- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറഞ്ഞ അളവിൽ ഷർട്ട് തുന്നിയില്ല; വയോധികനായ തയ്യൽകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
റായ്ബറേലി: വയോധികനായ തയ്യൽകാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. അബ്ദുൽ മജീദ് ഖാനാണ് കൊല്ലപ്പെട്ടത്. പറഞ്ഞ അളവിൽ ഷർട്ട് തയ്ച്ച് നൽകാത്തതിനെ തുടർന്നാണ് സലീം എന്നയാൾ തയ്യൽക്കാരനെ കൊലപ്പെടുത്തിയത്.
ഞായാറാഴ്ച രാത്രിയാണ് സംഭവം. സലീം എന്നയാളാണ് വയോധികനെ കഴുത്ത് ഞെരിച്ച് കൊന്നത്. ടൈലർ തയ്ച്ചു നൽകിയ ഷർട്ട് പാകമാവാത്തതാണ് പ്രകോപനത്തിന് കാരണം. ഇതേതുടർന്ന് ഇരുവരും തമ്മിൽ വാക് തർക്കം ഉണ്ടാവുകയും ചെയ്തു.മരണത്തിന്റെ യഥാർഥകാരണം വ്യക്തമല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും റായ്ബറേലി എസ്പി ശ്ലോക് കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story