- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലിക്കാരുടെ വിശേഷങ്ങൾ കൊറിയയിലേക്ക്; ബുസാൻ അന്തർദേശിയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ഏക മലയാള ചിത്രമായി അങ്കമാലി ഡയറീസ്
അവതരണത്തിലും ആഖ്യാനത്തിലും പുതുമ സൃഷ്ടിച്ച് നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'അങ്കമാലി ഡയറീസ്'ബുസാൻ അന്തർദേശീയ ചലച്ചിത്രത്സവത്തിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 12 മുതൽ 21 വരെ നടക്കുന്ന ചലച്ചിത്രമേളയിൽ പ്രദർശനത്തിനുള്ള ഏക മലയാളം ചിത്രം കൂടിയാണ് അങ്കമാലി ഡയറീസ്. അങ്കമാലി ഡയറീസുൾപ്പടെ 11 ഇന്ത്യൻ ചിത്രങ്ങളാണ് തെക്കൻ കൊറിയയിൽ നടക്കുന്ന 'ബിഫി'ൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.ചലച്ചിത്ര താരം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കിയ ചിത്രം പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രത്തിൽ 86 പുതു മുഖങ്ങളായിരുന്നു അഭിനയിച്ചത്. അങ്കമാലിയുടെ കഥ പറഞ്ഞ ചിത്രം തീയേറ്ററുകളിൽ വൻവിജയമായിരുന്നു.അങ്കമാലി ഡയറീസിനൊപ്പം അനുരാഗ് കാശ്യപിന്റെ പുതിയ ചിത്രം 'മുക്കബാസ്', മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ലൗഡ്‌സ്', ശ്ലോക് ശർമ്മയുടെ 'സൂ', എസ്.എസ്.രാജമൗലിയുടെ 'ബാഹുബലി', ജട്‌ല സിദ്ധാർഥയുടെ 'ലവ് ആൻഡ് ശുക്ല', ഹൻസൽ മെഹ്തയുടെ 'ഒമ

അവതരണത്തിലും ആഖ്യാനത്തിലും പുതുമ സൃഷ്ടിച്ച് നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'അങ്കമാലി ഡയറീസ്'ബുസാൻ അന്തർദേശീയ ചലച്ചിത്രത്സവത്തിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 12 മുതൽ 21 വരെ നടക്കുന്ന ചലച്ചിത്രമേളയിൽ പ്രദർശനത്തിനുള്ള ഏക മലയാളം ചിത്രം കൂടിയാണ് അങ്കമാലി ഡയറീസ്.
അങ്കമാലി ഡയറീസുൾപ്പടെ 11 ഇന്ത്യൻ ചിത്രങ്ങളാണ് തെക്കൻ കൊറിയയിൽ നടക്കുന്ന 'ബിഫി'ൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.ചലച്ചിത്ര താരം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കിയ ചിത്രം പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രത്തിൽ 86 പുതു മുഖങ്ങളായിരുന്നു അഭിനയിച്ചത്. അങ്കമാലിയുടെ കഥ പറഞ്ഞ ചിത്രം തീയേറ്ററുകളിൽ വൻവിജയമായിരുന്നു.അങ്കമാലി ഡയറീസിനൊപ്പം അനുരാഗ് കാശ്യപിന്റെ പുതിയ ചിത്രം 'മുക്കബാസ്', മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ലൗഡ്‌സ്', ശ്ലോക് ശർമ്മയുടെ 'സൂ', എസ്.എസ്.രാജമൗലിയുടെ 'ബാഹുബലി', ജട്‌ല സിദ്ധാർഥയുടെ 'ലവ് ആൻഡ് ശുക്ല', ഹൻസൽ മെഹ്തയുടെ 'ഒമെർത്ത', ദീപേഷ് ജെയിനിന്റെ 'ഇൻ ദി ഷാഡോസ്', മോസ്തഫ സർവാർ ഫറൂഖിയുടെ 'നൊ ബെഡ് ഫോർ റോസസ്', ദേവശിഷ് മഖിജയുടെ 'അജ്ജി', പുഷ്‌പേന്ദ്ര സിങ്ങിന്റെ 'അസ്വത്ഥാമാ' എന്നീ ഇന്ത്യൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

