ഹോളിവുഡ് നടി മെത്രീസ് എത്രിഡ്ജസിന്റെ കുട്ടികളുടെ പിതാവാരണെന്നുള്ള ചർച്ചകൾ തുടരവെ തന്റെ ഭർത്താവിനെ ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് നടി ആഞ്ജലീന ജോളി രംഗത്ത്.

ഭർത്താവും ഹോളിവുഡ് സൂപ്പർതാരവുമായ ബ്രാഡ് പിറ്റിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാണിവർ ആവശ്യപ്പെടുന്നത്. ഒരു ടെക്ഷോയിൽ തന്റെ കുട്ടികളുടെ അച്ഛൻ ബ്രാഡ്പിറ്റാണെന്ന് മെലീസ് എത്രിഡ്ജ് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ആഞ്ജലിനാ നിലപാട് വ്യക്തമാക്കിയത്.

ഇരുവരുടെയും അടുത്ത സുഹൃത്തായിരുന്നു എത്രഡ്ജ്‌സ്.ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ നേരിട്ട് ചോദിച്ച് അറിയുമെന്ന് ആഞ്ജലീന ഭീഷണി മുഴക്കിയിതായാണ് റിപ്പോർട്ടുകൾ.