- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരി ആയിരുന്നെങ്കിലും ഈ പൊണ്ണത്തടി വേണ്ടെന്ന് തീരുമാനിച്ച് എയ്ഞ്ചല കഷ്ടപ്പെട്ട് സ്ലിം ബ്യൂട്ടിയായി; തടിച്ചിയെയാണ് ഞാൻ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞ് ഭർത്താവ് ഉപേക്ഷിച്ച് പോയി; ഒരു യുവതിക്ക് തടി കുറച്ചപ്പോൾ സംഭവിച്ചത്
കഷ്ടപ്പെട്ട് വർക്കൗട്ട് ചെയ്തും ഭക്ഷണം നിയന്ത്രിച്ചും തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ എയ്ഞ്ചല ക്രിക്ക്‌മോർ എന്ന 38-കാരിയുടെ കഥകൂടി അറിയണം. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ചപ്പോൾ, തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. ഒമ്പത് വർഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്‌സണൽ ട്രെയ്‌നറായി മറ്റുള്ളവരെ പരിശീലിപ്പിക്കാൻ തുടങ്ങിയ അവർ, വർക്കൗട്ട് ചെയ്യാനെത്തിയ ഒരാളെ പ്രണയിച്ച് വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. നോട്ടിങ്ങാമിൽനിന്നുള്ള എയ്്ഞ്ചല തടികുറയ്ക്കാൻ കഠിനാധ്വാനമാണ് നടത്തിയത്. മെലിഞ്ഞ് കൂടുതൽ സുന്ദരിയാകുംതോറും എയ്ഞ്ചലയുടെ ദാമ്പത്യം കൂടുതൽ അകലുകയായിരുന്നു. ഭാര്യയുടെ പുതിയ രൂപം അംഗീകരിക്കാനാകാതെ, ഭർത്താവ് അവരെ ഉപേക്ഷിച്ചുപോവുകയായിരുന്നു. 82 കിലോയിലേറെയായിരുന്നു ഒരിക്കൽ എയ്ഞ്ചലയുടെ ശരീരഭാരം. വർക്കൗട്ടിലൂടെയും ഡയറ്റിങ്ങിലൂടെയും 51 കിലോയോളം കുറച്ച് സ്ലിം ബ്യൂട്ടിയായപ്പോഴാണ് ഭർത്താവിന് എയ്ഞ്ചലയുടെ രൂപം ഇഷ്ടപ്പെടാതെവന്നത്. നിരാശയിലേക്ക് വഴുതി വ
കഷ്ടപ്പെട്ട് വർക്കൗട്ട് ചെയ്തും ഭക്ഷണം നിയന്ത്രിച്ചും തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ എയ്ഞ്ചല ക്രിക്ക്‌മോർ എന്ന 38-കാരിയുടെ കഥകൂടി അറിയണം. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ചപ്പോൾ, തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. ഒമ്പത് വർഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്‌സണൽ ട്രെയ്‌നറായി മറ്റുള്ളവരെ പരിശീലിപ്പിക്കാൻ തുടങ്ങിയ അവർ, വർക്കൗട്ട് ചെയ്യാനെത്തിയ ഒരാളെ പ്രണയിച്ച് വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്.
നോട്ടിങ്ങാമിൽനിന്നുള്ള എയ്്ഞ്ചല തടികുറയ്ക്കാൻ കഠിനാധ്വാനമാണ് നടത്തിയത്. മെലിഞ്ഞ് കൂടുതൽ സുന്ദരിയാകുംതോറും എയ്ഞ്ചലയുടെ ദാമ്പത്യം കൂടുതൽ അകലുകയായിരുന്നു. ഭാര്യയുടെ പുതിയ രൂപം അംഗീകരിക്കാനാകാതെ, ഭർത്താവ് അവരെ ഉപേക്ഷിച്ചുപോവുകയായിരുന്നു. 82 കിലോയിലേറെയായിരുന്നു ഒരിക്കൽ എയ്ഞ്ചലയുടെ ശരീരഭാരം. വർക്കൗട്ടിലൂടെയും ഡയറ്റിങ്ങിലൂടെയും 51 കിലോയോളം കുറച്ച് സ്ലിം ബ്യൂട്ടിയായപ്പോഴാണ് ഭർത്താവിന് എയ്ഞ്ചലയുടെ രൂപം ഇഷ്ടപ്പെടാതെവന്നത്.
നിരാശയിലേക്ക് വഴുതി വീഴുന്നതിനിടെയാണ്, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മാർക്ക് റോജേഴ്‌സ് വിവാഹാഭ്യർഥന നടത്തിയത്. വർക്കൗട്ട് ട്രെയ്‌നറെന്ന നിലയിലുള്ള പരിചയത്തിനിടെ, മാർക്ക് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അമേരിക്കയിലെ ടെനറിഫിലായിരുന്ന മാർക്ക് ബ്രി്ട്ടനിലെത്തി ഒരാഴ്ചയ്ക്കം ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. പ്രണയവും ഒരുമിച്ച് താമസവും തുടങ്ങിയതോടെ, തന്റെ ഫിറ്റ്‌നെസ് പഴയതുപോലെ നിലനിർത്താനാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ എയ്ഞ്ചല.
ഫിറ്റ്‌നെസ് നിലനിർത്തണമെങ്കിൽ തനിച്ചുള്ള ജീവിതമാണ് എല്ലായ്‌പ്പോഴും നല്ലതെന്ന് അവർ പറയുന്നു. എന്നാൽ, എയ്ഞ്ചലയുടെ നിർബന്ധപ്രകാരം വർക്കൗട്ട് ചെയ്തുതുടങ്ങിയ മാർക്ക് ഇപ്പോൾ ഫിറ്റ്‌നെസ് ഭ്രമത്തിലാണെന്നും തന്റെ ജീവിതശൈലി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. പരിശീലനം തുടങ്ങിയശേഷം മാർക്കിനും ഇപ്പോൾ തടി കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ആറരക്കിലോയോളം മാർക്കിന്റെ ശരീരഭാരം കുറഞ്ഞു.
വർക്കൗട്ടിന്റെ വിശദാംശങ്ങളും തന്റെ ആകർഷകമായ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന എയ്ഞ്ചലയ്ക്ക് ഇപ്പോൾ ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ഇവർക്കുവേണ്ട വർക്കൗട്ട് നിർദേശങ്ങളും അവർ നൽകുന്നു. അഞ്ചുവർഷമായി തുടരുന്ന തന്റെ ഫിറ്റ്‌നെസ് യാത്രയുടെ കഥയാണ് അധികം പേർക്കും അറിയേണ്ടതെന്ന് എയ്ഞ്ചല പറയുന്നു.