മനാമ: കവിയും സിനിമാ ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്റെ ആകസ്മിക നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചിച്ചു. മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന നിരവധി കവിതകളിലൂടെയും അനശ്വര ഗാനങ്ങളിലൂടെയും കലാ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ച അദ്ദേഹത്തിന് പി. ഭാസ്‌കരൻ സ്മാരക സുവർണ മുദ്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം കലാ, സാഹിത്യ മേഖലയിൽ വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.