- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാട്ടെഴുത്ത് എന്റെ തൊഴിൽ; ബിജെപിക്ക് വേണ്ടി പാട്ടെഴുതി എന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വയലാർ ശരത്ചന്ദ്ര വർമ; വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിത ജനരക്ഷായാത്രക്ക് ഉൾപ്പെടുത്തുക ആയിരുന്നെന്ന് അനിൽ പനച്ചൂരാൻ; ആരെയും പ്രണയം നടിച്ചു വശത്താക്കുന്നതിനോട് യോജിക്കുന്നില്ലെന്നും തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും പനച്ചൂരാൻ: കവിത എഴുത്തിലെ രാഷ്ട്രീയത്തോട് കവികളുടെ പ്രതികരണം ഇങ്ങനെ
കോഴിക്കോട്: വിപ്ലവ കവിതകളെഴുതി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നും ആവേശം നൽകിയ വയലാർ രാമവർമയുടെ മകൻ ശരത് ചന്ദ്രവർമയും 'ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം', എന്ന കേരളം നെഞ്ചോടേറ്റിയ വിപ്ലവ ഗാനമെഴുതിയ അനിൽ പനച്ചൂരാനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് വേണ്ടി പാട്ടെഴുതിയെന്നത് വലിയ വിവാദമായിരുന്നു. എന്നാൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ മാറിയിട്ടില്ലെന്നാണ് വിവാദം സംബന്ധിച്ച് ഇരുവരും പ്രതികരിക്കുന്നത്. വയലാറിന്റെ മകൻ ബിജെപിക്ക് വേണ്ടി പാട്ടെഴുതി എന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വയലാർ ശരത്ചന്ദ്ര വർമ പറഞ്ഞു. പാട്ടെഴുത്ത് എന്റെ തൊഴിലാണ്. ആ ജോലി ചെയ്തു. അതിന് കാശും വാങ്ങി. അതിനപ്പുറം അതിലൊന്നുമില്ല. -അദ്ദേഹം വ്യക്തമാക്കി.തനിക്ക് പ്രത്യക്ഷരാഷ്ട്രീയം ഇല്ലെന്നും ഉള്ള നിലപാടുകൾ മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥയുടെ മാർച്ചിങ്ങ് സോങ്ങാണ് വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയത്. തീവ്രവാദത്തിന്റെ ഭീകരത വർമ്മയുടെ വരികളിൽ പ്രതിഫലിക്കുന്നുണ്ട്.'ജനഗണമനയുടെ മധുരം ബിജ
കോഴിക്കോട്: വിപ്ലവ കവിതകളെഴുതി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നും ആവേശം നൽകിയ വയലാർ രാമവർമയുടെ മകൻ ശരത് ചന്ദ്രവർമയും 'ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം', എന്ന കേരളം നെഞ്ചോടേറ്റിയ വിപ്ലവ ഗാനമെഴുതിയ അനിൽ പനച്ചൂരാനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് വേണ്ടി പാട്ടെഴുതിയെന്നത് വലിയ വിവാദമായിരുന്നു. എന്നാൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ മാറിയിട്ടില്ലെന്നാണ് വിവാദം സംബന്ധിച്ച് ഇരുവരും പ്രതികരിക്കുന്നത്.
വയലാറിന്റെ മകൻ ബിജെപിക്ക് വേണ്ടി പാട്ടെഴുതി എന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വയലാർ ശരത്ചന്ദ്ര വർമ പറഞ്ഞു. പാട്ടെഴുത്ത് എന്റെ തൊഴിലാണ്. ആ ജോലി ചെയ്തു. അതിന് കാശും വാങ്ങി. അതിനപ്പുറം അതിലൊന്നുമില്ല. -അദ്ദേഹം വ്യക്തമാക്കി.തനിക്ക് പ്രത്യക്ഷരാഷ്ട്രീയം ഇല്ലെന്നും ഉള്ള നിലപാടുകൾ മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാഥയുടെ മാർച്ചിങ്ങ് സോങ്ങാണ് വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയത്. തീവ്രവാദത്തിന്റെ ഭീകരത വർമ്മയുടെ വരികളിൽ പ്രതിഫലിക്കുന്നുണ്ട്.'ജനഗണമനയുടെ മധുരം ബിജെപി ' എന്ന ഗാനത്തിന്റെ ശീലുകൾക്കൊപ്പമാണ് അമിത്ഷായും കുമ്മനവും ഉൾപ്പെടെയുള്ള നേതാക്കൾ യാത്ര നയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഒരു വാരികക്ക് വേണ്ടി എഴുതിയ കവിത ബിജെപി ജനരക്ഷായാത്രക്ക് വേണ്ടി ഉൾപെടുത്തുകയായിരുന്നുവെന്ന് അനിൽ പനച്ചൂരാൻ പറഞ്ഞു.
ആരെയും പ്രണയം നടിച്ചു വശത്താക്കുന്നതിനോട് യോജിക്കുന്നില്ല. തന്റെ കവിത ഉൾപ്പെടുത്തുന്നതിന് പിന്നിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് ഏതെങ്കിലും പക്ഷത്തോട് യോജിപ്പുണ്ടെങ്കിൽ അത് ഇടതുപക്ഷമാണെന്നും പനച്ചൂരാൻ വ്യക്മാക്കി. സംഘ് പരിവാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്ന 'ലൗ ജിഹാദ്' വിഷയമാക്കിയാണ് പനച്ചൂരാന്റെ കവിത.
'പ്രണയം നടിച്ച് ജിഹാദ്
പൊൻ മാരീചനായി വരുന്നു കുഞ്ഞുങ്ങളെ
കരുതുക, കരുതുക,കരുതിയിരിക്കുക,
കുരുതിയായിത്തീരാതെ കരുതിയിരിക്കുക'.....
ഈ വരികൾ എഴുതിയാണ് പനച്ചൂരാൻ ലൗജിഹാദിനെതിരെ പ്രതികരിക്കുന്നത്.
ഇവരെകൂടായെ പ്രജ്ഞാഭാരതി ദേശീയ സംയോജകൻ ജെ.നന്ദകുമാർ,കേസരി പത്രാധിപർ എൻ.ആർ. മധു എന്നിവരുൾപ്പെടെതുള്ള ഏഴ് ഗാനങ്ങളാണ് കവിത കാസറ്റിലുള്ളത്. മധുബാലകൃഷ്ണൻ, അനൂപ് ശങ്കർ എന്നിവർ ആലപിച്ചിരിക്കുന്ന ഗാനങ്ങൾക്ക് ജെയ്‌സൻ ജെ. നായരാണ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.