- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിനു മാത്രമല്ല, കുംബ്ലെയ്ക്കും ബ്രിട്ടീഷ് എയർവേയ്സിന്റെ അവഗണന; ഇന്ത്യൻ പരിശീലകൻ വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ കിറ്റ് ലണ്ടനിൽ 'തങ്ങി'; ഖേദമറിയിച്ചു വിമാനക്കമ്പനിയുടെ ട്വീറ്റ്
ബാസെതേർ: ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനെ അവഹേളിച്ച ബ്രിട്ടീഷ് എയർവേയ്‌സ് അനിൽ കുംബ്ലെയെയും അവഗണിച്ചു. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് പര്യടനമെന്ന ആദ്യ കടമ്പ കടക്കാനുള്ള യാത്രയ്ക്കിടെയാണു ബ്രിട്ടീഷ് എയർവേയ്‌സിൽ നിന്നു കുംബ്ലെയ്ക്കു ദുരനുഭവം ഉണ്ടായത്. ലണ്ടൻ വഴിയായിരുന്നു കരീബിയൻ ദ്വീപിലേക്കുള്ള ടീം ഇന്ത്യയുടെ യാത്ര. എല്ലാവരും കരീബിയയിൽ സുരക്ഷിതമായി എത്തി. പക്ഷെ കുബ്ലെയുടെ കിറ്റ് മാത്രം എത്തിയില്ല. ബ്രിട്ടീഷ് എയർവെയ്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാൽ കിറ്റ് ലണ്ടനിൽ കുടുങ്ങി. സംഭവമറിഞ്ഞതോടെ കുംബ്ലെയോടു മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് എയർവേയ്‌സ് രംഗത്തെത്തി. ക്രിക്കറ്റ് പദങ്ങൾ ഉപയോഗിച്ചുള്ള ട്വീറ്റിലൂടെയായിരുന്നു മാപ്പപേക്ഷ. ട്വീറ്റുകൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇതെത്തുടർന്നു നിരവധി പേർ ബ്രിട്ടീഷ് എയർവേയ്സിനെ ട്രോളി രംഗത്തെത്തി. പരിഭവമൊന്നും പ്രകടിപ്പിക്കാതെ ടീം അംഗങ്ങളുമൊത്തുള്ള ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു കുംബ്ലെ. നേരത്തെ ബ്രിട്ടീഷ് എയർവെയ്സിന്റെ സേവനങ്ങളിൽ അതൃപ്തി അറി
ബാസെതേർ: ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനെ അവഹേളിച്ച ബ്രിട്ടീഷ് എയർവേയ്‌സ് അനിൽ കുംബ്ലെയെയും അവഗണിച്ചു. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് പര്യടനമെന്ന ആദ്യ കടമ്പ കടക്കാനുള്ള യാത്രയ്ക്കിടെയാണു ബ്രിട്ടീഷ് എയർവേയ്‌സിൽ നിന്നു കുംബ്ലെയ്ക്കു ദുരനുഭവം ഉണ്ടായത്.
ലണ്ടൻ വഴിയായിരുന്നു കരീബിയൻ ദ്വീപിലേക്കുള്ള ടീം ഇന്ത്യയുടെ യാത്ര. എല്ലാവരും കരീബിയയിൽ സുരക്ഷിതമായി എത്തി. പക്ഷെ കുബ്ലെയുടെ കിറ്റ് മാത്രം എത്തിയില്ല.
ബ്രിട്ടീഷ് എയർവെയ്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാൽ കിറ്റ് ലണ്ടനിൽ കുടുങ്ങി. സംഭവമറിഞ്ഞതോടെ കുംബ്ലെയോടു മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് എയർവേയ്‌സ് രംഗത്തെത്തി. ക്രിക്കറ്റ് പദങ്ങൾ ഉപയോഗിച്ചുള്ള ട്വീറ്റിലൂടെയായിരുന്നു മാപ്പപേക്ഷ.
ട്വീറ്റുകൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇതെത്തുടർന്നു നിരവധി പേർ ബ്രിട്ടീഷ് എയർവേയ്സിനെ ട്രോളി രംഗത്തെത്തി. പരിഭവമൊന്നും പ്രകടിപ്പിക്കാതെ ടീം അംഗങ്ങളുമൊത്തുള്ള ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു കുംബ്ലെ.
നേരത്തെ ബ്രിട്ടീഷ് എയർവെയ്സിന്റെ സേവനങ്ങളിൽ അതൃപ്തി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് എയർവെയ്സ് തന്റെ ലഗേജുകൾ തെറ്റായ അഡ്രസ്സിലേക്കാണ് അയച്ചതെന്നും അതിനുശേഷം ഇതേക്കുറിച്ച് അലസ മനോഭാവം പുലർത്തുകയാണെന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റ്. എയർവെയ്സിന്റ നടപടിയിൽ തനിക്ക് ദേഷ്യവും നിരാശയുമുണ്ടെന്നും സച്ചിൻ ട്വീറ്റിൽ പറഞ്ഞിരുന്നു.
ക്രിക്കറ്റ് ഓൾ സ്റ്റാർ ലീഗിനായി അമേരിക്കയിൽ സഞ്ചരിക്കവെയാണ് സംഭവം.പിന്നാലെ സച്ചിന്റെ മുഴുൻ പേര് ചോദിച്ച് ട്വീറ്റ് ചെയ്ത ബ്രിട്ടീഷ് എയർവെയ്സിന്റെ നടപടിയിലും വ്യാപക പ്രതിഷേധം ഉയർന്നു.