- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹം കെങ്കെമമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി അനിൽ കപൂർ; സോനം കപൂറിന്റെ വിവാഹത്തിനായി മുംബൈയിലെ വസതി ഒരുങ്ങി; സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള നടിയുടെ വിവാഹം മെയ് രണ്ടിന് തന്നെ
ബോളിവുഡ് മറ്റൊരു വിവാഹ മാമാങ്കത്തിനായുള്ള ഒരുക്കത്തിലാണ്. വിരാട് കോഹ്ലി അനുഷ്‌ക വിവാഹത്തിന് ശേഷം ബോളിവുഡ് കാണുന്ന മറ്റൊരു താരസംഗമം കൂടിയായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ക്യൂട്ട് ഗേൾ സോനം കപൂറും അടുത്ത് സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് വിവാഹ തിയ്യതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ സോനം ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സോനത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. ഇത് സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ് വിവാഹാഘോഷങ്ങൾക്കായി അനിൽ കപൂറിന്റെ മുംബൈയിലെ വസതി അണിഞ്ഞൊരുങ്ങുന്നത്. വീട് മുഴുവൻ വൈദ്യുതി അലങ്കാരങ്ങളിൽ കുളിച്ചു നിൽക്കുകയാണ്. അലങ്കാരങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് അനിൽ കപൂറിന്റെ ഭാര്യയും സോനത്തിന്റെ അമ്മയുമായ സുനിത കപൂർ വീടിന് പുറത്ത് നിൽക്കുന്നത് പാപ്പരാസികളുടെ കണ്ണിൽ പതിഞ്ഞുകഴിഞ്ഞു.ഇതുകൂടാതെ കരൺ ജോഹർ മസാബാ ഗുപ്ത, ഫറാ ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾ കഴിഞ്ഞ ദിവസം സ
ബോളിവുഡ് മറ്റൊരു വിവാഹ മാമാങ്കത്തിനായുള്ള ഒരുക്കത്തിലാണ്. വിരാട് കോഹ്ലി അനുഷ്‌ക വിവാഹത്തിന് ശേഷം ബോളിവുഡ് കാണുന്ന മറ്റൊരു താരസംഗമം കൂടിയായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ക്യൂട്ട് ഗേൾ സോനം കപൂറും അടുത്ത് സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്
വിവാഹ തിയ്യതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ സോനം ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സോനത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. ഇത് സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ് വിവാഹാഘോഷങ്ങൾക്കായി അനിൽ കപൂറിന്റെ മുംബൈയിലെ വസതി അണിഞ്ഞൊരുങ്ങുന്നത്.
വീട് മുഴുവൻ വൈദ്യുതി അലങ്കാരങ്ങളിൽ കുളിച്ചു നിൽക്കുകയാണ്. അലങ്കാരങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് അനിൽ കപൂറിന്റെ ഭാര്യയും സോനത്തിന്റെ അമ്മയുമായ സുനിത കപൂർ വീടിന് പുറത്ത് നിൽക്കുന്നത് പാപ്പരാസികളുടെ കണ്ണിൽ പതിഞ്ഞുകഴിഞ്ഞു.ഇതുകൂടാതെ കരൺ ജോഹർ മസാബാ ഗുപ്ത, ഫറാ ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾ കഴിഞ്ഞ ദിവസം സോനത്തിന്റെ വീട് സന്ദർശിക്കുകയും ചെയ്തു.