ഴയെ പ്രണയിച്ച് മഴയിൽ അലിഞ്ഞു ചേർന്ന വിക്ടർ ജോർജ്ജിനു മഴ ചിത്രങ്ങളിലൂടെ പുനർജ്ജന്മം നല്ക്‌നൊരുങ്ങുകയാണ് വിക്ടർ ജോർജിന്റെ സുഹൃത്തും മലയാളിയുമായ അനിൽകുമാർ. മഴയുടെ രൗദ്രഭാവങ്ങൾ പകർത്താൻ ശ്രമിക്കവേ മരണത്തിന്റെ നിശബ്ദതയിലേയ്ക്ക് നടന്നു നീങ്ങിയ അനശ്വര കലാകാരന് സുഹൃത്തിന്റെ ആത്മാർത്ഥ സമർപ്പണമാണ്'RAIN THROUGH GLASS ' എന്ന പുസ്തകത്തിലൂടെ അനിൽ കുമാർ സമർപ്പിക്കാനൊരുങ്ങുന്നത്.

കേരളത്തിൽ വിവിധ പത്രങ്ങളിൽ ഫോട്ടോജേർണലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന കെ. ആർ.അനിൽകുമാർ ആണ് ചില്ലുജാലകങ്ങളിലൂടെ വ്യത്യസ്തമായ മഴചിത്രങ്ങളുമായി ഫോട്ടോ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.ഒരു വർഷത്തോളം സമയമെടുത്ത് അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മഴക്കാലത്ത് പകർത്തിയ 30 ഓളം ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബുക്ക് സമർപ്പിച്ചത്. കേരളത്തിൽ ബുക്ക് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അനിൽ.

ഏഴ് വർഷമായി അയർലണ്ടിൽ കുടുംബസമേതം താമസിക്കുന്ന അനിൽകുമാർ ,1994 മുതൽ ദീപിക ,ദി പയനിയർ ,ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് എന്നീ പത്രങ്ങൾക്കായി 18 വർഷക്കാലം നൂസ് ഫോടോഗ്രാഫറായി സേവനം അനുഷ്ടിച്ചിരുന്നു.

നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ അനിലിനെ തേടിയെത്തിയിട്ടുണ്ട്. 2012 അയർലണ്ട് സെന്റ് പാട്രിക് ഡേ ഫോട്ടോ ഗ്രാഫി പുരസ്‌കാരം,ഐറിഷ് ഫോട്ടോഗ്രാഫി ഫെഡറേഷൻ പുരസ്‌കാരം എന്നിവ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്. നഴ്‌സായ സന്ധ്യാ അനിൽകുമാർ ഭാര്യയും,ആനന്ദകൃഷ്ണൻ ,നന്ദന എന്നിവർ മക്കളുമാണ്.