റിയാദിലുണ്ടായ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മഞ്ചേരി തുറക്കൽ പള്ളിറോഡിൽ കാദിരാമൂളി ഉമ്മറിന്റെ മകൻ അനീസ് ബാബുവാണ് മരിച്ചത്. പരേതന് 34 വയസാണ് പ്രായം.ആറു മാസം മുമ്പ് സൗദിയിലേക്ക് പോയ അനീസ് ബാബു ഡെലിവറി വാഹനത്തിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ ഒന്നര മണിയോടെ റിയാദിലെ സുവൈദിയയിലാണ് അപകടം. വാഹനം വഴിയരികിൽ നിർത്തി ഇറങ്ങുമ്പോൾ പൊലീസ് പിന്തുടരുകയായിരുന്ന മറ്റൊരു കാർ അനീസ് ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം.

അപകടത്തിൽ തൽക്ഷണം മരിച്ച അനീസ് ബാബുവിന്റെ മൃതദേഹം റിയാദ് കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം റിയാദിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആസ്യയാണ് മരിച്ച അനീസ് ബാബുവിന്റെ മാതാവ്, ഭാര്യ: ജസ്ന മോൾ, മക്കൾ: മുഹമ്മദ് അമൻ, മുഹമ്മദ് അസൻ, സഹോദരൻ: നിയാസ