- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അധികം കളിച്ചാൽ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമയും അവർ തകർക്കും; നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ; നിങ്ങളുടെ കാര്യം പോക്കാ സഖാവേ! ത്രിപുരയിലെ അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കര
തിരുവനന്തപുരം: ത്രിപുരയിൽ സിപിഎം, കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരേ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണങ്ങൾ നടക്കുന്നതിനിടെ, സിപിഎമ്മിനെ പരിഹസിച്ചും, അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ചും കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.ഇപ്പോൾ ലെനിന്റെപ്രതിമയാണ് ആർഎസ്എസ് തകർത്തത്. അധികം കളിച്ചാൽ അവർ ഇഎംഎസ്സിന്റെയും, എ.കെ.ജിയുടെയും പ്രതിമയും അവർ തകർക്കും.നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ! ..അനിൽ അക്കര കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ത്രിപുര കത്തുകയാണ്.ഇത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്. ഇവിടെയിരുന്ന് ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചാൽ പരമാവധി ക്ലിഫ് ഹൗസിന്റെ പടിവരെയെ എത്തൂ. ഇതെല്ലാം നിങ്ങൾ ചോദിച്ച് വാങ്ങുന്നതാണ്. മുകളിൽ ഒരാളുണ്ടെന്ന് നിങ്ങൾക്ക് ഓർമ്മവേണം. നിങ്ങൾ അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് നിങ്ങൾക്ക് ഓർമ്മ വേണം. രാജീവ് ഗാന്ധിയുടെ പ്രതിമ
തിരുവനന്തപുരം: ത്രിപുരയിൽ സിപിഎം, കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരേ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണങ്ങൾ നടക്കുന്നതിനിടെ, സിപിഎമ്മിനെ പരിഹസിച്ചും, അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ചും കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.ഇപ്പോൾ ലെനിന്റെപ്രതിമയാണ് ആർഎസ്എസ് തകർത്തത്. അധികം കളിച്ചാൽ അവർ
ഇഎംഎസ്സിന്റെയും, എ.കെ.ജിയുടെയും പ്രതിമയും അവർ തകർക്കും.നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ! ..അനിൽ അക്കര കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ത്രിപുര കത്തുകയാണ്.ഇത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്. ഇവിടെയിരുന്ന് ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചാൽ പരമാവധി ക്ലിഫ് ഹൗസിന്റെ പടിവരെയെ എത്തൂ. ഇതെല്ലാം നിങ്ങൾ ചോദിച്ച് വാങ്ങുന്നതാണ്. മുകളിൽ ഒരാളുണ്ടെന്ന് നിങ്ങൾക്ക് ഓർമ്മവേണം. നിങ്ങൾ അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് നിങ്ങൾക്ക് ഓർമ്മ വേണം.
രാജീവ് ഗാന്ധിയുടെ പ്രതിമ നിങ്ങൾ തകർത്തു. ഇപ്പോൾ ലെനിന്റെപ്രതിമയാണ് ആർഎസ്എസ് തകർത്തത്. അധികം കളിച്ചാൽ അവർ
ഇഎംഎസ്സിന്റെയും, എ.കെ.ജിയുടെയും പ്രതിമയും അവർ തകർക്കും.നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ!