- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്നും സർക്കാർ സംഭരിച്ച പത്ത് ടൺ തക്കാളി എത്തി; ഹോട്ടികോർപ്പ് ഔട്ലെറ്റുകൾ വഴി 48 രൂപയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കും; ദീർഘ കാല അടിസ്ഥാനത്തിൽ കൃഷി ഇറക്കാൻ നടപടി സ്വീകരിച്ചെന്ന് കൃഷിവകുപ്പ് ഡയറക്ടർ
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലകുറയ്ക്കാനുള്ള സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി കൃഷിവകുപ്പ് നേരിട്ട് ശേഖരിച്ച തക്കാളി കേരളത്തിലെത്തിച്ചു. ആന്ധ്രയിൽ നിന്ന് 10 ടൺ തക്കാളിയാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ എത്തിച്ച തക്കാളി കൃഷി വകുപ്പ് ഡയറക്ടർ ഏറ്റുവാങ്ങി.
എറണാകുളം വരെയുള്ള ജില്ലകളിലെ ഹോർട്ടികോർപ്പ് ഔട്ലെറ്റുകൾ വഴി കിലോക്ക് 48 രൂപയ്ക്കാണ് തക്കാളി ജനങ്ങളിലേക്ക് എത്തിക്കുക. ചില്ലറ വിപണിയിൽ 53 മുതൽ 58 രൂപവരെയാണ് ഇന്ന് തക്കാളി വില. നേരിയ വിലക്കുറവിൽ എങ്കിലും തക്കാളി വിപണിയിൽ എത്തുന്നത് പൊതുജനങ്ങൾക്ക് ആശ്വസം പകരുന്നതാകും.
കേരളത്തിലെ പച്ചക്കറി വില വർദ്ധിച്ച സാഹചര്യത്തിലാണ് നിർണായക ഇടപെടലെന്നും വില നിയന്ത്രിക്കാൻ നടപടികൾ തുടരുമെന്നും കൃഷിവകുപ്പ് ഡയറക്ടർ അറിയിച്ചു. മറ്റു പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനായി ദീർഘകാല അടിസ്ഥാനത്തിൽ കൃഷി ഇറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നുമാണ് പച്ചക്കറികൾ എത്തിക്കുന്നത്. ജനുവരി ആദ്യം ആഴ്ച വരെ,തമിഴ്നാട് ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരണം തുടരാനാണ് തീരുമാനം.
ഇതിലൂടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് പച്ചക്കറി വില നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. നിയന്ത്രിക്കാൻ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കുന്ന നടപടിയിലേക്കാണ് കൃഷി വകുപ്പ് കടന്നിരിക്കുന്നത്.
നടപടിയുടെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും കർഷകരുമായി ഹോർട്ടികോർപ് ധാരണാപത്രം ഒപ്പിട്ടിരുന്നു. തെങ്കാശിയിലെ കർഷകരിൽ നിന്ന് തമിഴ്നാട് അഗ്രി മാർക്കറ്റിങ് വകുപ്പ് നിശ്ചയിക്കുന്ന മൊത്ത വിലയ്ക്കാണ് കേരളം പച്ചക്കറി സംഭരിക്കുന്നത്. അഹീെ ഞലമറ സംഘ് സഹയാത്രികനെന്ന് ഫാത്തിമ തെഹ്ലിയ, സർക്കാരിന് അന്വേഷിച്ച് കിട്ടിയയാളെന്ന് ജിയോ ബേബി; എംജി ശ്രീകുമാറിന്റെ ബിജെപി ബന്ധം വിവാദത്തിൽ 11 മാസം പച്ചക്കറി സംഭരിക്കുന്നതിനുള്ള താൽക്കാലിക ധാരണാപത്രമാണ് കർഷക പ്രതിനിധികളുമായി ഒപ്പിട്ടിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