- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചകഴിഞ്ഞു അനീഷിനെ ശശികല സ്‌കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു; വൈകിട്ട് ഓഫീസിൽ നിന്ന് എത്തിയ ഹനുമന്ത് റാവു കണ്ടത് കഴുത്തു മുറിച്ച് മരിച്ച ഭാര്യയേയും മകനേയും; ന്യൂജേഴ്സിയിലെ ഇന്ത്യാക്കാരുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ യുഎസ് പൊലീസ്
ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യക്കാരിയെയും ഏഴുവയസ്സുകാരൻ മകനെയും കഴുത്തുമുറിച്ചു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. യുഎസിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യാക്കാരിയും മകനുമാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള ശശികല (40), മകൻ അനീഷ് സായി എന്നിവരെ വൈകുന്നേരം ഓഫിസിൽനിന്നെത്തിയ ഭർത്താവ് ഹനുമന്ത റാവുവാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ന്യൂജഴ്‌സിയിലാണ് ഇവർ താമസിച്ചിരുന്നത്. ശശികല ഇന്നലെ ഉച്ചകഴിഞ്ഞു മകനെ സ്‌കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നിരുന്നു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു വ്യക്തമല്ല. കഴിഞ്ഞ 12 വർഷമായി ഇവർ യുഎസിലുണ്ട്. പൊലീസ് ഊർജ്ജിത അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യക്കാരിയെയും ഏഴുവയസ്സുകാരൻ മകനെയും കഴുത്തുമുറിച്ചു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. യുഎസിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യാക്കാരിയും മകനുമാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരിക്കുന്നത്.
ആന്ധ്രയിൽനിന്നുള്ള ശശികല (40), മകൻ അനീഷ് സായി എന്നിവരെ വൈകുന്നേരം ഓഫിസിൽനിന്നെത്തിയ ഭർത്താവ് ഹനുമന്ത റാവുവാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ന്യൂജഴ്‌സിയിലാണ് ഇവർ താമസിച്ചിരുന്നത്. ശശികല ഇന്നലെ ഉച്ചകഴിഞ്ഞു മകനെ സ്‌കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നിരുന്നു.
സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു വ്യക്തമല്ല. കഴിഞ്ഞ 12 വർഷമായി ഇവർ യുഎസിലുണ്ട്. പൊലീസ് ഊർജ്ജിത അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Next Story