിവച്ചു കൊല്ലുന്നതു സിപിഐ(എം) നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
ഇതാദ്യമായാണ് ഒരു സിപിഐ(എം) നേതാവ് മാവോയിസ്റ്റു വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നത്. സിപിഐ(എം) നിലപാടുകൾ വ്യക്തമാക്കിയതിലൂടെ പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ആനത്തലവട്ടം ആനന്ദൻ ഉന്നയിച്ചിരിക്കുന്നത്.
ചാനൽ പരിപാടിയിൽ പൊലീസ് നയങ്ങൾ സംബന്ധിച്ച് ആനത്തലവട്ടം നിലപാടു വ്യക്തമാക്കിയപ്പോൾ ഡിജിപിയുടെ പല പ്രവൃത്തികളോടും വിയോജിപ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഡി.ജി.പിയുടെ പല പ്രവൃത്തിയോടും പാർട്ടിക്ക് വിയോജിപ്പുണ്ട്. പൊലീസിന്റെ അത്തരം നിലപാടുകളെ അതിശക്തമായി വിമർശിക്കുന്നവരാണ് തങ്ങൾ. തെറ്റുണ്ടെങ്കിൽ തിരുത്താൻ പ്രേരിപ്പിക്കുന്നതാണ് പാർട്ടിയുടെ നയം. അത് പിണറായി വിജയന്റെയും നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി അവിടെ പാർട്ടി ഏൽപ്പിച്ച ഒരു ജോലിയിലാണിരിക്കുന്നത്. അദ്ദേഹം പറയുന്നത് മുഴുവൻ പാർട്ടി ഏറ്റെടുക്കുകയല്ല. പാർട്ടി പറയുന്നത് അനുസരിച്ചുള്ള നിലപാടെടുക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. അതുകൊണ്ട് പാർട്ടിയുടെ നിലപാട് അദ്ദേഹം സർക്കാരിൽ നടപ്പാക്കും.
പാർട്ടി നിലപാടിൽ നിന്ന് വ്യതിചലിക്കുന്ന നിലപാട് ആരുടെങ്കിലും ഭാഗത്ത് നിന്നുണ്ടായാൽ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗാനത്തിന്റെ വിഷയത്തിൽ ബലം പ്രയോഗിക്കരുതെന്ന് നിലപാട് എടുത്ത കമലിന്റെ വീട്ടുപടിക്കൽ പോയി ദേശീയഗാനം ആലപിച്ച ബിജെപി, ആർ.എസ്.എസുകാർ ദേശീയ ഗാനത്തെ അപമാനിക്കുകയാണ് ചെയ്തത്. എന്തുകൊണ്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അവർക്കെതിരെ കേസെടുത്തില്ല എന്ന വിമർശനം ഞങ്ങൾക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



