- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി ആറാം വർഷവും ഏഞ്ചല മെർക്കൽ തന്നെ ലോകത്തെ ഏറ്റവും ശക്തയായ വനിത; ഹിലരി ക്ലിന്റന് രണ്ടാം സ്ഥാനം
ബെർലിൻ: ലോകത്തെ ഏറ്റവും ശക്തയായ വനിതയായി തുടർച്ചയായി ആറാം വർഷവും ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഫോബ്‌സ് മാസിക നടത്തിയ സർവേയിലാണ് തുടർച്ചയായി ആറു വർഷവും ലോകത്തെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം ജർമൻ ചാൻസലർ നിലനിർത്തിയത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റന് പട്ടികയിൽ രണ്ടാം സ്ഥാനത്തേ എത്താൻ സാധിച്ചുള്ളൂ. യുഎസ് ഫെഡറൽ റിസർവ് ചെയർവുമൺ ജാനറ്റ് യെല്ലൻ, ബിസിനസ് വുമൺ മെലിൻഡ ഗേറ്റ്‌സ്, ജനറൽ മോട്ടോഴ്‌സ് ചീഫ് എക്‌സിക്യുട്ടീഴ് മേരി ബാറ തുടങ്ങിയവരാണ് ടോപ് അഞ്ചിൽ എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര മണിട്ടറി ഫണ്ട് ഹെഡ് ക്രിസ്റ്റീൻ ലെഗാർഡെ ആറാം സ്ഥാനത്താണുള്ളത്. ഫേസ്‌ബുക്ക് മാനെജർ ഷെറിൽ സാൻഡ്‌ബെർഗ്, യൂട്യൂബ് മേധാവി സൂസൻ വോയ്‌സിക്കി, എച്ച്പി ബോസ് മെഗ് വിറ്റ്മാൻ, ബാങ്കോ സന്റാൻഡർ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിൻ, ഇറ്റലിയുടെ മുൻ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു പ്രമുഖ വനിതകൾ. ലോകത്തെ ഏറ്റവും ശക്തയായ വനിതയെ കണ്ടെത്തുന്നതിന് ഫോബ
ബെർലിൻ: ലോകത്തെ ഏറ്റവും ശക്തയായ വനിതയായി തുടർച്ചയായി ആറാം വർഷവും ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഫോബ്‌സ് മാസിക നടത്തിയ സർവേയിലാണ് തുടർച്ചയായി ആറു വർഷവും ലോകത്തെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം ജർമൻ ചാൻസലർ നിലനിർത്തിയത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റന് പട്ടികയിൽ രണ്ടാം സ്ഥാനത്തേ എത്താൻ സാധിച്ചുള്ളൂ.
യുഎസ് ഫെഡറൽ റിസർവ് ചെയർവുമൺ ജാനറ്റ് യെല്ലൻ, ബിസിനസ് വുമൺ മെലിൻഡ ഗേറ്റ്‌സ്, ജനറൽ മോട്ടോഴ്‌സ് ചീഫ് എക്‌സിക്യുട്ടീഴ് മേരി ബാറ തുടങ്ങിയവരാണ് ടോപ് അഞ്ചിൽ എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര മണിട്ടറി ഫണ്ട് ഹെഡ് ക്രിസ്റ്റീൻ ലെഗാർഡെ ആറാം സ്ഥാനത്താണുള്ളത്. ഫേസ്‌ബുക്ക് മാനെജർ ഷെറിൽ സാൻഡ്‌ബെർഗ്, യൂട്യൂബ് മേധാവി സൂസൻ വോയ്‌സിക്കി, എച്ച്പി ബോസ് മെഗ് വിറ്റ്മാൻ, ബാങ്കോ സന്റാൻഡർ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിൻ, ഇറ്റലിയുടെ മുൻ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു പ്രമുഖ വനിതകൾ.
ലോകത്തെ ഏറ്റവും ശക്തയായ വനിതയെ കണ്ടെത്തുന്നതിന് ഫോബ്‌സ് മാസിക നാലു പ്രധാന അളവുകോലാണ് സ്വീകരിക്കുക. പണം, മാദ്ധ്യമങ്ങളിലുള്ള സാന്നിധ്യം, സ്വാധീനം, മാറ്റങ്ങൾ വരുത്താനുള്ള ശക്തി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ശക്തയായ വനിതയെ തെരഞ്ഞെടുക്കുക.