- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1980 കളിലെ ലുക്കുള്ള അഭിനേതാക്കളെ തേടി അനിഷ് അൻവർ; ബഷീറിന്റെ പ്രേമലേഖനത്തിൽ മധു- ഷീല പ്രണയജോഡികൾ വീണ്ടും ഒന്നിക്കുന്നു;ഫർഹാൻ ഫാസിൽ നായകനാകും
സക്കറിയയുടെ ഗർഭിണികൾ,കുമ്പസാരം എന്നീ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. 1990 കളിലെ കഥയാണ് ചിത്രം പറയുന്നത്.ഫർഹാൻ ഫാസിലും സന അൽത്താഫും പ്രധാനകഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിനായി അഭിനേതാക്കളെ തേടുകയാണ് സംവിധായകൻ അനീഷ് അൻവർ. 1980കളിലെ രൂപ ഭാവങ്ങൾ ഉള്ളവരെയാണ് സംവിധായകന് വേണ്ടത്. പ്രായം എന്തായാലും അത് വിഷയമല്ല എന്നാൽ ലുക്ക് 80കളിലെ പോലെയാവണം. 1980 പശ്ചാത്തലമാക്കിയ ചിത്രമായതിനാൽ ആ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന താടിയും മുടിയും മീശയും മുഖവുമായി നടക്കുന്നവർക്ക് പ്രവേശനം വേഗത്തിലാണ്. മാത്രമല്ല ചിത്രത്തിൽ മധുവും ഷീലയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടു കളുണ്ട്.കമ്മട്ടിപ്പാടത്തിലൂടെ പ്രശസ്തനായ മണികണ്ഠനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, നെടുമുടി വേണു, കെപിഎസി ലളിത, ശിവജി ഗുരുവായൂർ, കണാരൻ ഹരീഷ്, അജു വർഗീസ്, ദിലീഷ് പോത്തൻ, സുനിൽ സുഖദ, ഷാനവാസ്, ആശാ അരവിന്ദ്, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്. ബന്ധപ്പെടേണ്ട് വാ
സക്കറിയയുടെ ഗർഭിണികൾ,കുമ്പസാരം എന്നീ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. 1990 കളിലെ കഥയാണ് ചിത്രം പറയുന്നത്.ഫർഹാൻ ഫാസിലും സന അൽത്താഫും പ്രധാനകഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിനായി അഭിനേതാക്കളെ തേടുകയാണ് സംവിധായകൻ അനീഷ് അൻവർ. 1980കളിലെ രൂപ ഭാവങ്ങൾ ഉള്ളവരെയാണ് സംവിധായകന് വേണ്ടത്. പ്രായം എന്തായാലും അത് വിഷയമല്ല എന്നാൽ ലുക്ക് 80കളിലെ പോലെയാവണം.
1980 പശ്ചാത്തലമാക്കിയ ചിത്രമായതിനാൽ ആ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന താടിയും മുടിയും മീശയും മുഖവുമായി നടക്കുന്നവർക്ക് പ്രവേശനം വേഗത്തിലാണ്. മാത്രമല്ല ചിത്രത്തിൽ മധുവും ഷീലയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടു കളുണ്ട്.കമ്മട്ടിപ്പാടത്തിലൂടെ പ്രശസ്തനായ മണികണ്ഠനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, നെടുമുടി വേണു, കെപിഎസി ലളിത, ശിവജി ഗുരുവായൂർ, കണാരൻ ഹരീഷ്, അജു വർഗീസ്, ദിലീഷ് പോത്തൻ, സുനിൽ സുഖദ, ഷാനവാസ്, ആശാ അരവിന്ദ്, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്.
ബന്ധപ്പെടേണ്ട് വാട്‌സ് അപ് നമ്പർ -9995519029, 8592049882. ഇമെയിൽ - blonlive2016@gmail.comഫോർട് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ പി എം ഹാരിസ്, വി എസ് മുഹമ്മദ് അൽത്താഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പുറത്തിറക്കിയ ലോഡലും ലൊഡലൊഡലു എന്ന വീഡിയോ സോംഗും ഒരുക്കിയത് അനീഷ് അൻവറാണ്. മോഹൻലാലും ബാലതാരങ്ങളും അഭിനയിച്ച വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.