- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആത്മ'യെ ദുരുപയോഗപ്പെടുത്തി ബിടെക്കുകാരിയെ വീഴ്ത്തി; വിവാഹ വാഗ്ദാനം നൽകി പീഡനവും പറ്റിക്കലും; അകാലത്തിൽ പൊലിഞ്ഞ ഡോ പിസി ഷാനവാസിന്റെ സുഹൃത്തിന് പത്ത് വർഷത്തിൽ അധികം കഠിന തടവ്; അമ്മ മൈമുനയും പിഴയടക്കണം; അൻവർ എംഎൽഎയുടെ കൂട്ടുകാരൻ പെട്ടു; അനീഷ് അഴിക്കുള്ളിലാകുമ്പോൾ
മലപ്പുറം: അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് വധഭീഷണിയും കയ്യേറ്റ ശ്രമവും നടത്തിയ പ്രതിക്ക് പീഡനക്കേസിൽ 10വർഷവും മൂന്നുമാസവും കഠിനതവും, ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധി. മലപ്പുറം മമ്പാട് കുഴിയിൽ അനീഷിനെ(33)യാണ് കുന്നംകുളം ഫാസ്ട്രാക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പരാതിക്കാരിയെ ദേഹോപദ്രവം ഏൽപിച്ചതിന് അനീഷിന്റെ മാതാവ് മൈമൂന(51)യോട് ആയിരംരൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
ആതുരസേവന മേഖലയിലെ സൗമ്യമുഖമായിരുന്ന 2015 മരണപ്പെട്ട ഡോ. ഷാനവാസിന്റെ സൃഹുത്തും ഷാനവാസ് തുടങ്ങിവെച്ച് ആത്മ ചാരിറ്റി സൊസൈറ്റിയുടെ അമരക്കാരനുമായിരുന്ന അനീഷിന്റെ ഈ ചാരിറ്റി കൂട്ടായ്മയുടെ മറവിലൂടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നായിരുന്നു കേസ്. ഇതിന് പുറമെ അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിവെച്ച് പ്രതി അനീഷ് വധശ്രമവും, കയ്യേറ്റ ശ്രമവും നടത്തിയത് വലിയ വിവാദമായിരുന്നു.കൊല്ലം ചന്ദനത്തോപ്പ് അമൃതാഭവനം ജയമുരുകേഷ്,ഭർത്താവ് മുരുകേഷ നരേന്ദ്രൻ, മകൻ കേശവ് മുരുകേശ്, റീഗൽ എസ്റ്റേറ്റ് മാനേജർ അനിൽപ്രസാദ് എന്നിവർക്കു നേരെയാണ് അനീഷിന്റെ നേതൃത്വത്തിൽ കയ്യേറ്റ ശ്രമം നടന്നിരുന്നത്. തുടർന്നു പൊലീസെത്തിയാണ് ഇവരെ മാറ്റിയിരുന്നത്.
ഷാനവാസിന്റെ സംഘടനയുടെ പേരുപയോഗിച്ചാണ് അനീഷ് പീഡനത്തിനിരയായ സ്ത്രീയുമായി അടുപ്പം സ്ഥാപിച്ചതെന്ന് കാര്യവും വ്യക്തമായിരുന്നു. ആത്മയുടെ പേര് പറഞ്ഞായിരുന്നു അനീഷുമായി അടുത്തതെന്ന് പീഡനത്തിന് ഇരയായി യുവതി പറഞ്ഞിരുന്നു.
എൻജിനീയറിങ് ബിരുദദാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടർന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മലപ്പുറത്തെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്ത സാമ്പത്തികബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു.
തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം യുവതി സന്ദർശന വിസയിൽ ദുബായിലെത്തി ജോലി ചെയ്യുകയായിരുന്നത്രേ. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ മറ്റൊരു വിസയിൽ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞപ്പോഴാണ് യുവതി നാട്ടിലെത്തി പൊലീസിൽ പരാതി നൽകിയത്. ഈ സംഭവത്തോടെ ആത്മയും സംശയത്തിന്റെ നിഴലിലായി. സംഘടനയുടെ തലപ്പത്തു നിന്നും അനീഷ് മാറി നിൽക്കുകയാണ് ഇപ്പോൾ.
ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരത്തെയുണ്ടായിരുന്നു. മരണത്തി നിഗൂഢതയുണ്ടെന്ന് ആരോപിച്ച് ചിലർ രംഗത്തു വരികയും ചെയ്തിരുന്നു. തുടർന്ന് ഡോ. ഷാനവാസ് തുടങ്ങിവച്ച ആതുരസേവന പ്രസ്ഥാനമായ ആത്മയും വിവാദങ്ങൾക്കിടയിലായി. ഷാനവാസിന് പകരക്കാരനായി എത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് അനീഷാണ് പീഡന കേസിലെ പ്രതി. ഷാനവാസിന്റെ മരണം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹത രേഖപ്പെടുത്തുന്നവർ നിരവധിയാണ്.
