സ്തനാർബുദത്തോടെ ലഹരികൾ പൂർണ്ണമായും ഉപേക്ഷിച്ച നടി ആഞ്ചലിന ജോളി ഭർ്തതാവ് ബ്രാഡ്പീറ്റുമായുള്ള വേർപിരിഞ്ഞതോടെ ചെയ്ൻ സ്‌മോക്കറായെന്ന് റിപ്പോർട്ട്. വിവാഹമോചനത്തിന് ശേഷം ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് ആഞ്ചലീനയുടെ ജീവിതമെന്നാണ് ഹോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാനസികമായ തളർന്ന താരം വിഷാദ രോഗത്തിന്റെ പിടിയിലാണെന്നും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മുഴുവൻ സമയവും പുകവലിയാണ് നടി സുഖം കണ്ടെത്തുന്നതെന്നുമാണ് റിപ്പോർട്ട്.ആറു മക്കൾക്കു വേണ്ടിയാണ് തന്റെ ജീവിതമെന്നു പറഞ്ഞ ജോളിക്ക് വേർപിരിയലിനെ അതിജീവിക്കാനായിട്ടില്ലെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

ലോകമെങ്ങും ആരാധകരുള്ള താരജോഡിയായ ബ്രാഡ്പീറ്റ് ആഞ്ചലിന ഈ വർഷം സെപ്റ്റംബറിലാണ് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ആറു മക്കളുമൊത്ത് ആരും കൊതിക്കുന്ന സുന്ദരമായ കുടുംബ ജീവിതം നയിച്ചവരുന്നതിനിടെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് തങ്ങൾ വേർപിരിയുകയാണെന്ന് ആഞ്ചലീന തന്നെയാണ് അറിയിച്ചത്.

വിവാഹമോചനത്തിനുള്ള നിയമനടിപടികളുമായി ആഞ്ചലീന മുന്നിട്ടിറങ്ങിയതായും ഹർജിയിൽ ആറു മക്കളെയും തനിക്ക് വിട്ട് നൽകണമെന്ന് ആഞ്ചലീന ആവശ്യപ്പെട്ടതായുംസൂചനയുണ്ട്. കുടുംബജീവിതത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രശ്നങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.