- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കളിക്കുന്നതിനിടെ അറിയാതെ ചവിട്ടിയത് വിഷപാമ്പിനെ; അഞ്ച് വയസുകാരി അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ കാണാം..
വിഷപാമ്പിന്റെ കടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അഞ്ചു വയസുകാരിയുടെ ദശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ടിയാന എന്ന അഞ്ച് വയസുകാരിയാണ് വിഷപാമ്പിനെ ചവിട്ടിയിട്ടും കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടത്. തെക്കൻ തായ്ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം നടന്നത്. പാർക്കിൽ കളിക്കുന്നതിനിടെയാണ് ടിയാന വിഷപാമ്പിനെ ചവിട്ടുന്നതും അത് കടിക്കാനായി ചീറിയതും. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
അമ്മ സ്വെറ്റ്ലാനയ്ക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് അവിടേക്ക് ഇഴഞ്ഞെത്തിയത്. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടിയും 5 വയസ്സുകാരിയുമായ ടിയാന പിന്നിലുമായി ഓടുന്നതിനിടയിൽ ടിയാനയുടെ കാലിൽ പാമ്പ് തട്ടുകയായിരുന്നു. അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ ദേഷ്യത്തോടെ കടിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. പാമ്പുപിന്നീട് മറുവശത്തെ ചെടികൾക്കിടയിലേക്ക് മറഞ്ഞു.
ദൃശ്യം പകർത്തുന്നതിനിടയിൽ പാമ്പിനെ കണ്ട അമ്മ മൊബൈൽ താഴെയിട്ട് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. കുട്ടിയുടെ കാല് ശരീരത്തിൽ തട്ടിയതാകാം പാമ്പ് പ്രകോപിതനാകാൻ കാരണമെന്നാണ് നിഗമനം. തലനാരിഴയ്ക്കാണ് കുട്ടി പാമ്പുകടിയേൽക്കാതെ രക്ഷപെട്ടത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
മറുനാടന് ഡെസ്ക്