കാംബൽ (കാലിഫോർണിയ) : ഫോർഗറ്റ് മി നോട്ട് ഫൗണ്ടർ ഇന്ത്യൻഅമേരിക്കൻ വിദ്യാർത്ഥിനി അനികാ കുമാറിനെ (18) ജൂനിയർ ലീഗ് ഓഫ്സാൻഹൊസെ 2018 ക്രിസ്റ്റൽ ബൗൾ അവാർഡിന് തിരഞ്ഞെടുത്തു.കാലിഫോർണിയ കാംബലിൽ വെച്ചു ഏപ്രിൽ 17 നു നടക്കുന്ന ചടങ്ങിൽ അവാർഡു സമ്മാനിക്കും.

ഫോൺ വിളികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണു ഫോർഗറ്റ് മി നോട്ട്.ഒറ്റപ്പെടലിന്റെയും വേർപിരിയലിന്റേയും വേദനയിൽ കഴിയുന്ന വൃദ്ധജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വല്ലപ്പോഴെങ്കിലുംഇവരെ ഫോണിൽ ബന്ധപ്പെട്ട് ക്ഷേമാന്വേഷണം നടത്തുക എന്നതാണ് ഈ സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത്.

(മറവി രോഗത്തിനും) അൾസൈമേഴ്സിനും, ഡിപ്രഷനും വിധേയരായി കഴിയുകയുംവിവിധ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്തിട്ടുള്ള വൃദ്ധരെസന്തോഷിപ്പിക്കുന്നതിനും അവർ ഏകരല്ല എന്ന് ബോധ്യം വരുത്തുന്നതിന് അനികകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർവളണ്ടിയർമാരായി പ്രവർത്തിക്കുന്നു. പതിനഞ്ചു വയസ്സുമുതലാണ് അനിക ഈപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി തുടങ്ങിയത്. ബർകിലിയൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ അനിക നിരവധി സെമിനാറുകളിൽശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്