ബ്രിസ്‌ബേൻ: അങ്കമാലി അയൽക്കൂട്ടം ചെംസൈഡ്-വാവൽ ഹയ്റ്റ്‌സ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. ജോളി കരുമത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ സഭയുടെ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം ക്രിസ്മസ് സന്ദേശം നൽകി. ഫാ. ജോസഫ് തോട്ടങ്കര മുഖ്യാതിഥിയായിരുന്നു.

അയൽക്കൂട്ടം അംഗങ്ങൾ വിവിധ സംഘങ്ങളായുള്ള കരോൾ ഗാനാലാപനം, സംഘനൃത്തം, ഭരതനാട്യം തടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. സാന്താക്ലോസ് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാജി തേക്കാനത്ത് സ്വാഗതവും ജോളി പൗലോസ് നന്ദിയും പറഞ്ഞു. മിനി ജോളി അവതാരകയായിരുന്നു. ഉന്നത ഓ പി കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വിവിധ സർവ്വകലാശാലകളിൽ നിന്നും ഉയർന്ന ഗ്രേഡിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അയൽക്കൂട്ടം അംഗങ്ങൾക്ക് അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

അയൽക്കൂട്ടം ഒരുക്കിയ വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങൾ സമാപിച്ചു. ഹണി വർഗ്ഗീസ്, ജോബി മാഞ്ഞൂരാൻ, ജോയി പടയാട്ടി, പോൾ അച്ചിനിമാടൻ, സോണിയ ഷാജി, ഡീന ജോബി, ഷൈനി ജോയി തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.