- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കും; ജയലളിതയുടെ സ്ഥാനാർത്ഥിയാകാൻ കരുക്കൾ നീക്കി ഒളിക്യാമറ വിവാദത്തിലെ നായിക നോബി; അങ്കമാലിയിൽ വ്യക്തത വരുത്താതെ ഇടത്-വലത് മുന്നണികളും
കൊച്ചി: അങ്കമാലിനിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കുമെന്ന് തെറ്റയിലിനെ ഒളികാമറയിൽ കുടക്കിയ യുവതി നോബി പറഞ്ഞു. അങ്കമാലിയിൽ സ്വതന്ത്രയായി മത്സരിക്കാൻ തയ്യാറെടുക്കുകയാണു നോബി. തെറ്റയിലിനെപ്പോലെയുള്ളവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കുന്നതിൽ എന്താണു കുഴപ്പം. തമിഴ്‌നാട്ടിലെ ജയലളിതയുടെ പാർട്ടി എഐഎഡിഎംകെയുടെ പേരിൽ മത്സരരംഗത്തു വരാനും തനിക്ക് താൽപര്യമുണ്ടെന്നു നോബി അറിയിച്ചു. അതിനിടെ, അങ്കമാലിയിൽ എൽ ഡി എഫിൽ സീറ്റ് ആർക്ക് നൽകുമെന്നതിൽ തർക്കം തുടരുകയാണ്. തെറ്റയിലിനെ മത്സരപ്പിക്കാൻ ജനതാദൾ ഇതുവരെ താൽപര്യം കാട്ടിയിട്ടില്ല. ജനതാദൾ നേതാവ് സാബു ജോർജിന്റെ പേരും പരിഗണിക്കുന്നുണ്ട്. കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പിന് കൊടുക്കേണ്ടതില്ലെന്ന് കോൺഗ്രസ്സ് തീരുമാനിച്ചതോടെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇതിനോടകം പലരും രംഗത്തുവന്നുകഴിഞ്ഞു. കെ.എസ്.യു അഖിലേന്ത്യ പ്രസിഡന്റ് റോജി എം ജോണാണു പ്രധാനി. രാഹുൽ ഗാന്ധി വഴി സീറ്റ് തരപ്പെടുത്തുമൊ എന്ന ആശങ്കയിലാണ് ജില്ലയിലെ മറ്റ് കോൺഗ്രസ്സ് ന
കൊച്ചി: അങ്കമാലിനിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കുമെന്ന് തെറ്റയിലിനെ ഒളികാമറയിൽ കുടക്കിയ യുവതി നോബി പറഞ്ഞു. അങ്കമാലിയിൽ സ്വതന്ത്രയായി മത്സരിക്കാൻ തയ്യാറെടുക്കുകയാണു നോബി. തെറ്റയിലിനെപ്പോലെയുള്ളവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കുന്നതിൽ എന്താണു കുഴപ്പം. തമിഴ്‌നാട്ടിലെ ജയലളിതയുടെ പാർട്ടി എഐഎഡിഎംകെയുടെ പേരിൽ മത്സരരംഗത്തു വരാനും തനിക്ക് താൽപര്യമുണ്ടെന്നു നോബി അറിയിച്ചു.
അതിനിടെ, അങ്കമാലിയിൽ എൽ ഡി എഫിൽ സീറ്റ് ആർക്ക് നൽകുമെന്നതിൽ തർക്കം തുടരുകയാണ്. തെറ്റയിലിനെ മത്സരപ്പിക്കാൻ ജനതാദൾ ഇതുവരെ താൽപര്യം കാട്ടിയിട്ടില്ല. ജനതാദൾ നേതാവ് സാബു ജോർജിന്റെ പേരും പരിഗണിക്കുന്നുണ്ട്. കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പിന് കൊടുക്കേണ്ടതില്ലെന്ന് കോൺഗ്രസ്സ് തീരുമാനിച്ചതോടെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇതിനോടകം പലരും രംഗത്തുവന്നുകഴിഞ്ഞു. കെ.എസ്.യു അഖിലേന്ത്യ പ്രസിഡന്റ് റോജി എം ജോണാണു പ്രധാനി. രാഹുൽ ഗാന്ധി വഴി സീറ്റ് തരപ്പെടുത്തുമൊ എന്ന ആശങ്കയിലാണ് ജില്ലയിലെ മറ്റ് കോൺഗ്രസ്സ് നേതാക്കൾ.കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
നോബി സ്ഥാനാർത്ഥിയായാൽ അതു തന്നെയാകും ഇത്തവണ അങ്കമാലിയെ കൂടുതൽ ശ്രദ്ധേ കേന്ദ്രമാക്കുക. ഇടത് വലതു മുന്നണികളെ കള്ളത്തരം തുറന്നുകാട്ടാനാകും ശ്രമം. തെറ്റയിലിനെ കുടുക്കാൻ ചില കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ നടന്നുവെന്ന് നോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനും തയ്യാറായി. അതുകൊണ്ട് തന്നെ രണ്ട് മുന്നണികളുടേയും കള്ളത്തരം തുറന്നുകൂട്ടാനാണ് നോബിയുടെ ശ്രമം. എന്നാൽ ഇത് കൂടുതൽ പ്രതിരോധത്തിലാക്കുക ജോസ് തെറ്റയിലിനെയാകും. വീണ്ടും ഒളി ക്യാമറാ വിവാദം മണ്ഡല്തതിൽ നിറയുകയും ചെയ്യും.
