തെന്നിന്ത്യൻ നായികയും അവതാരികയുമായ അനസൂയ വിവാദത്തിൽ. സെൽഫി യെടുക്കാൻ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോൺ നിലത്തെറിഞ്ഞ് ഉടച്ചു എന്നതാണ് നടിക്കെതിരെയുള്ള പരാതി. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ  സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടിക്കെതിരെ സോഷ്യൽമീഡിയയിലടക്കം പ്രതിഷേധം ഉയരുകയാണ്.

തിങ്കളാഴ്‌ച്ച രാവിലെ ഹൈദരാബാദിലെ ടർനാക്കയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന നടിയുടെ കൂടെ നിന്നു സെൽഫിയെടുക്കാൻ സമീപിച്ച കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ അനസൂയ അതിനു ശേഷം അത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു.

എന്നാൽ താൻ അങ്ങനെയെന്നും ചെയ്തിട്ടില്ലെന്നും സൗമ്യമായ രീതിയിലാണ് പെരുമാറിയതെന്നും, അപ്പോൾ താൻ സെൽഫിയെടുക്കാൻ പറ്റിയ മൂടിലല്ലായിരുന്നെന്നും നടി പറഞ്ഞു. അവരുടെ അപേക്ഷ നിരസിച്ച് താൻ പെട്ടന്ന് കാറിൽ കയറി പോയെന്നും, അതിനുശേഷം അവരുടെ ഫോണിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നടി പറഞ്ഞു.

എന്തായാലും സംഭവം വലിയ വാർത്തയായി കഴിഞ്ഞു. സോഷ്യൽ മീഡിയിൽ നടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തന്റ ഫൈസ്ബുക്ക്, ട്വിറ്റർ അകൗണ്ടുകൾ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.