- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല; സ്ത്രീകൾക്ക് അവരുടെ കഴിവിൽ വിശ്വാസം വേണം; കാസ്റ്റിങ് കൗച്ച് പ്രവണയക്ക് പുരുഷന്മമാരെ മാത്രം കുറ്റം പറയാൻ പറ്റില്ല; നിലപാട് വ്യക്തമാക്കി നടി ആൻഡ്രിയ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുൻനിര നടിയായ മാറിയ താരമാണ് ആൻഡ്രിയ ജെർമിയാഹ്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ആൻഡ്രിയ മലയാളികൾക്ക് സുപരിചിതയായി മാറിയിരുന്നത്. തമിഴിൽ ധനുഷ് നായകനായ വടചെന്നൈ എന്ന ചിത്രമായിരുന്നു ആൻഡ്രിയയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വടചെന്നെയിൽ ശക്തമായ കഥാപാത്രത്തെയാണ് ആൻഡ്രിയ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രം തിയേറ്ററുകൾ കീഴടക്കവേ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നടിയുടെ അഭിപ്രായമാണ് ശ്രദ്ധേയമാവുകയാണ്. കാസ്റ്റിങ്ങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്മാരെ മാത്രം കുറ്റം പറയാൻ പറ്റില്ലെന്നും സ്ത്രീകൾ നോ പറഞ്ഞാൽ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നും ആൻഡ്രിയ പറഞ്ഞു.തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാമെന്നും ആൻഡ്രിയ പറഞ്ഞു. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങൾക്കായി എന്തിന് വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണമെന്നും ആൻഡ്രിയ ചോദിക്കുന്നു. അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിട
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുൻനിര നടിയായ മാറിയ താരമാണ് ആൻഡ്രിയ ജെർമിയാഹ്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ആൻഡ്രിയ മലയാളികൾക്ക് സുപരിചിതയായി മാറിയിരുന്നത്. തമിഴിൽ ധനുഷ് നായകനായ വടചെന്നൈ എന്ന ചിത്രമായിരുന്നു ആൻഡ്രിയയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
വടചെന്നെയിൽ ശക്തമായ കഥാപാത്രത്തെയാണ് ആൻഡ്രിയ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രം തിയേറ്ററുകൾ കീഴടക്കവേ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നടിയുടെ അഭിപ്രായമാണ് ശ്രദ്ധേയമാവുകയാണ്.
കാസ്റ്റിങ്ങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്മാരെ മാത്രം കുറ്റം പറയാൻ പറ്റില്ലെന്നും സ്ത്രീകൾ നോ പറഞ്ഞാൽ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നും ആൻഡ്രിയ പറഞ്ഞു.തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാമെന്നും ആൻഡ്രിയ പറഞ്ഞു. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങൾക്കായി എന്തിന് വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണമെന്നും ആൻഡ്രിയ ചോദിക്കുന്നു.
അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ടു വരില്ല. സ്ത്രികൾക്ക് തങ്ങളുടെ കഴിവിൽ സ്വയം വിശ്വാസം വേണം. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങൾക്കായി എന്തിന് വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം?
നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവർ പ്രതികരിക്കുക. എന്നെ പരിചയപ്പെടുന്നവർക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങൾ എന്റെ മുന്നിൽ നടക്കില്ലെന്ന്. അതു കൊണ്ടു തന്നെ കാസ്റ്റിങ്ങ് കൗച്ച് വിവാദത്തിൽ ആണുങ്ങളെ മാത്രം പഴിക്കാനാവില്ല എന്നാണ് എന്റെ അഭിപ്രായം' ആൻഡ്രിയ വ്യക്തമാക്കി