- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽജോസിന്റെ നീനയാവാൻ തയ്യാറാവാഞ്ഞത് ആൻഡ്രിയയോ? മുടി മുറിക്കാൻ ഇഷ്ടമില്ലാത്തത് മൂലം നടി പിന്മാറിയത് ദീപ്തിക്ക് തുണയായി
ലാൽ ജോസ് തന്റെ പുതിയ ചിത്രമായ നീനയിൽ അഭിനയിക്കാനായി ഒരു പ്രമുഖ താരത്തെ സമീപിച്ചെന്നും എന്നാൽ പ്രതിഫലത്തിന്റെ കാര്യവും മുടി മുറിക്കാനുള്ള മടിയും പറഞ്ഞ് താരം പിന്മാറിയെന്നും കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്ത് വന്നത്. ലാൽ ജോസിന്റെ സിനിമയ്ക്കായി നായികമാർ ക്യൂ നിൽക്കുന്ന സമയത്ത് ഏത് നടിയാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെ് ആശങ്ക പ
ലാൽ ജോസ് തന്റെ പുതിയ ചിത്രമായ നീനയിൽ അഭിനയിക്കാനായി ഒരു പ്രമുഖ താരത്തെ സമീപിച്ചെന്നും എന്നാൽ പ്രതിഫലത്തിന്റെ കാര്യവും മുടി മുറിക്കാനുള്ള മടിയും പറഞ്ഞ് താരം പിന്മാറിയെന്നും കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്ത് വന്നത്. ലാൽ ജോസിന്റെ സിനിമയ്ക്കായി നായികമാർ ക്യൂ നിൽക്കുന്ന സമയത്ത് ഏത് നടിയാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെ് ആശങ്ക പലരും പങ്ക് വച്ചു. ഇപ്പോൾ കേൾക്കുന്നത് നടി ആൻഡ്രിയയാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്നാണ്.
ഏറെ അഭിനയസാധ്യതയുള്ള വേഷങ്ങളിൽ ഒന്നായിട്ടും മുടിയുടെ കാര്യം പറഞ്ഞ് ആൻഡ്രിയ പിന്മാറുകയായിരുന്നു. നീനയായി ലാൽജോസ് ആദ്യം തീരുമാനിച്ചത് നടി ആൻഡ്രിയയെ ആയിരുന്നു. താരത്തെ വരുത്തി ലാൽജോസ് കഥ പറയുകയും ചെയ്തു. ആദ്യം എല്ലാം സമ്മതിച്ച ആൻഡ്രിയ പിന്നീട് മുടി മുറിക്കാനില്ലെന്ന് പറഞ്ഞ് കളം മാറ്റി. കൂടുതൽ പ്രതിഫലം ചോദിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതോടെ നീനയ്ക്ക് വേണ്ടി പുതിയ താരത്തെ തേടേണ്ട സ്ഥിതിയിൽ ലാലിനെ എത്തിക്കുയും അതാകട്ടെ മുംബൈ മലയാളിയായ ദീപ്തി സതിയെന്ന പുതുമുഖത്തിന് ഗുണമാകുകയും ചെയ്‌യുകയായിരുന്നു.
നിർമ്മാതാവ് വിജയ്ബാബുവിന്റെ അപ്രതീക്ഷിത താരപരിവേഷത്തിന് കാരണമായതും സമാനഗതിയിലുള്ള കാരണമാണെന്നാണ് റിപ്പോർട്ട്. സൂപ്പർതാരങ്ങളുടെ പ്രതിഫലം താങ്ങാൻ കഴിയാതെ വന്നതായിരുന്നു വിജയ്ബാബുവിനെ നായകനാക്കാൻ കാരണമായത്. മുമ്പ് അനേകം സിനിമകളിൽ തല കാണിച്ചിട്ടുണ്ടെങ്കിലും നീനയിലെ നായകവേഷം വിജയ് ബാബുവിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരുന്നതായി മാറുകയും ചെയ്തു. മുമ്പ് അന്നയും റസൂലും എന്ന ചിത്രത്തിൽ തകർപ്പൻ പ്രകടനം നടത്തി മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ആൻഡ്രിയ.
തനിക്ക് കുറച്ചുകൂടി പ്രതിഫലം ആവശ്യമുണ്ടെന്നും മികച്ച വിജയം നേടുമ്പോൾ താൻ പ്രതിഫലം കുറയ്ക്കുന്നതെന്തിനാണെന്നും നടി ചോദിച്ചതായാണ് ലാൽ ജോസ് പറഞ്ഞത്.