- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഉന്നതൻ വന്നതായി കണ്ടെത്തും; ഉണ്ടായിരുന്നതുകൊച്ചി സിറ്റി പൊലീസിൽ ഉന്നത പദവി വഹിച്ചിരുന്ന സമയം മുതൽ ഹോട്ടലുടമയ്ക്ക് സംരക്ഷണം നൽകിയ ഐപിഎസുകാരൻ; എല്ലാം കായലിൽ എറിഞ്ഞത് പൊലീസ് ബുദ്ധി; ആൻസി കബീറിന്റെ കുടുംബം നിയമ പോരാട്ടത്തിന്; നമ്പർ 18 ഹോട്ടലിലെ വിഐപി ആര്?
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി. സംഭവ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ സന്ദർശിച്ചെന്നാണ് വിവരം. ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകി. അതിനിടെ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുകൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
കേസിൽ ഉറച്ച നിലപാട് എടുക്കാനാണ് ആൻസി കബീറിന്റെ കുടുംബത്തിന്റെ തീരുമാനം. ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണ കേസ് പോലെ എങ്ങുമെത്താതെ ഈ കേസ് പോകരുതെന്ന നിർബന്ധം അവർക്കുണ്ട്. ഇതിനിടെയാണ് പൊലീസിലെ വിഐപിയും സംശയ നിഴലിലേക്ക് എത്തുന്നത്. നമ്പർ 18 ഹോട്ടലുടമയുടെ അടുത്ത സുഹൃത്താണ് ഈ പൊലീസുകാരൻ. ഇത് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും.
ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം ഹാർഡ് ഡിസ്‌ക് ഉടമ മാറ്റിയെന്നാണ് സംശയിക്കുന്നത്. ഹോട്ടലിൽ ഉണ്ടായ തർക്കങ്ങളെ കുറിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ ഉന്നത ഉദ്യോഗസ്ഥൻ ഇവിടെ വന്നതായി കണ്ടെത്തും. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുക്കാൻ ഒമ്പത് ദിവസം വൈകിയത് ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ കൊണ്ടാണെന്നാണ് സൂചന. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരമാണ് ഹോട്ടലുടമയുടെ ചോദ്യം ചെയ്യൽ നീണ്ടുപോയത്.
ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനു മുന്നിൽ തന്നെയുള്ള ഹോട്ടലിൽ മുമ്പ് നിയമവിരുദ്ധമായി പാർട്ടികൾ നടത്താൻ പൊലീസ് മൗനസമ്മതം കൊടുത്തത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ കൊണ്ടായിരുന്നു. കൊച്ചി സിറ്റി പൊലീസിൽ ഉന്നത പദവി വഹിച്ചിരുന്ന സമയം മുതൽ ഇത്തരം സംരക്ഷണം ഹോട്ടലുടമയ്ക്ക് നൽകിയിരുന്നു. ഇത് പിന്നീട് തുടരുകയായിരുന്നു. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് വന്നതിനു പിന്നാലെ സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കൊച്ചി സിറ്റി പൊലീസിന് ശക്തമായ താക്കീതാണ് ലഭിച്ചത്. മുഖം നോക്കാതെ അന്വേഷണം നടത്താനാണ് നിർദ്ദേശം. ഇതിന്റെ ആദ്യ നടപടിയെന്നോണമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ല ആൻസി കബീറിന്റെ കുടുംബത്തിന് നേരത്തെ പരിചയമില്ല. ഇത് സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറിൽ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്‌നങ്ങളില്ലെങ്കിൽ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ലെന്ന് കുടുംബവും പറയുന്നു. എന്നാൽ പൊലീസ് ഈ അപകട മരണവുമായി ഈ സിസിടിവി മാറ്റത്തെ ഇനിയും ബന്ധിപ്പിച്ചിട്ടില്ലെന്നാണ് സൂചന.
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അൻസി പറഞ്ഞിട്ടില്ല. ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അൻസി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്. സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കിൽ ആലോചിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.
പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. അപകടത്തിൽ 2019ലെ മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖും മരിച്ചു. ഡ്രൈവർ അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുൽ റഹ്മാൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