മലപ്പുറം: മലപ്പുറത്തെ 17വയസ്സുകാരികളായ രണ്ട് പെൺകുട്ടികൾ വീട്ടിൽ തൂങ്ങിമരിച്ചു. വിദ്യശ്രീ മരിച്ചത് വീടിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത തറവാട് വീട്ടിൽ. അനിക മരിച്ച സ്വന്തംവീട്ടിൽ ആളില്ലാത്ത സമയത്ത്. വീടിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത തറവാട് വീട്ടിലാണ് വാഴക്കാട് ചെറുവായൂർ കടുകശ്രീ വിജയന്റെ മകൾ വിദ്യശ്രീ (17)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം കണ്ടയുടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് വാഴക്കാട് പൊലീസ് കേസേടുത്തു. അമ്മ: അഖില. സഹോദരിമാർ : ആര്യശ്രീ, അശ്വതി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി വ്യാഴാഴ്‌ച്ച സംസ്‌ക്കരിക്കും.

മലപ്പുറം കുറ്റൂർ നോർത്ത് കെ. എം. എച്. എസ് സ്‌കൂൾ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനി അനിക (17) നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടുകാർ ജോലിക്കു പോയി ഉച്ചക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്ഥിനിയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറയുന്നു.

തമിഴ്‌നാട് സ്വദേശികളായ അനികയുടെ കുടുംബം ഏറെ വർഷങ്ങളായി കണ്ണമംഗലം വട്ടപ്പൊന്തയിലാണ് താമസം. മുരുകൻ ശ്രീദേവി ദമ്പതികളുടെ മകളാണ് അനിക. അനികക്ക് ഒരു വയസായ സമയത്ത് ഭാര്യയേയും മകളെയും മുരുകൻ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് അനിക കഴിഞ്ഞു വന്നത്.

അതിനിടെ ഒരു വർഷത്തിന് മുമ്പ് അനികയുടെ അമ്മയുടെ വിവാഹവും നടന്നിരുന്നു. തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ കോവിഡ് പരിശോധനയും പോസ്റ്റ്ര്‌മോട്ടവും നടത്തി.