- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ചലീന ജോളിയുടെ ചിത്രത്തിന് റോമിൽ സ്‌ക്രീനിങ്; വത്തിക്കാന്റെ ക്ഷണം അംഗീകാരമെന്ന് സംവിധായിക
റോം: ആഞ്ചലീന ജോളി സംവിധാനവും നിർമ്മാണവും നിർവഹിച്ച അൺബ്രോക്കൺ എന്ന ചിത്രം റോമിൽ സ്‌ക്രീനിങ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം കാണാൻ പ്രത്യേക അതിഥിയായി ഫ്രാൻസീസ് മാർപ്പാപ്പയെ ക്ഷണിച്ചിരുന്നെങ്കിലും പോപ്പ് ചിത്രം കാണാൻ എത്തിയിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം മാർപ്പാപ്പയ
റോം: ആഞ്ചലീന ജോളി സംവിധാനവും നിർമ്മാണവും നിർവഹിച്ച അൺബ്രോക്കൺ എന്ന ചിത്രം റോമിൽ സ്‌ക്രീനിങ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം കാണാൻ പ്രത്യേക അതിഥിയായി ഫ്രാൻസീസ് മാർപ്പാപ്പയെ ക്ഷണിച്ചിരുന്നെങ്കിലും പോപ്പ് ചിത്രം കാണാൻ എത്തിയിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം മാർപ്പാപ്പയെ സന്ദർശിച്ച ശേഷമാണ് ആഞ്ചലീന മടങ്ങിയത്.
അൺബ്രോക്കൺ സ്‌ക്രീനിങ് കാണാൻ പോപ്പ് എത്തുമെന്നു തന്നെയാണ് ആഞ്ചലീനയും ഭർത്താവ് ബ്രാഡ് പിറ്റും കരുതിയിരുന്നത്. വത്തിക്കാൻ ഗാർഡൻസിലെ കാസിന പിയോ നാലിൽ ആണ് അൺബ്രോക്കൺ പ്രദർശനമൊരുക്കിയത്.അതേസമയം വത്തിക്കാനിൽ ചിത്രത്തിന്റെ പ്രദർശനം നടത്താനുള്ള ക്ഷണം ഒരു അംഗീകാരമായാണ് കാണുന്നതെന്ന് ആഞ്ചലീന ജോളി പറഞ്ഞു. ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് മൂത്തമക്കളായ സഹാറ, ഷിലോ എന്നിവരോടൊത്ത് ആഞ്ചലീന നേരത്തെ തന്നെ വത്തിക്കാനിലെത്തിയിരുന്നു. താൻ ചിത്രത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയത്തിനും കൂടി നൽകുന്ന അംഗീകാരമാണിതെന്ന് ജൂലി ചൂണ്ടിക്കാട്ടി.
ആഞ്ചലീന ജൂലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അൺബ്രോക്കൺ.