- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രവീന്ദ്രൻ മാഷിനെ പഠിപ്പിക്കാൻ പോയ എംഎൽഎക്ക് ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയെ അറിയില്ല; ജോസഫ് മുണ്ടശേരിയെ എൻ.കെ ശേഷനാക്കി അനിൽ അക്കര എംഎൽഎ; നാണം കെടുത്തി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയെ എൻ.കെ ശേഷനാക്കിയ അനിൽ അക്കര എംഎൽഎയെ നാണം കെടുത്തി സോഷ്യൽ മീഡിയ. മന്ത്രി സി. രവീന്ദ്രനാഥിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു എൻ.കെ ശേഷന് പകരം ജോസഫ് മുണ്ടശേരിയുടെ പടം നൽകിയത്. വൻ അബദ്ധം സംഭവിച്ചതോടെ നൈസ് ആയിട്ട് ഊരാൻ ശ്രമിച്ച് അനിലിനെ സോഷ്യൽ മീഡിയ നാണം കെടുത്തി വിട്ടിരിക്കുകയാണ്. ഇതായിരുന്നു അനിൽ അക്കരയുടെ പോസ്റ്റ് ''ഇദ്ദേഹം ബഹുമാന്യനായ അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി എൻ. കെ ശേഷൻ. ഇദ്ദേഹം 1978ൽ സെന്റ് തോമസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ വരണാധികാരിയായിരുന്നു.. ഇദ്ദേഹത്തിന്റെ കയ്യിൽ നാമനിർദ്ദേശിക പത്രിക നൽകാൻ പോയതും, പിന്നീട് പിൻവലിക്കാൻ പോയതും എറണാകുളത്തെ ആർഎസ്എസ് ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രൻകർത്തയുടെ അനന്തിരവനായ സെന്റ് തോമസിലെ എം.എസ്.സി കെമിസ്ട്രി ബിരുദ വിദ്യാർത്ഥി രവീന്ദ്രനാഥിന് ഓർമ്മയില്ല. പക്ഷെ കൂടെ പഠിച്ചവർക്കും, കൂടെ ചേരാനെല്ലൂർ ശാഖയിൽ പങ്കെടുത്തവർക്കും ഓർമ്മയുണ്ട്
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയെ എൻ.കെ ശേഷനാക്കിയ അനിൽ അക്കര എംഎൽഎയെ നാണം കെടുത്തി സോഷ്യൽ മീഡിയ. മന്ത്രി സി. രവീന്ദ്രനാഥിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു എൻ.കെ ശേഷന് പകരം ജോസഫ് മുണ്ടശേരിയുടെ പടം നൽകിയത്. വൻ അബദ്ധം സംഭവിച്ചതോടെ നൈസ് ആയിട്ട് ഊരാൻ ശ്രമിച്ച് അനിലിനെ സോഷ്യൽ മീഡിയ നാണം കെടുത്തി വിട്ടിരിക്കുകയാണ്.
ഇതായിരുന്നു അനിൽ അക്കരയുടെ പോസ്റ്റ്
''ഇദ്ദേഹം ബഹുമാന്യനായ അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി എൻ. കെ ശേഷൻ. ഇദ്ദേഹം 1978ൽ സെന്റ് തോമസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ വരണാധികാരിയായിരുന്നു.. ഇദ്ദേഹത്തിന്റെ കയ്യിൽ നാമനിർദ്ദേശിക പത്രിക നൽകാൻ പോയതും, പിന്നീട് പിൻവലിക്കാൻ പോയതും എറണാകുളത്തെ ആർഎസ്എസ് ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രൻകർത്തയുടെ അനന്തിരവനായ സെന്റ് തോമസിലെ എം.എസ്.സി കെമിസ്ട്രി ബിരുദ വിദ്യാർത്ഥി രവീന്ദ്രനാഥിന് ഓർമ്മയില്ല. പക്ഷെ കൂടെ പഠിച്ചവർക്കും, കൂടെ ചേരാനെല്ലൂർ ശാഖയിൽ പങ്കെടുത്തവർക്കും ഓർമ്മയുണ്ട്. കാരണം അവർ മന്ത്രിമാരല്ലല്ലോ ?''-
അപ്പോഴേക്കും ഫോട്ടോയിലെ അബദ്ധം ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നു. അപ്പോൾ തന്നെ പടം മാറ്റിയെങ്കിലും അപ്പോഴേക്കും പഴയപോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പരിഹാസമാണ് അനിൽ അക്കരയുടെ പോസ്റ്റിന് താഴെ വന്നത്.
'കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയെ തിരിച്ചറിയാൻ കഴിയാത്ത താൻ ഏതുലെ എം എൽ എ ആടോ എന്നായിരുന്നു ഒരാളുടെ ചോദ്യം.
തന്നെ തെരെഞ്ഞെടുത്ത ജനങ്ങൾ വിചാരിക്കുന്നുണ്ടാവും ഇങ്ങിനെയും വിഡ്ഢികൾ തൃശൂർ ജില്ലയിലുണ്ടല്ലോ എംഎൽഎ ആയിട്ടു എന്ന് ...
തൊലിക്കട്ടി അപാരം തന്നെ എന്നാണ് മറ്റൊരു കമന്റ്.
ജോസഫ് മുണ്ടശ്ശേരിയുടെ ഫോട്ടോ കണ്ടാൽപോലും തിരിച്ചറിയാത്തത്ര ചരിതബോധമേ ഉള്ളൂ അല്ലേ, സമ്മതിച്ചിരിക്കുന്നു അക്കരക്കാരാ.. എന്നാണ് മറ്റൊരു പ്രതികരണം.
മിസ്റ്റർ അനിൽ അക്കര, ഇത് സോഷ്യൽ മീഡിയയുടെ കാലം.വിവരമില്ലാത്ത അണികളെ പറ്റിക്കുന്ന തെരുവോര പ്രസംഗം ഇവിടെ നടക്കില്ല
ജോസഫ് മുണ്ടശ്ശേരി യാര് ശേഷൻ ആരെന്നു അറിയാത്ത എംഎൽഎ ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അങ്ങ് ഭാവി യുടെ വാഗ്ദാനം ആണു. വണങ്ങുന്നു
രവീന്ദ്രൻ മാഷെ സംഘിയാക്കുന്ന തിരക്കിനിടയിൽ മുണ്ടശ്ശേരിയെ എൻ.കെ.ശേഷനാക്കിയത് അനിൽ അക്കരയുടെ ഒരു കൈയബദ്ധം.. ക്ഷമിച്ചേക്ക് അയാൾ ഒരു കോൺഗ്രസ്സല്ലേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
രവീന്ദ്രൻ മാഷെ കുറിച്ചുള്ള ആദ്യ പോസ്റ്റ് ഇപ്പൊ കാണാനില്ല.. മുണ്ടശ്ശേരി മാഷുടെ പടം കൊടുത്തിട്ടു, അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രി എന്ന് പറയുക..തൃശൂരിൽ ജനിച്ചിട്ടും മുണ്ടശ്ശേരിയെ പോലും തിരിച്ചറിയാൻ വകതിരിവില്ലാതിരിക്കുന്നത്, ജനപ്രതിനിധിയാകാണുള്ള നിങ്ങളുടെ അധികയോഗ്യതയാണ്...സി.എൻ.ബാലകൃഷ്ണൻ കിണഞ്ഞു ശ്രമിച്ചിട്ടും, 13 ന്റെ കൈപ്പിഴയാണ് നിങ്ങൾ...വിവര ദോഷികൾക്കു, ചീത്തപ്പേരുണ്ടാക്കാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി... എന്നായിരുന്നു മറ്റൊരു കമന്റ്.