ഗ്ലാമർ തുറന്ന് കാട്ടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ പേരിൽ ഏറെ പ്രശസ്തയാണ് ലോകത്തിലെ ഏറ്റവും വലിിയ സുന്ദരിമാരിൽ ഒരാളും ഹോളിവുഡ് അഭിനേത്രിയുമായ ആൻജലീന ജോളി. എന്നാൽ യുഎന്നിന്റെ പ്രത്യേക സ്ഥാപനപതിയെന്ന നിലയിലുള്ള ചടങ്ങുകളിലും സമ്മിറ്റുകളിലും മാന്യമായ എക്‌സിക്യൂട്ടീവ് വസ്ത്രങ്ങളായിരുന്നു ഈ അടുത്ത കാലത്ത് അവർ കൂടുതലായി ധരിച്ചിരുന്നത്. പക്ഷേ ഇക്കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയായ ഫസ്റ്റ് ദേ കിൽഡ് മൈ ഫാദറിന്റെ പ്രീമിയർ ന്യൂയോർക്കിൽ വച്ച് നടന്ന വേളയിൽ ശരീരം തുറന്ന് കാട്ടുന്ന വസ്ത്രം ധരിച്ച് ജോളി വീണ്ടും ശ്രദ്ധേയായിരുന്നു.

തന്റെ ശരീരത്തിൽ കുത്തിയിരിക്കുന്ന നിരവധി ടാറ്റൂകൾ തുറന്ന് കാട്ടുന്ന വസ്ത്രമായിരുന്നു അത്. ഇവരുടെ ശരീരത്തിൽ 20 ടാറ്റൂകൾ വരെ കുത്തിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന വിധത്തിൽ പുറം തുറന്ന് കാട്ടുന്ന ഗൗണായിരുന്നു ജോളി അന്ന് ധരിച്ചത്. ഇസ്ലാമികബുദ്ധിസ്റ്റ് പ്രമാണങ്ങൾ അടക്കം വിവിധ കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന ടാറ്റൂകളാണവ. ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയുടെ ശരീരത്തിലെ ഈ രഹസ്യം വൻ വാർത്തയായിരിക്കുകയാണിപ്പോൾ. തന്റെ ആറ് കുട്ടികളെ പ്രതിനിധീകരിക്കുന്ന ടാറ്റുകളും ജോളിയുടെ ശരീരത്തിലുണ്ടെന്ന് ആ ബാക്ക്‌ലെസ് ഗൗൺ തുറന്ന് കാട്ടിയിരുന്നു.

ടെന്നെസീ വില്യംസിന്റെ ഉദ്ധരികളും ബുദ്ധ പ്രാർത്ഥനയും ഇവയിൽ ഉൾപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷമായിരുന്നു അവരുടെ ശരീരത്തിലെ ഏറ്റവും വലിയ മൂന്ന് ടാറ്റൂകൾ കുത്തിയിരുന്നത്. ഇതിൽ ഒന്നായ പുരാതന ബുദ്ധിസ്റ്റ് മന്ത്രങ്ങൾ ജോളിയുടെ വലത് ചുമലിന് താഴെയാണുള്ളത്. പുറക് വശത്തിന്റെ മധ്യത്തിൽ വലിയ ക്ഷേത്രത്തിന്റെ ടാറ്റൂ കാണാം. ഇടത് ചുമലിന് തൊട്ട് താഴെ കൈയിൽ താൻ ദത്തെടുത്തതടക്കമുള്ള കുട്ടികൾ എവിടെയാണ് പിറന്നതെന്ന് സൂചിപ്പിക്കുന്ന മാർക്കാണുള്ളത്.

2003ൽ കംബോഡിയയിൽ നിന്നും ദത്തെടുത്ത മകൻ മഡോക്‌സിന് സമർപ്പിച്ച് കൊണ്ടുള്ള ഒരു ടാറ്റു പ്രത്യേകമായി ജോളി പുറകിൽ കുത്തിയിരിക്കുന്നു. തന്റെ അരക്കെട്ടിന് മുകളിൽ പുറത്തിന് മധ്യഭാഗത്തായി ഒരു ഗ്രിഡ് ഡിസൈനിലുള്ള പച്ച കുത്തൽ കാണാം. നാല് ഭൂഖണ്ഡങ്ങളെയും ഭൂമിയിലെ നാല് പ്രധാന ഘടകങ്ങളായ ഭൂമി , ജലം, കാറ്റ്, തീ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രിഡാണിത്. തന്റെ വലതു കൈത്തണ്ടക്ക് മുകളിലാണ് അറബിയിൽ ജോളി ഇസ്ലാമിക പ്രമാണങ്ങളിൽ ചിലത് പച്ച കുത്തിയിരിക്കുന്നത്.