ഹോളിവുഡ് താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും വിവാഹമോചിതരായതു മുതൽ വാർത്തകളിലെ സ്ഥിരം സാന്നിദ്യമാണ്.ഏഴുമാസം മുൻപാണ് ഇരുവരും വിവാഹമോചിതരായത്. ഇവരുടെ കുട്ടികൾ അഞ്ജലീനയോടൊപ്പമാണ് താമസം. ഇപ്പോഴിതാ ബ്രാഡ്പിറ്റിനെ കൈവിട്ട ആഞ്ജലിന പുതിയ പ്രണയത്തിലാണെന്നാണ് വാർത്തകൾ പരക്കുന്നത്.

ഹോളിവുഡ് സുന്ദരിയുടെ പുതിയ കാമുകൻ ഇംഗ്ലണ്ടുകാരനാണെന്നാണ് സൂചന.ആഞ്ജലീനയുടെ പുതിയ കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമല്ലെങ്കിലും ഇംഗ്ലണ്ടുകാരനായ കാമുകൻ ബിസിനസുകാരനാണെന്നും രാഷ്ട്രീയമായി ബന്ധമുള്ള ആളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രാഡ് പിറ്റിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം ആഞ്ജലീന താമസിക്കുന്ന മാലിബു എസ്റ്റേറ്റിൽ വെച്ച് ഇരുവരും പലതവണ ൃകണ്ടുമുട്ടിയതായും ഈ വിവരമറിഞ്ഞ ബ്രാഡ് പിറ്റ് ഹൃദയം തകർന്ന നിലയിലാണുള്ളതെന്നും വാർത്തകളിൽ പറയുന്നു. ആഞ്ജലീനയുടെ പുതിയ കാമുകനെ ബ്രാഡ് പിറ്റ് കണ്ടിട്ടില്ല. തനിക്കയാളെ കാണേണ്ടതില്ലെന്നണ് ബ്രാഡ് പിറ്റിന്റെ നിലപാട്. ലോസാഞ്ചലസിൽ വെച്ച് അടുത്തയാഴ്ച തന്റെ പുതിയ കാമുകനെ ആഞ്ജലീന മക്കൾക്ക് പരിചയപ്പെടുത്തുമെന്നും വാർത്തകൾ പറയുന്നു