വിവാഹിതരായ പുരുഷന്മാരുടെ രഹസ്യ കാമുകിമാർക്ക് ചൈനയിൽ ഇപ്പോൾ കഷ്ടകാലമാണ്. എവിടെ നിന്നാണ് അടിവരിക എന്നു പറയാനാവില്ല. ഈ കാമുകിമാർക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത് തങ്ങളുടെ കാമുകന്മാരുടെ ഭാര്യമാരുടെ പുതിയൊരു തന്ത്രമാണ്. കയ്യോടെ പിടികൂടി തെരുവിലിട്ട് അടിച്ചു നിലംപരിശാക്കി അടിവസ്ത്രം വരെ ഊരിയെടുക്കുകയാണ് ഭാര്യമാരും കുട്ടരും ചേർന്നു ചെയ്യുക. പൊതു നിരത്തിൽ മർദ്ദനമേൽക്കുകയും നാണം കെടുകയും ചെയ്യുന്നതോടെ ഇവരുടെ ശിക്ഷ അവസാനിക്കുന്നില്ല. ഈ രംഗങ്ങളെല്ലാം പകർത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മാലോകരെ ഒന്നാകെ കാണിച്ചു ആകെ നാറ്റിപ്പിക്കുന്നതാണ് പുതിയ തന്ത്രം.

ചൈനയിൽ ഇത്തരം സംഭവങ്ങൾ ഇപ്പോൾ ഏറി വരുന്നതയാണ് റിപ്പോർട്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഭർത്താവിനൊപ്പം അന്തിയുറങ്ങിയ ഒരുത്തിയെ ഭാര്യമാരും കൂട്ടരും ചേർന്ന് മർദ്ദിക്കുന്ന ഇപ്പോൾ വൈറലായി പടരുന്ന വീഡിയോ. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഡതോംഗ് സിറ്റിയിൽ ഒരു ഷോപ്പിങ് മാളിനു മുന്നിലിട്ടു ജനക്കൂട്ടം നോക്കിനിൽക്കെയാണ് ഈ ആക്രമണം. കാമുകിയെ ഭാര്യമാരെല്ലാം ചേർന്ന് പൊതിരെ തല്ലുന്നത് കണ്ടു നിൽക്കുന്നവരിൽ പലരും രംഗങ്ങൾ മൊബൈലിൽ പകർത്തുന്ന തിരക്കിലാണ്. മറ്റൊരു നഗരമായ വെൻഷു സിറ്റിയിൽ ഒരു സ്ത്രീയെ ഇതേ കുറ്റത്തിന് ഇഷ്ടിക കൊണ്ട് തലക്കടിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.


ഭർത്താക്കന്മാരുടെ അവിഹിത ബന്ധങ്ങളെ നേരിടാനുറച്ച് തന്നെയാണ് ചൈനയിലെ ഭാര്യമാരിപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതൊരു ട്രെൻഡായി രാജ്യത്തുടനീളം പടർന്നിരിക്കുകയാണ്. 'ഇത്തരക്കാർ പൊതുജനമധ്യേ തുറന്നു കാണിക്കപ്പെടണം. ഞങ്ങളുടെ ഭർത്താക്കന്മാരെ വലയിലാക്കാൻ ശ്രമിക്കുകയും അത് കണ്ടെത്തുകയും ചെയ്താൽ എന്താണ് വരാനിരിക്കുന്നതെന്ന് അവർക്കറിയാം. ഞങ്ങളുടെ ഭർത്താക്കന്മാരെ വെറുതെ വിടണമെങ്കിൽ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്,' സംഭവത്തിനു നേരിട്ടു കണ്ട 35 കാരിയ വിവാഹിത ഷു ഫെങ് പറയുന്നു.