തിരുവനന്തപുരം: ചാനൽ ചർച്ചകളിലെ സ്ഥിരം താരങ്ങലാണ് ഇടതുപക്ഷത്തു നിന്നും സിപിഐ(എം) നേതാവ് ആനത്തലവട്ടം ആനന്ദനും കോൺഗ്രസ് നേതാവ് ടി സിദ്ധിഖും അടക്കമുള്ളവർ. ഇതിൽ ടി സിദ്ദിഖ് പലപ്പോഴും അന്ധമായി ഭരണമുന്നണിയെ പ്രതിരോധിക്കുന്ന ചുമലത ഏറ്റെടുത്ത് പലപ്പോഴും കടുത്ത വിമർശനം ഏറ്റു വാങ്ങാറുള്ളത്. ആനത്തലവട്ടം ആനന്ദനും സിപിഎഎമ്മിനെ പ്രതിരോധിക്കുന്ന പതിവ് ദൗത്യം തന്നെയാണ് വഹിക്കുന്നതും. ലാവലിൻ കേസിൽ പിണറായി വിജയനെതിരെ ഹർജി നൽകിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ ഇരു നേതാക്കളും തമ്മിൽ കൊമ്പുകോർത്തു. രണ്ട് പേരും അവരുടെ വാദഗതകളുമായി ചർച്ചയിൽ നിറഞ്ഞപ്പോൾ ഇത് സോഷ്യൽ മീഡിയയിലും ആഘോഷമായി മാറുകയായിരുന്നു.

ചർച്ചയിൽ സിദ്ദിഖിന് സിപിഐ(എം) നേതാവ് ആനത്തലവട്ടം ആനന്ദൻ നൽകിയ മറുപടിയുടെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. സംവിധായകൻ ആഷിഖ് അബു അടക്കം ആനത്തലവട്ടം സിദ്ദിഖിന് നൽകിയ മറുപടി ഷെയർ ചെയ്യുകയും ചെയ്തു. ലാവലിനാണ് ചർച്ച ചെയ്തതെങ്കിലും ചർച്ച മുന്നോട്ടു നീങ്ങവേ സിപിഐ(എം) പഠനകോൺഗ്രസിലെ വിഷയങ്ങളും ചർച്ചയായി. ചർച്ചയിൽ പങ്കെടുത്ത സിദ്ദിഖ് പഠനകോൺഗ്രസിലെ ചർച്ചാ വിഷയങ്ങളെ കളിയാക്കി. പിണറായി വിജയന്റെ യാത്ര കണ്ണൂരിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുമെന്നും കൊച്ചിയിൽ എത്തുമ്പോൾ മെട്രോ ഓടുമെന്നും പറഞ്ഞു.

കൂടാതെ എൽഡിഎഫ് വികസന വിരോധികാണെന്നും പറഞ്ഞു. പിപിപി മോഡലിനെ സിപഎം എതിർത്തതും ഐടിയിലെ മികവും എല്ലാം യുഡിഎഫിന്റെ നേട്ടമെന്ന വിധത്തിലാണ് സിദ്ദിഖ് അവതരിപ്പിച്ചത്. പഠന കോൺഗ്രസ് എന്നത് കുംബസാര കോൺഗ്രസ് ആണെന്നും സിദ്ദിഖ് കളിയാക്കി. തുടർന്ന് തനിക്ക് അവസരം കിട്ടിയപ്പോൾ ആനത്തലവട്ടം ശക്തമായി തന്നെ സിദ്ദിഖിന്റെ വാദങ്ങളെ എതിർക്കുകയായിരുന്നു. ഈ മറുപടി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

സിദ്ദിഖിനു മറുപടി നൽകിയ ആനത്തലവട്ടം യുഡിഎഫ് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന് പറഞ്ഞാണ് തുടങ്ങിയത്. തുടർന്ന് ഓരോ പദ്ധതികളും തുടങ്ങിയത് എൽഡിഎഫ് ആണെന്ന കാര്യം ആനത്തലവട്ടം എണ്ണിപ്പറയുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ പിതൃത്വം യുഡിഎഫ് ഏറ്റെടുക്കേണ്ടെന്നും ഈ പദ്ധതി തുടങ്ങിയതും സ്ഥലം ഏറ്റെടുപ്പ് അടക്കം മുന്നോട്ടു നീക്കിയതും എൽഡിഎഫ് സർക്കാരാണെന്ന് ആനത്തലവട്ടം വ്യക്തമാക്കി. കൂടാതെ കേരളത്തിൽ ഐടി വിപ്ലവത്തിന് തുടക്കമിട്ട തിരുവനന്തപരുത്തെ ടെക്‌നോ പാർക്ക് തുടങ്ങിയത് ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണെന്നും ആനത്തലവട്ടം പറഞ്ഞു.

സ്മാർട്ട് സിറ്റി എന്തായി? എന്ന് ചോദിച്ച അദ്ദേഹം പദ്ധതി നല്ല രീതിയിൽ നടപ്പിലാക്കിയത് ഇടതു സർക്കാറാണെന്നും വ്യക്തമാക്കി. പദ്ധതിക്ക് തറക്കല്ലിട്ടത് എൽഡിഎഫ് സർക്കാറാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ചെയ്തത് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്താനാണ് കൂടാതെ ഇപ്പോൾ പദ്ധതി എന്തായെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം പദ്ധതി നീണ്ടുപോയത് യുഡിഎഫ് എതിർത്തതു കൊണ്ടാണെന്നും ആനത്തലവട്ടം പറഞ്ഞു. തുടർന്ന് ഓരോ കാര്യങ്ങളും ആനത്തലട്ടം എണ്ണിപ്പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നെന്നും വ്യവസായ രംഗം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു. കയർ മേഖല ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരുലക്ഷത്തിൽ എഴുപതിനായിരം കോടി രൂപയാണ് സംസ്ഥാന സർക്കാറിനെ കടമെന്നും. ഈ കടം എങ്ങനെ ഉണ്ടായെന്നും ചോദിച്ചു. ഇങ്ങനെ അക്കമിട്ട് കാര്യങ്ങൾ നിരത്തിയായിരുന്നു ആനത്തലവട്ടത്തിന്റെ മറുപടി.

ആനത്തലവട്ടത്തിന്റ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ സിദ്ദിഖ് പിന്നീട് മദ്യനയം എന്താണെന്ന് ചോദിച്ചാണ് തടി രക്ഷിച്ചത്. മദ്യവർജ്ജനമാണ് നയം എങ്കിൽ അതിനുവേണ്ടി എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും ആനത്തലവട്ടത്തിന്റെ മറുപടിയെ പൂർണ്ണമായും ഭേദിക്കാനും സാധിച്ചില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ ആനത്തലവട്ടം ഇപ്പോൾ താരമായിരിക്കായാണ്.

സഖാവ് ആനത്തലവട്ടം ആനന്ദൻ കൊലമാസ്സ്..ഞാമ്പറയാം സിദ്ദിഖ് പ്ലിങ്ങിതനായ്.. :P

Posted by ജിഷാദ് അക്കികാവ് on Friday, January 15, 2016