ചെന്നൈ: സിനിമയിൽ തനിക്ക് ശരീര പ്രദർശനം മാത്രം ചെയ്യാനല്ല നന്നായി അഭിനയിക്കാനുമറിയാമെന്ന് ആൻഡ്രിയ ജെർമിയ. ചുംബന സീനിൽ അഭിനയിക്കില്ലെന്ന് പറയുന്ന നടിക്ക് പിന്നെ റോളുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും ആൻ്ഡ്രിയ പറയുന്നു.

ചലച്ചിത്ര മേഖലയിൽ നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.സെക്‌സിയായ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങൾ ചെയ്യാനും എനിക്ക് താൽപര്യമുണ്ട്. എന്നാൽ നമ്മുടെ സംവിധായകർക്ക് സ്ത്രീകൾക്ക് നല്ല റോളുകൾ നൽകുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.

വിജയിയുടേയും അജിത്തിന്റേയും നായികയായൽ മാത്രമെ നല്ല നായിക എന്ന പേരെടുക്കാൻ പറ്റു എന്ന സാഹചര്യം മാറണമെന്നും ആൻഡ്രിയ പറഞ്ഞു. ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവൾ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആൻഡ്രിയ തുറന്നടിച്ചു.

റാം സംവിധാനം ചെയ്ത തരമണി സൂപ്പർഹിറ്റായിരുന്നു. പക്ഷെ, അതിന് ശേഷം എനിക്ക് ഒരു സിനിമ പോലും സൈൻ ചെയ്യാൻ പറ്റിയിട്ടില്ല. വിജയ്‌ക്കൊപ്പമോ മറ്റോ ഒരു സൂപ്പർഹിറ്റ് സിനിമയുടെ ഭാഗമായ നായികയ്ക്ക് പിന്നെ സൈനിങുകളുടെ ബഹളമായിരിക്കുമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.