- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടിയതും ചരിത്രം; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് കമ്പനി ഉടമയും പരിഗണനയിൽ; കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക തകർക്കാൻ അനസ് മണാറ?
കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാനായി മന്ത്രി കെ.ടി ജലീൽ ഉപയോഗിച്ച വാഹനം അരൂരിലെ പ്രമുഖ വ്യവസായി അനസ് മണാറയുടേതായിരുന്നു. കോതമംഗലത്ത് വേരുള്ള അനസ് മണാറ എല്ലാ അർത്ഥത്തിലും സിപിഎമ്മുകാരനുമാണ്. മുസ്ലിം സമുദായത്തിൽ നല്ല സ്വാധീനമുള്ള വ്യവസായി. ഇതിന്റെ സാധ്യതകൾ പരമാവധി മുതലെടുക്കാനാണ് സിപിഎം ആലോചന.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പ്രതിയായതിനേത്തുടർന്ന് ശ്രദ്ധനേടിയ കളമശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം പരിഗണിക്കുന്നത് അനസ് മണ്ണാറയുടെ പേരാണ്. കൊടുവള്ളിയെ ലീഗിൽ നിന്ന് പിടിച്ചത് കരാട്ട് റസാഖ് എന്ന സ്വതന്ത്രനാണ്. നിലമ്പൂരിലെ കോൺഗ്രസ് കോട്ട തകർത്ത് പിവി അൻവർ എന്ന ഇടതു സ്വതന്ത്രനും. കളമശ്ശേരിയിലും അനസ് മണാറിയിലൂടെ അട്ടിമറി ഒരുക്കാനാകുമോ എന്നാണ് സിപിഎം പരിശോധന. യുഡിഎഫിന് എക്കാലവും മേൽക്കൈ ഉള്ള എറണാകുളം ജില്ലയിലെ കളമശേരി മണ്ഡലം രൂപീകരിക്കപ്പെട്ട നാൾ മുതൽ വികെ ഇബ്രാഹിംകുഞ്ഞാണ് പ്രതിനിധീകരിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെയാണ് ഇടതുമുന്നണി ഒന്നാമതായി പരിഗണിക്കുന്നത്. രണ്ടാമത്തെ പേര് അനസിന്റേതാണ്.
പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയായി അനസിനെ മത്സരിപ്പിക്കാനാണ് ആലോചന. കോതമംഗലം സ്വദേശിയും കേരള ഹജ്ജ് കമ്മറ്റി അംഗവുമായ എംഎസ് അനസിനാകും അങ്ങനെയെങ്കിൽ നറുക്ക് വീഴുക എന്നാണ് സൂചന. മണാറ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ അനസ് ഇടതുപക്ഷ സഹയാത്രികനാണ്. കെ.ടി ജലീലുമായി അടുത്ത ബന്ധമുള്ള കടുത്ത സിപിഎം പ്രവർത്തകനാണ് ഈ വ്യവസായി. ജോയിന്റ് ഫ്രീ എന്ന മുട്ടുവേദനയ്ക്കുള്ള മരുന്ന നിർമ്മിക്കുന്ന മണാറ കെയറിന്റെ ഉടമകൂടിയാണ് ഇദ്ദേഹം. കൂടാതെ അരൂരിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന താഹിറ കെമിക്കൽസ്, ഈസ്റ്റേൺ സീ ഫുഡ് കമ്പനി അങ്ങനെ തുടങ്ങീ നിരവധി വ്യവസായ സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസുകളും ഉണ്ട്.
സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അനസ്. പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയും മന്ത്രി ജി സുധാകരനും കടന്നപ്പള്ളി രാമചന്ദ്രനുമെല്ലാം അനസിന്റെ അടുപ്പക്കാരാണ്. അരൂരിലെ ഇൻഡുസ്ട്രിയൽ എസ്റ്റേറ്റിലെ 90 ശതമാനത്തോളം ഭാഗം ഇയാളുടെ കൈവശമാണ് ഉള്ളത്. അനസിന്റെ പിതാവ് സെയ്ദ് മുഹമ്മദ് റിട്ടേ എസ് ഐ ആയിരുന്നു. സർക്കാർ സർവീസിൽ ഇടതുപക്ഷ യൂണിയൻ അംഗമായിരുന്നു. റിട്ടയർമെന്റിന് ശേഷം ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നു പ്രവർത്തനം. പല്ലാരി മംഗലം പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ മുസ്ലിം ലീഗായിരുന്നു പഞ്ചായത്ത് ഭരണം കൈയാളിയിരുന്നത്. എന്നാൽ 2000 ൽ പഞ്ചായത്തിൽ ആദ്യമായി അനസിന്റെ പിതാവിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തി. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം പല തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായി.
ഈ സംഘർഷത്തിനിടെ പൈനാപ്പിൾ വെട്ടുന്ന വടിവാളിന് അനസിനെ വെട്ടുകയും മരിച്ചെന്ന് ഉറപ്പാക്കി കിണറ്റിൽ എറിയുകയും ചെയ്തു. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകരെത്തി ചേർന്ന് ഫയർഫോഴ്സിനെ വിളിച്ച് അനസിനെ ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്നും കോലഞ്ചേരിയിൽ എത്തിച്ചു. അടുത്ത ദിവസം മെഡിക്കൽ ട്രസ്റ്റിൽ കൊണ്ടു പോയാണ് ജീവൻ രക്ഷിക്കാനായത്. അതിന് ശേഷം അനസ് സിപിഎമ്മിന്റെ അടുത്ത പ്രവർത്തകനായി തുടരുകയായിരുന്നു.
കോതമംഗലം പൈമറ്റം സ്വദേശീയായ അനസ് വർഷങ്ങളായി ആലപ്പുഴ അരൂരിൽ ആണ് താമസിക്കുന്നത്. അറിയപ്പെടുന്ന സീഫുഡ് ഏക്സ്പോർട്ടറാണ് അനസ്സ്. മറ്റ് മൂന്നു കമ്പിനികളും ഇയാൾ നടത്തുന്നുണ്ട്. എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകന്റ കോടീശ്വരനായുള്ള വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു സഹോദരൻ രാഷ്ട്രീയത്തിലായികുന്നു. പത്തുകൊല്ലം ഗൾഫിൽ ജോലി എടുത്തു.
അതിന് ശേഷം ഗൾഫിലെ സാമ്പത്തികം കൊണ്ട് കച്ചവടം തുടങ്ങി. പിന്നെ അതിവേഗം വളർന്നു. ചെമ്മീന്റെ തോട് പൊളിച്ച് കയറ്റുമതി ചെയ്യുന്ന ബിസിനസ്സിൽ വലിയ നേട്ടമുണ്ടായി. ഇതോടെയാണ് അനസിന് ഉന്നത ബന്ധങ്ങളും തുടങ്ങുന്നത്.
മറുനാടന് മലയാളി ലേഖകന്.