ഡാളസ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാളസിൽ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മാഗാന്ധി മെമോറിയൽ പാർക്ക് സന്ദർശിച്ച് രാഷ്ട്രപിതാവിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയുംആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. മെയ് ആറാം തീയതി ശനിയാഴ്ചമഹാത്മാഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്സസ് ചെയർമാൻ ഡോ.പ്രസാദ് തോട്ടക്കര, അംഗങ്ങളായ റാവു കൽവായ, എം വിഎൽ പ്രസാദ്, പീയൂഷ്പട്ടേൽ എന്നിവരുമാ യാണ് മുഖ്യമന്ത്രി പാർക്ക് സന്ദർശിക്കാൻഎത്തിച്ചേർന്നത്.

റവന്യൂ വകുപ്പ് മന്ത്രി യാനുമല രാമകൃഷ്ണൻ, ആന്ധ്രാപ്രദേശ് മീഡിയഅഡൈ്വസർ പി. പ്രഭാകർ, സിഇഒ ഡോ. രവി തുടങ്ങി നിരവധി വകുപ്പ്ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ, പ്രത്യേകിച്ച് ആന്ധ്രാസംസ്ഥാനത്തു നിന്നും അമേരിക്കയിൽ കുടിയേറി പാർക്കുന്നവരുട പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നാലാവുന്നത് ചെയ്യുമെന്നു മുഖ്യമന്ത്രിഉറപ്പു നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രവാസികൾമു ഖ്യപങ്കു വഹിക്കുന്നതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഇർവിങ് സിറ്റിയുമായി സഹകരിച്ച് ഇത്രയും മനോഹരമായ മഹാത്മാഗാന്ധിപാർക്ക് നിർമ്മിക്കുവാൻ നേതൃത്വം നൽകിയ ഡോ. പ്രസാദ് തോട്ടക്കര,കമ്മിറ്റി അംഗങ്ങൾ എന്നിവരെ അനുമോദിക്കുന്നതിനും മുഖ്യമന്ത്രിമറന്നില്ല. ജോൺ ഹാമണ്ട്, ഗസ്നം മോഡ്ഗിൽ, ജാക്ക് ഗോസ്പായനി,സാൽമാൻ, കമൽ കൗശൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ആന്ധ്രാപ്രദേശിൽ നിന്നും എത്തിച്ചേർന്ന പ്രവാസികളുടെ ആവശ്യങ്ങൾഉൾപ്പെടുന്ന നിവേദനം ചെയർമാൻ മുഖ്യമന്ത്രിയ ഏൽപിച്ചു.