- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ ആരോഗ്യപരിഷ്‌ക്കാരങ്ങളിൽ എതിർപ്പ്; ഫ്രാൻസിലെ ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നു
പാരീസ്: ഫ്രാൻസിന്റെ ആരോഗ്യമേഖലയെ സാരമായി ബാധിക്കുന്ന തരത്തിൽ ഡോക്ടർമാർ ഒന്നടങ്കം കൂട്ടത്തോടെ പണിമുടക്കുന്നു. സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യപരിഷ്‌ക്കാരങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നത്. ചൊവ്വാഴ്ച നടത്താനിരിക്കുന്ന സർജറികൾ മുഴുവൻ മാറ്റിവച്ചുകൊണ്ടാണ് ഡോക്ടർമാർ പണിമുടക
പാരീസ്: ഫ്രാൻസിന്റെ ആരോഗ്യമേഖലയെ സാരമായി ബാധിക്കുന്ന തരത്തിൽ ഡോക്ടർമാർ ഒന്നടങ്കം കൂട്ടത്തോടെ പണിമുടക്കുന്നു. സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യപരിഷ്‌ക്കാരങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നത്. ചൊവ്വാഴ്ച നടത്താനിരിക്കുന്ന സർജറികൾ മുഴുവൻ മാറ്റിവച്ചുകൊണ്ടാണ് ഡോക്ടർമാർ പണിമുടക്കിൽ പങ്കുചേരുന്നത്.
ഹെൽത്ത് മിനിസ്റ്റർ മാരിസോൾ ടൂറൈൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യപരിഷ്‌ക്കാരങ്ങളെയാണ് ഡോക്ടർമാർ ഒന്നടങ്കം എതിർക്കുന്നത്. ചൊവ്വാഴ്ച നടത്താനിരുന്ന 80 ശതമാനത്തോളം സർജറികൾ നടത്താതെ ഡോക്ടർമാർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കും. ബിൽ പാർലമെന്റിൽ എത്തുന്നതിന് മുമ്പ് ഡോക്ടർമാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കാനാണ് ഇന്ന് ഡേ ഓഫ് ഡെഡ് ഹെൽത്ത് ആചരിക്കുന്നത്.
ജിപി പേയ്‌മെന്റ് സംവിധാനത്തിൽ അഴിച്ചുപണിക്കാണ് ആരോഗ്യമന്ത്രി ശുപാർശ ചെയ്തിരിക്കുന്നത്. പബ്ലിക് ആശുപത്രിയായാലും പ്രൈവറ്റ് ആശുപത്രിയായാലും ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് നേരിട്ട് ഡോക്ടർമാർക്ക് റീ ഇംബേഴ്‌സ്‌മെന്റ് നൽകുന്ന രീതി നടപ്പാക്കാനാണ് മന്ത്രിയുടെ നീക്കം. ജിപി അപ്പോയ്‌മെന്റിന് ഇനി മുതൽ രോഗികൾ നേരിട്ട് പണം നൽകുന്ന സംവിധാനമായിരിക്കും ഫ്രാൻസിൽ ഉണ്ടാകുക. അതേസമയം ഈ പദ്ധതി നടപ്പാക്കുന്നതിന് എതിരേ ഈ മാസം ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പുതിയ സംവിധാനം ലേറ്റ് പേയ്‌മെന്റിന് ഇടയാക്കുമെന്നും തിരക്കേറിയ ജിപികൾക്ക് ഇത് അസൗകര്യം സൃഷ്ടിക്കുമെന്നുമായിരുന്നു ഡോക്ടർമാരുടെ വാദം.