- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ ആംഗുലാർ 4 ശില്പശാല 22 ന്
ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ അഞ്ചാമത്തെ എഡിഷൻ - ആംഗുലാർ 4 & ടൈപ്പ് സ്‌ക്രിപ്റ്റ് പരിശീലന പരിപാടി ജൂലൈ 22 നു നടക്കും. 2017 ജൂലൈ 22, ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ശില്പശാല, ശില്പശാല പൂർണ്ണമായും സൗജന്യമാണ്. ആംഗുലാർ ടെക്‌നോളജിയിൽ ട്രെയിനറും ഈ രംഗത്തെ ഫ്രീലാൻസ് സോഫ്റ്റ്‌വെയർ കൺസൾട്ടന്റുമായ ഷാൽവിൻ പി. ഡി. ആണ് ശില്പശാല കൈകാര്യം ചെയ്യുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത് . ഇതിനോടകം തന്നെ IT മേഖലയിൽ ശ്രദ്ധേയമായിട്ടുള്ള ആംഗുലാർ-4, ജാവാസ്‌ക്രിപ്റ്റിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന ഒരു ടെക്നോളജി ഫ്രെയിംവർക് ആണ്. ഇതിൽ ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് സാങ്കേതിക പരിജ്ഞാനം കൊടുത്തുകൊണ്ട് അവരെ മാറുന്ന ടെക്‌നോളോജിക്കനുസൃതമാക്കുകയാണ് ലക്ഷ്യം ടെക്നോപാർക്കില
ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ അഞ്ചാമത്തെ എഡിഷൻ - ആംഗുലാർ 4 & ടൈപ്പ് സ്‌ക്രിപ്റ്റ് പരിശീലന പരിപാടി ജൂലൈ 22 നു നടക്കും. 2017 ജൂലൈ 22, ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ശില്പശാല, ശില്പശാല പൂർണ്ണമായും സൗജന്യമാണ്. ആംഗുലാർ ടെക്‌നോളജിയിൽ ട്രെയിനറും ഈ രംഗത്തെ ഫ്രീലാൻസ് സോഫ്റ്റ്‌വെയർ കൺസൾട്ടന്റുമായ ഷാൽവിൻ പി. ഡി. ആണ് ശില്പശാല കൈകാര്യം ചെയ്യുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത് .
ഇതിനോടകം തന്നെ IT മേഖലയിൽ ശ്രദ്ധേയമായിട്ടുള്ള ആംഗുലാർ-4, ജാവാസ്‌ക്രിപ്റ്റിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന ഒരു ടെക്നോളജി ഫ്രെയിംവർക് ആണ്. ഇതിൽ ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് സാങ്കേതിക പരിജ്ഞാനം കൊടുത്തുകൊണ്ട് അവരെ മാറുന്ന ടെക്‌നോളോജിക്കനുസൃതമാക്കുകയാണ് ലക്ഷ്യം
ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരിക്കും. രജിസ്‌ട്രേഷനു www.techforum.prathidhwani.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബിബിൻ വാസുദേവൻ - 9446084359 ( കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം ) ; രാഹുൽ ചന്ദ്രൻ - 9447699390 ( ജോയിന്റ് കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം )
ഐ ടി മേഖലയിലെ പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ തൊഴിൽ നഷ്ടമാകലും, കൂട്ട പിരിച്ചുവിടലുകളും നടക്കുന്ന അവസ്ഥയിൽ IT മേഖലയിലെ ജീവനക്കാരുടെ സാങ്കേതിക വിജ്ഞാനം ഉയർത്തുന്നതിനും തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും വേണ്ടി ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് മുന്നിലേക്ക് വിവര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ടെക്‌നോളജികൾ അവതരിപ്പിക്കുകയും അവയിൽ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിധ്വനി ഇത്തരം സെഷനുകളും ശില്പശാലകളും സംഘടിപ്പിക്കുന്നത്. ഇത് പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ അഞ്ചാമത്തെ ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്നിക്സ് , ഗൂഗിളിന്റെ ഗോ ലാംഗ്വേജ്, ഡോക്കർ എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.തുടർച്ചയായി എല്ലാ മാസവും വിവിധ ടെക്‌നൊളജികളിൽ ശില്പശാലകൾ സംഘടിപ്പിക്കാൻ ആണ് പ്രതിധ്വനിയുടെ പദ്ധതി.