തൃശ്ശൂർ: പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച പണം സിപിഎം അടിച്ചുമാറ്റിയെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ അനിൽ അക്കര. തൃശൂർ ജില്ലയിലെ അടാട്ട് ലോക്കൽ കമ്മറ്റി പിരിച്ചെടുത്ത ഫണ്ട് സംബന്ധിച്ചാണ് എംഎൽഎയുടെ ആരോപണം. 23 ലോക്കൽ കമ്മറ്റികളിൽ നിന്ന് പിരിച്ച തുക ലോക്കൽ സെക്രട്ടറി തട്ടിയെടുത്തുവെന്ന് അനിൽ അക്കര ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം സമാഹരിച്ച തുകയിൽ ആറ് കോടി രൂപ പാർട്ടി ലെവിയായി വകമാറ്റിയെന്ന ആരോപണവുമായി അനിൽ അക്കര. തൃശൂർ ജില്ലയിലെ അടാട്ട് ലോക്കൽ കമ്മറ്റി പിരിച്ചെടുത്ത ഫണ്ടിന്റെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ആരോഫണം ഉന്നയിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും എംഎൽഎ പറഞ്ഞു. രേഖകളും തെളിവുകളും സഹിതമാണ് പരാതിയെന്നും എംഎൽ പറയുന്നു. അതേസമയം ആരോപണങ്ങൾ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വം നിഷേധിച്ചു. 23 ലോക്കൽ കമ്മറ്റികളിൽ നിന്ന് പിരിച്ച തുക ലോക്കൽ സെക്രട്ടറി ലെവിയായി വകമാറ്റിയെന്നണ് അനിൽ അക്കര ഉന്നയിച്ച ആരോപണം.

അടാട്ട് കമ്മിറ്റിക്ക് കീഴിലുള്ള അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി 11,800 രൂപ പിരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ദുരിതാശ്വാസ നിധിയിലെത്തിയത് 9,000 രൂപ മാത്രമാണെന്നും എംഎൽഎ ആരോപിക്കുന്നു. ഒരുബ്രാഞ്ചിൽ നിന്ന് 2800രൂപ വെച്ച് ലോക്കൽ സെക്രട്ടറിമാർ തട്ടിയെടുത്തിട്ടുണ്ട്. ഈ വിവരം എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കുകയാണെന്നും അനിൽ അക്കര തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പിരിച്ചെടുത്ത തുകയിൽ ഇരുപത് ശതമാനം ലോക്കൽ കമ്മറ്റികൾ പങ്കിട്ടെടുക്കുകയാണ് ചെയ്തത്. ദുരിതാശ്വാസ നിധിയിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാത്തത് സിപിഎമ്മിന്റെ തട്ടിപ്പ് ഒളിച്ചുവെയ്ക്കാനാണ്. അനിൽ അക്കര എംഎൽഎ എന്നാൽ ആരോപണം ദുരുദ്ദേശപരമെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പോക്കറ്റിലിട്ട് ശാപ്പാടടിക്കണ ജോലി കോൺഗ്രസിന്റെ ജോലിയാണ്. അതാണ് സിപിഐഎം, അല്ലേൽ എൽഡിഎഫ് എന്ന് ധരിച്ചിട്ടാണ് കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിപിഐഎം വ്യക്തമാക്കി.