- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പരോൾ' കാലം മനസ്സിൽ നിറച്ച സുന്ദര ഭൂമി; ക്രിസ്മസിലെ ഇടവേളയിൽ മലങ്കരയിൽ ചുറ്റിക്കറങ്ങാൻ സുഹൃത്തുക്കളെ വിളിച്ചു വരുത്തി; കുളിക്കടവിലെ പടവിൽ നിൽക്കുമ്പോൾ കാൽ വഴുതി; തീരത്ത് അടിഞ്ഞ ചെളി നടനേയും കൊണ്ട് ആഴത്തിലേക്ക് പോയി; കരയ്ക്കെത്തിച്ചപ്പോഴുള്ള ചെറിയൊരനക്കം അതിവേഗം നിലച്ചു; ദുരന്തത്തെ അനിൽ നെടുമങ്ങാടിന്റെ കൂട്ടുകാർ ഓർത്തെടുക്കുമ്പോൾ
തൊടുപുഴ: നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രിതീക്ഷത വിയോഗത്തിൽ ഞെട്ടി ആരാധകരും സിനിമ പ്രവർത്തകരും. ഇന്നലെ വൈകിട്ട് 5.45- ഓടെ തൊടുപുഴയ്ക്കടുത്ത് മലങ്കരഡാമിന്റെ ജലാശയത്തിൽ കാൽവഴുതി വീണതിനെത്തുടർന്നായിരുന്നു അതുല്യ അഭിനയപ്രതിഭയ്ക്ക് ജീവൻ നഷ്ടമായത്.
അവസാനമായി ഒരുനോക്കുകാണാൻ മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് ഇന്നലെ രാത്രി വൈകിയും ആരാധാകരും സിനിമ പ്രവർത്തകരുമുൾപ്പെടെ നിരവധിപേരെത്തിയുന്നു. കോവിഡ് നിരോധനം നിലനിൽക്കുന്നതിനാൽ ആശുപത്രി അധികൃതർ മോർച്ചറി തുറക്കാൻ തയ്യാറായില്ല എന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.
സമീപത്തെ വീട്ടുകാർ ജലാശയത്തിന്റെ തീരത്ത് കുളിക്കുന്നതിനും മറ്റുമായി രൂപപ്പെടുത്തിയിരുന്ന പടവുകളിൽ നിൽക്കവെ ബാലൻസ് തെറ്റി അനിൽ ജലാശയത്തിന്റെ ആഴമുള്ള ഭാഗത്തേയ്ക്ക് പതിക്കുകയായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന പത്താനാപുരം സ്വദേശി അരുൺ , തിരുവനന്തപുരം സ്വദേശി വിനോദ് എന്നിവർ മുട്ടം പൊലീസിൽ മൊഴിനൽകിയിരിക്കുന്നത്. ജലാശയ തീരത്ത് നന്നായി ചെളി അടിഞ്ഞ് കൂടിയിരുന്നു. ഇതുമൂലമാവം കാൽവഴുതി അനിൽ ആഴങ്ങളിലേയ്ക്ക് മുങ്ങിപ്പോകാൻ കാരണമെന്നാണ് പരിസരവാസികളുടെ നിഗമനം.
അപകടം നടന്നതിന് പിന്നാലെ ഓടിക്കൂടിയവരിൽപ്പെട്ട യുവാവ് ജലാശയത്തിലേയ്ക്ക് എടുത്തുചാടി അഴങ്ങളിലേയ്ക്ക് മുങ്ങിത്താഴ്ന്നിരുന്ന അനിലിനെ കണ്ടെത്തി. ഉടൻ കരയ്ക്കെത്തിക്കുകയായിരുന്നു. കരയ്ക്കെത്തിച്ചപ്പോൾ ചെറിയൊരുഞരക്കമുണ്ടായിരുന്നെന്നും പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് -ഫയർഫോഴ്സ് സംഘങ്ങൾ ചേർന്ന് 6 മണിയോടടുത്ത് തൊടുപുഴ സെന്റ്മേരീസ് ആശുപത്രിയിൽ എത്തിക്കുകയും 6.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
തുടർന്ന് ഇവിടെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരുന്ന മൃതദ്ദേഹം താമസിയാതെ തൊടുപുഴയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ 7 മണിക്ക് കോവിഡ് ടെസ്റ്റിനുള്ള നടപടികൾ ആരംഭിക്കും. ഇടുക്കി മെഡിയയ്ക്കൽ കോളേജിൽ നിന്നും പരിശോധനഫലം ലഭിക്കുന്ന മുറയ്ക്ക് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടക്കുമെന്നും ഇതിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വീട്ടുകൊടുക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. റെസ്റ്റ് ഇൻ പീസ് എന്ന് പേരിട്ടിട്ടുള്ള സിനിമയുടെ ഷൂട്ടിംഗിനായി ഒരാഴ്ചയിലേറെയായി അനിൽ തൊടുപുഴയിൽ തങ്ങുകയായിരുന്നു. മൂൺലൈറ്റ് ഹോട്ടലിലായിരുന്നു താമസം. ഇന്നലെ ക്രിസ്മസ്സ്് ആയതിനാൽ ഷൂട്ടിങ് ഇല്ലന്നും വന്നാൽ ചുറ്റിക്കറങ്ങാം എന്നും പറഞ്ഞ് അനിൽ തങ്ങളെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് സുഹൃത്തുക്കാളായ അരുണും വിനോദും പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ അഭിനയിച്ച പരോൾ സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു മലങ്കര ഡാം സ്ഥിതിചെയ്യുന്ന പ്രദേശം. ഇവിടുത്തെ കാഴ്കൾ കാണാമെന്നും കുളികഴിഞ്ഞ് മടങ്ങാമെന്നും പറഞ്ഞാണ് തങ്ങളെയും കൂട്ടി അനിൽ ഡാമിലേയ്ക്ക് തിരിച്ചതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത്. തങ്ങൾ കുളിച്ച് കരയ്ക്കു കയറിയ ശേഷം തല തുവർത്തി നിൽക്കവെയാണ് കൽപ്പടിന് അൽപ്പമകലെ അനിൽ കുളിക്കാനിറങ്ങിയതെന്നും പിന്നാലെ മുങ്ങിത്താഴുകയായിരുന്നെന്നുമാണ് അരുണിന്റെയും വിനോദിന്റെയും വെളിപ്പെടുത്തൽ
മറുനാടന് മലയാളി ലേഖകന്.