ഷാനവാസിന്റെ മരണത്തിന് ശേഷം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഗൾഫിൽ നിന്നും പണം ഒഴുകിയിരുന്നു. അനീഷാണ് ഷാനവാസിന്റെ മരണവേളയിലും അദ്ദേഹത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നത്. ഒട്ടേറെപ്പേർ മാസവരുമാനത്തിൽനിന്നു നിശ്ചിത തുക ഷാനവാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്നു. ഇക്കാര്യത്തിൽ യു.എ.ഇയിലെ മലയാളികളുടെ ഒറ്റക്കെട്ടായ സഹായമുണ്ടായിരുന്നു. ഷാനവാസിന്റെ മരണശേഷം ദുബായിൽ ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചനയോഗത്തിൽ പങ്കെടുത്ത എഴുപതോളം മലയാളികൾ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവർത്തനം ഏറ്റെടുത്ത അനീഷിനും സംഘത്തിനും നൽകാൻ തീരുമാനിച്ചു.
ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷാനവാസിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞതു കൊണ്ട് അദ്ദേഹത്തിന് നൽകിയ ചെറിയ സഹായമായിരുന്നു ഇത്. എന്നാൽ, ജീവകാരുണ്യവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഷാനവാസിന്റെ മരണത്തിൽ ദുരൂഹത ആരോപിക്കാൻ കാരണമമെന്നാണ് ഷാനവാസിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അടക്കം ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നത് വ്യക്തമാണെന്നും ഇവർ പറയുന്നു.
സർക്കാർ ഡോക്ടറായി മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ടിച്ച ഡോക്ടർ ഷാനവാസിനെ വേറിട്ടു നിർത്തിയത് തന്റെ ആദിവാസികൾക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു.കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിലെ ആദിവാസി ഊരുകളിലെത്തി ഭക്ഷണവും വസ്ത്രവും ഒപ്പം സൗജന്യ ചികിത്സയും നൽകി ഷാനവാസിന്റെ നിസ്വാർത്ഥമായുള്ള പ്രവർത്തനങ്ങൾ ഏവരെയും അതിശയിപ്പിച്ചതാണ്. ഷാനവാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. പിന്നീട് ഷാനവാസിന്റെ പ്രവർത്തിനങ്ങളിൽ ആകൃഷ്ടരായ നിരവധി പേർ പിന്തുണ നൽകുകയുണ്ടായി.
മരുന്ന് മാഫിയകളും അധികാരികളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെയും പാവങ്ങളെ ചൂഷണം ചെയ്യുന്ന മുരന്നു കമ്പനികൾക്കെതിരെയും ധീര നിലപാടെടുക്കാനും ഷാനവാസ് ജീവിതം മാറ്റി വെക്കുകയുണ്ടായി. ഇത് ഏറെ എതിർപ്പുകൾക്കും മറ്റു നടപടി നേരിടുന്നതിലേക്കും ഷാനവാസിനെ എത്തിച്ചു. എന്നാൽ ഡ്യൂട്ടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ പരാതിന്മേൽ ഷാനവാസിനെ ആരോഗ്യ വകുപ്പ് മരണത്തിന് ദിവസങ്ങൾക്കു മുമ്പ് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവിൽ ദുരൂഹതയുണ്ടെന്നും ഉന്നതരെ കൂട്ടുപിടിച്ച് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാനവാസ് മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. . ഷാനവാസിന്റെ മരണ ശേഷം ഈ ശബ്ദരേഖ പുറത്തു വന്നിരുന്നു. സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട മരണങ്ങളിൽ ഒന്നായിരുന്നു ഷാനവാസ് പിസിയുടേത്. എന്നാൽ ഭക്ഷണാവശിഷ്ടം അന്നനാളത്തിൽ പ്രവേശിച്ച് സ്‌പോട്ട് ഡെത്ത് സംഭവിക്കുകയായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുകയുണ്ടായി.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെല്ലാം ഇതുതന്നെ ആവർത്തിച്ചു. ഷാനവാസിന്റെ മരണത്തിനു തൊട്ടു പിന്നാലെ ഷാനവാസ് ജീവിതകാലത്ത് രൂപവൽകരിച്ച ആത്മട്രസ്റ്റ് അംഗങ്ങൾക്ക് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നതും മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഷാനവാസിന്റെ പേരിലുള്ള തുടർ പ്രവർത്തനമായി ആത്മയെ അനേകമാളുകൾ കണ്ടു. ഈ സംഘടനയാണ് അനീഷിന്റെ തടവ് ശിക്ഷയിലൂടെ വീണ്ടും ചർച്ചകളിൽ എത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്