ജോസ് തെറ്റയിലിന് അങ്കമാലിയിൽ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകുന്നതു കാണട്ടെയെന്നു നോബിയുടെ നിലപാട്. അങ്കമാലി നിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയെ തുടർന്നാണ് നോബിയുടെ പ്രതികരണം. രാഷ്ട്രീയക്കാരിൽ സ്ത്രീ വിഷയം ഇപ്പോൾ ഒരു ഫാഷനാണെന്നു നോബി പറയുന്നു. നിരവധി രാഷ്ട്രീയക്കാരുടെ പേര് നോബി എടുത്തു പറഞ്ഞു. ജോസ് തെറ്റയിലിനെ അങ്കമാലിയിൽ മത്സരിപ്പിക്കാൻ മാത്രം വിഡ്ഢികളാണോ പാർട്ടിക്കാർ എന്ന് നോബി ചോദിക്കുന്നു. ചിലപ്പോൾ ലൈംഗികാരോപണക്കേസ് തെറ്റയിലിന് സർട്ടിഫിക്കറ്റായി നൽകിയിട്ടുണ്ടാകും. എങ്കിൽ തെറ്റയിൽ തന്നെ മത്സരിക്കട്ടെ, നമുക്കു കാണാമല്ലോയെന്ന് നോബി നേരത്തെ വിശദീകരിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ മത്സരിക്കുമെന്ന വെളിപ്പെടുത്തൽ
അതേസമയം, തെറ്റയിലിനെതിരായ കേസ്്് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണവിഷയമാക്കി ഉന്നയിക്കാൻ യു ഡി എഫ് ക്യാമ്പിനു താൽപര്യമുണ്ടെങ്കിലും കോൺഗ്രസ്സിലെ ചില ഉന്നത നേതാക്കൾക്ക് നോബിയുമായുള്ള ബന്ധം പുറത്തു വന്നതോടെ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വവും ഇപ്പോൾ മൗനം പാലിച്ചിരിക്കുകയാണ്. ബെന്നി ബെഹനാൻ എം എൽ എ അടക്കം താനുമായി സംസാരിച്ചിരുന്നുവെന്ന നോബിയുടെ വെളിപ്പെടുത്തലുകളാണ് കോൺഗ്രസുകാർ വെട്ടിലാകാൻ കാരണം. അങ്കമാലിയിൽ യുഡിഎഫിൽ സീറ്റ് തർക്കം തുടരുകയുമാണ്. ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ സീറ്റിനായി ശക്തമായി രംഗത്തുണ്ട്.
കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരാണ് ജോസ് തെറ്റയിലിനെതിരെ മത്സരിച്ചത്. ഇത്തവണ ജേക്കബ് ഗ്രൂപ്പിൽ നിന്നും സീറ്റ് കോൺഗ്രസ്സിന് കിട്ടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിൽ മാറ്റം വരുമോയെന്നു സംശയമുണ്ട്. കോൺഗ്രസ്സിൽ മത്സരിക്കാൻ നിരവധി പേരാണ് സ്ഥാനാർത്ഥിക്കുപ്പായം തുന്നിയിട്ടുള്ളത്. ഇതിൽ പ്രധാനി കെ എസ് യു അഖിലേന്ത്യാ പ്രസിഡന്റായി നിയമിക്കപ്പെട്ട റോജി എം ജോണാണ്. ഇതിൽ റോജി ജോണിന് സീറ്റ് നൽകുന്നതിനോട് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയിൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും വി എം സുധീരനും താൽപര്യമില്ലങ്കിലും രമേശ് ചെന്നിത്തലയും കോൺഗ്രസ്സ് ഹൈക്കമാൻഡുമായുള്ള ബന്ധത്തിലൂടെ റോജി ജോൺ സീറ്റ് ഉറപ്പിക്കുമോ എന്ന സംശയം പല നേതാക്കൾക്കുമുണ്ട്. എന്നാൽ അങ്കമാലി സീറ്റിൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പിലെ ചെയർമാൻ ജോണി നെല്ലൂർ. ഇത്തവണ അങ്കമാലിയിൽ നിന്നും വിജയിച്ചുകയറാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ജോണി നെല്ലൂർ പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് നോബിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം.